17.1 C
New York
Monday, May 29, 2023
Home Books നഷ്ടപ്പെട്ട നീലാംബരി (ആസ്വാദനക്കുറിപ്പ്)

നഷ്ടപ്പെട്ട നീലാംബരി (ആസ്വാദനക്കുറിപ്പ്)

തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ.

പ്രണയത്തിന്റെ രാജകുമാരി എന്നറിയപ്പെടുന്ന ശ്രീ മാധവിക്കുട്ടിയുടെ ചെറുകഥാ സമാഹാരമാണ് നഷ്ടപ്പെട്ട നീലാംബരി എന്ന പുസ്തകം. വളരെ ലളിതമായ ഭാഷയാണ് മാധവിക്കുട്ടിയുടെ മുഖമുദ്ര. അവതരണവും പ്രമേയവും ഒരുപോലെ ലാളിത്യം നിറഞ്ഞവ.

സ്ത്രീത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്നവയാണ് മാധവിക്കുട്ടിയുടെ കഥകൾ. പതിമൂന്നു കഥകൾ ഉൾപ്പെടുന്ന പുസ്തകത്തിന്റെ പേര് അതിലെ ഒരു കഥയുടെ തന്നെ പേരാണ് ‘നഷ്ടപ്പെട്ട നീലാംബരി’. ‘നെയ്പായസം’ എന്ന കഥ മാറ്റി നിർത്തിയാൽ ഈ കഥ തന്നെയാവും കഥാകാരിയുടെ ഏറ്റവും മികച്ച കഥ എന്ന് തോന്നിയിട്ടുണ്ട്. ഈ കഥയെ ആസ്പദമാക്കിയാണ് ശ്രീ ലെനിൻ രാജേന്ദ്രൻ ‘മഴ’ എന്ന സിനിമ ചെയ്തിട്ടുള്ളത്.
നിത്യപ്രണയത്തിന്റെ തോരാമഴ തീർക്കുന്ന നീലാംബരി രാഗം ഹൃദയത്തിൽ പടരുന്ന ഒരു അനുഭവമാണ് ഈ കഥ. ഈ കഥയെക്കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.

മുപ്പത്തിമൂന്നു വർഷങ്ങൾക്ക്‌ ശേഷം താൻ തന്റെ കൗമാരകാലം ചിലവിട്ട ക്ഷേത്രനഗരിയായ മധുരയിലേക്ക് വരുന്ന ഡോക്ടർ സുഭദ്രാദേവിയിലൂടെ ആരംഭിക്കുന്ന കഥ. കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടറാണ് സുഭദ്രദേവി. മധുര സുഭദ്രയ്ക്ക് വെറുമൊരു ക്ഷേത്ര നഗരി മാത്രമായിരുന്നില്ല, കാലങ്ങളോളം അവൾ മനസ്സിലിട്ടു താലോലിച്ച ഒരു അനശ്വര പ്രണയത്തിന്റെ ഓർമ്മകൾ കൂടിയായിരുന്നു. മുല്ലയും ജമന്തിയും പിച്ചകവും കാട്ടുതുളസിയും മണക്കുന്ന മധുരയുടെ തെരുവുകൾ അവളുടെ മനസ്സിൽ മായാതെ കിടന്നു.

മധുരയിലെ പ്രശസ്തനായ നേത്രരോഗ വിദഗ്ധനായിരുന്നു സുഭദ്രയുടെ അച്ഛൻ. അങ്ങനെ മധുരയിലേക്ക് പറിച്ചു നടപ്പെട്ടതാണ് സുഭദ്രയുടെ ബാല്യവും കൗമാരവും. പതിനാറു വയസ്സുകാരി സുഭദ്ര സംഗീതം പഠിക്കാൻ എത്തിച്ചേരുന്നത് രാമാനുജ ശാസ്ത്രികളുടെയടുത്താണ്. സുഭദ്രയുടെ അടുത്ത സുഹൃത്ത്‌ ജ്ഞാനാംബാളുടെ അമ്മാവൻ കൂടിയായിരുന്നു രാമാനുജ ശാസ്ത്രികൾ. പുരാണേതിഹാസങ്ങളിൽ നിന്നിറങ്ങി വന്ന ഒരു നായകന്റെ രൂപസാദൃശ്യങ്ങളുള്ള ഒരു യുവകോമളനായിരുന്നു രാമാനുജ ശാസ്ത്രീകൾ. തന്റെ മകൾ യുവകോമളനയ ഒരു വാദ്യാരുടെയെടുത്താണ് പാട്ട് പഠിക്കാൻ പോകുന്നതെന്നറിഞ്ഞ സുഭദ്രയുടെ അച്ഛൻ അവളെ അതിൽ നിന്നു വിലക്കുന്നു.

