“നവനീതം” – പുസ്തകപരിചയം
രചന: ഒ. കെ. ശൈലജ ടീച്ചർ
അവതരണം: സന്ധ്യാവാസു ഹനുമാൻകാവ്
2021 ഡിസംബർ 19 കൊച്ചിൻ സാഹിത്യഅക്കാദമി കഥാമിത്രത്തിന്റെ മഹാ സൗഹൃദസംഗമ വേദി.
കൊച്ചിയിലെ പള്ളുരുത്തിയിൽ… പ്രഗൽഭരും… മുഖ പുസ്തകത്തിലൂടെ മുഖം അറിയാതെ അക്ഷരങ്ങളിലൂടെ അടുത്തറിഞ്ഞ മികച്ച പ്രതിഭകളായ കുറെ എഴുത്തു സുഹൃത്തുക്കൾ… ഒരുമിച്ച ആ സംഗമവേദി സാക്ഷ്യംവഹിച്ചത് ഏഴു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിന് കൂടിയായിരുന്നു.
അതിലൊന്നായിരുന്നു ശ്രീമതി. OK. ഷൈലജ ടീച്ചർ എഴുതിയ നവനീതം എന്ന ചെറുകഥാ സമാഹാരം. പ്രിയ എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്ത ആ പുസ്തകം… പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അക്ഷരാർത്ഥത്തിൽ കണ്ണന്റെ കയ്യിലെ നറുവെണ്ണ പോലെ… നൈർമല്യമുള്ളതാണ് എന്ന് പറയാതെ വയ്യ…
ജീവിത ഓട്ടപ്പാച്ചിലു കൾക്കിടയിൽ വിധിയുടെ പ്രത്യാഘാതങ്ങൾ ശരീരത്തിൽ ഏൽപ്പിച്ച പുതിയ പരീക്ഷണങ്ങളോട്… പൊരുത്തപ്പെടാനാവാതെ മനസ്സ് പതറിയപ്പോൾ…
നഷ്ടങ്ങളുടെ പട്ടികയിലേക്ക് എന്നോ നീക്കിവെച്ചിരുന്ന പ്രിയപ്പെട്ട ഒരു ഇഷ്ടം…
മറവിയുടെ മാറാലകൾ ക്കിടയിൽ നിന്ന്പൊടിതട്ടിയെടുക്കാൻ…
തന്റെ ചിന്തകളെ ഭാവനാ സമ്പുഷ്ടമായ ഒരു ലോകത്തിലേക്ക് അക്ഷരങ്ങളുടെ ചിറകിലേറി പറന്നുയരാൻ… വെമ്പൽ കൊള്ളുകയായിരുന്നു…
ഒട്ടേറെ മികച്ച സൗഹൃദങ്ങളും, സൗഹൃദ കൂട്ടായ്മകളും.. കരുത്തും കരുതലുമായി കാവൽ നിന്നത് കൊണ്ട്… തനിക്ക് നേടിയെടുക്കാൻ കഴിഞ്ഞ ഈ അസുലഭ മുഹൂർത്തത്തെ ടീച്ചർ വളരെ ഹൃദ്യമായി തന്നെ ഈ കഥാസമാഹാരത്തിന്റെ മുഖവുരയിൽ എഴുതിച്ചേർത്തിരിക്കുന്നു.
മുഖപുസ്തകത്തിൽ നിന്ന് ലഭിച്ച മികച്ച സമ്മാനങ്ങളായ… റോബിനും, വൈകയും… അക്ഷരാർത്ഥത്തിൽ തനിക്ക് ലഭിച്ച മക്കളാണ് എന്ന് തന്നെ പ്രിയ എഴുത്തുകാരി കുറിച്ചുവച്ചിട്ടുണ്ട്….
പുസ്തകത്താളുകളിലൂടെ കണ്ണോടിക്കുമ്പോൾ … ശ്യാമയായും.. മീരയായും തുടങ്ങുന്ന ഭാവനയുടെ ചിറകുവിരിച്ച് അക്ഷര ശലഭങ്ങളുടെ യാത്ര യാത്രാമൊഴിയില്ലാതെ, മൃതസഞ്ജീവനി, തേടി ഉത്സവക്കാഴ്ചകൾ,കണ്ടു ലഹരിമുക്തമായ, നീർകുമിളപോലെ ഒരു ഗാനമേളയുടെ നടുക്കത്തിൽ, പ്രണയ, സമാഗമം, കൊതിച്ച് കിങ്ങിണി, യിലൂടെ അയാളിൽ എത്തിനിൽക്കുമ്പോൾ ഒരു ഉദ്യാനത്തിലെ… നിറത്തിലും, മണത്തിലും വ്യത്യസ്തങ്ങളായ പന്ത്രണ്ട് പൂക്കൾ വിരിഞ്ഞു നിൽക്കുന്നപോലുള്ള പ്രതീതി…
നറുവെണ്ണ പോലെ അനുവാചക ഹൃദയങ്ങളിൽ അലിഞ്ഞുചേർന്ന… ഈ കഥക്കൂട്ടിന്റെ പിറവിക്ക് കണ്ണന്റെ നവനീതം പോലെ ചേരുന്ന മറ്റൊരു പേര് ഉണ്ടാവുമോ….
പ്രിയ എഴുത്തുകാരിയുടെ അതിലുപരി എന്റെ എല്ലാമെല്ലാമായ ടീച്ചറമ്മയുടെ കയ്യൊപ്പ് പതിഞ്ഞ ഈ പുസ്തകം…ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു… ഒപ്പം ടീച്ചറമ്മയോടൊപ്പം കൈകോർത്തുപിടിച്ച് ഈ നവനീതം ഉണ്ണാൻ ഭാഗ്യം സിദ്ധിച്ച റോബിനും, വൈകക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു..
ഇനിയുമിനിയും ഒരുപാട് ഉയരങ്ങളിലേക്ക് അക്ഷര ചിറകുവിരിച്ചു പറക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ആശംസകൾ… അഭിനന്ദനങ്ങൾ 🌹
അവതരണം: സന്ധ്യാവാസു ഹനുമാൻകാവ് ✍