പിന്നീട് തുടർ പഠനത്തിന് വേണ്ടി മദ്രാസിലേക്ക് പോകുന്ന സുഭദ്ര അവിടെ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കുന്നു. ജ്ഞാനാംബാൾ അവളുടെ മുറൈമാമനായ രാമാനുജ ശാസ്ത്രികളെ വിവഹം ചെയ്യുന്നു. സുഭദ്രയുടെ അച്ഛൻ ഡോക്ടറായ തന്റെ മകൾക്ക് കണ്ടെത്തുന്ന വരനാണ് ചന്ദ്രശേഖരമേനോൻ. പുരാതനമായ ഒരു കുടുംബത്തിലെ ആഢ്യത്വവും സമ്പത്തുമുള്ള വരൻ. പക്ഷെ അദ്ദേഹത്തെ ഒരിക്കൽ പോലും മനസ്സ് നിറഞ്ഞു സ്നേഹിക്കാൻ സുഭദ്രയ്ക്ക് കഴിയുന്നില്ല. അവളുടെ മനസ്സ് കൗമാര പ്രണയത്തിന്റെ കാണാക്കയങ്ങളിൽ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുകയാണ്.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിൽ മുഴുകുന്ന സുഭദ്ര ദിവസത്തിലെ കൂടുതൽ സമയവും ചിലവിടുന്നത് രോഗികളോടൊപ്പമാണ്. ഭാര്യ തന്റെ അധീനതയിൽ കഴിയണമെന്നുള്ള പക്ഷക്കാരനായ ചന്ദ്രശേഖരമേനോൻ സുഭദ്രയുടെ തിരക്കുകളിൽ പലപ്പോഴും പരിഭവം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷാഘാതം വന്നു കിടപ്പിലാവുന്ന ചന്ദ്രശേഖരമേനോന്റെ അവസാനകാലത്ത് സുഭദ്രയെ കുറ്റബോധം വേട്ടയാടുന്നു. ഭർത്താവിനോട് തനിക്കു ആത്മാർത്ഥമായ സ്നേഹം കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നുള്ള തിരിച്ചറിവാണ് അതിനു കാരണം.

ഭർത്താവിന്റെ മരണശേഷം സുഭദ്ര മധുരയിലേക്ക് ഒരു യാത്ര പോവുകയാണ്. സൂര്യൻ പടിഞ്ഞാറ് പട്ടട പോലെ വെന്തുതീരുന്ന സന്ധ്യാസമയങ്ങളിൽ മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് ഒഴുകി വരാറുള്ള നീലാംബരി രാഗത്തെയും ആ ഗായകനെയും വീണ്ടും തേടിയുള്ള ഒരു യാത്ര. മധുരയിലെ രാമാനുജ ശാസ്ത്രികളുടെ വീട്ടിലെത്തുന്ന അവൾക്ക് കാണാൻ കഴിയുന്നത് ജ്ഞാനാംബാളുടെ മറ്റോരു രൂപമാണ്. ചിത്തഭ്രമം ബാധിച്ച അവർ രാമാനുജ ശാസ്ത്രികൾ മരിച്ചുപോയെന്നു സുഭദ്രയോട് കള്ളം പറയുന്നു. അത് വിശ്വസിച്ചു അവിടെ നിന്ന് മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്ന സുഭദ്ര പക്ഷെ അവിടെ വച്ചു രാമാനുജ ശാസ്ത്രികളെ കണ്ടുമുട്ടുന്നു. തങ്ങളുടെ കടമകൾക്കും സൽപേരിനും പ്രണയം ഒരിക്കലും വിലങ്ങുതടിയാവരുതെന്ന് ശാസ്ത്രികൾ സുഭദ്രയെ ബോധ്യപ്പെടുത്തുന്നതിലൂടെ കഥ അവസാനിക്കുന്നു.

കഥ വായിച്ചു നിർത്തുമ്പോൾ വായനക്കാരന് മനസ്സിലാവും ഇത് സുഭദ്രാദേവിയുടെ മാത്രം കഥയല്ലെന്ന്. കഥാകാരി ഈ കഥയിലൂടെ അവതരിപ്പിക്കുന്നത് നാലു മനുഷ്യരുടെ പ്രണയങ്ങളെയാണ്, ജീവിതത്തെയാണ്. അതുകൊണ്ട് തന്നെ ഈ കഥ തികച്ചും വ്യത്യസ്തരായ നാലു മനുഷ്യരുടെ വീക്ഷണ കോണുകളിലൂടെ വായിക്കാൻ കഴിയും. അനശ്വരപ്രണയത്തിന്റെ രൂപമാണ് സുഭദ്രദേവിക്ക്. അതുകൊണ്ട് തന്നെ സ്വന്തം തെറ്റുകൾ പോലും അവർക്ക് ശരികളായി മാറുന്നു. ചന്ദ്രശേഖരമേനോന് സ്വാർത്ഥമായ പ്രണയത്തിന്റെ രൂപമാണ്. സ്വാർത്ഥനെങ്കിലും അയാളുടെയും സമൂഹത്തിന്റെയും ശരികളായിരുന്നു അയാളുടെ പ്രണയവും. പ്രണയസാഫല്യം എന്നതിന്റെ പേരാണ് വിവാഹമെങ്കിൽ ഈ കഥയിൽ സഫലീകരിക്കപ്പെടുന്ന ഒരേയൊരു പ്രണയം ജ്ഞാനാംബാളുടേതാണ്. പക്ഷെ അതേ പ്രണയത്തിന്റെ തീവ്രത തന്നെ അവളെയൊരു സംശയരോഗിയും ഭ്രാന്തിയുമാക്കി മാറ്റുന്നു. വിട്ടുകൊടുക്കലും പ്രണയമെങ്കിൽ രാമാനുജ ശാസ്ത്രികളുടെ പ്രണയമാണ് ഈ കഥയിൽ ഏറ്റവും പവിത്രമായത്. നന്മയുള്ള പ്രണയത്തിന്റെ രൂപമാണ് ശാസ്ത്രികൾക്ക്.

ചെറിയൊരു കഥയെങ്കിലും വായിച്ചു നിർത്തുമ്പോൾ ഈ കഥ വായനക്കാരന്റെ മനസ്സിലും ഒരു ചെറുനൊമ്പരമായി മാറുന്നു. സാഹചര്യങ്ങൾക്ക് മുന്നിൽ മനുഷ്യർ എത്രമാത്രം ബലഹീനരാണെന്നു കഥയിലൂടെ കഥാകാരി വരച്ചു കാണിക്കുന്നു. മനുഷ്യനും അവന്റെ വികാരങ്ങളും പലപ്പോഴും നിസ്സഹായതയുടെ പര്യായങ്ങളായി മാറുന്നു. ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ കളഞ്ഞുപോയതെന്തോ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നവരല്ലേ നമ്മളോരോരുത്തരും? അത് നീലാംബരിയാവാം നീലാംബരവുമാകാം എന്ന് ഈ കഥ നമ്മെ ഓർമ്മപ്പെടുത്തും തീർച്ച!

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

  1. ആസ്വാദനം നന്നായിരിക്കുന്നു !! ആശംസകൾ ….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...
WP2Social Auto Publish Powered By : XYZScripts.com
error: