17.1 C
New York
Wednesday, September 22, 2021
Home Books നിഫി റഷീദ് എഴുതിയ "ഞങ്ങളിങ്ങനാണ് ഭായ്.." (പുസ്തകപരിചയം)

നിഫി റഷീദ് എഴുതിയ “ഞങ്ങളിങ്ങനാണ് ഭായ്..” (പുസ്തകപരിചയം)

✍തയ്യാറാക്കിയത് : മിനി സജി, കൂരാച്ചുണ്ട്

നിഫി റഷീദിൻ്റെ ഓർമ്മക്കുറിപ്പുവായിച്ചപ്പോൾ കുട്ടിക്കാലത്തേക്ക് നടന്നുപോയി. മഞ്ചാടിക്കുരുവും ,
വളപ്പൊട്ടുകളും, പച്ചപ്പുകളും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തിൻ്റെ ഓർമ്മയിൽ മുങ്ങിത്താണു. പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ അക്ഷരങ്ങൾക്കൊണ്ട് എഴുതിത്തീർക്കാൻ കഴിയാതെ ഉമ്മച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ തേങ്ങലാകുന്നു.

പഴയ എഴുത്തുകാർക്കൊപ്പം പുതിയ എഴുത്തുകാരെ ചേർത്തുപിടിച്ച് സമൂഹത്തിനു പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ചെയ്യുന്നത്. എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് പാഠശാലപ്പറമ്പിൽ ഹസ്സൻ്റെയും ഐഷയുടെയും മകൾ . ഭർത്താവ് റഷീദ്. മക്കൾ അസ് ലം റഷീദും നിദാനസ്‌റിൻ റഷീദുമാണ്. ഇപ്പോൾ കുടുംബസമേതം ആസ്ട്രേലിയയിലെ ഓറഞ്ചിൽ താമസം.

ലോകത്തിൻ്റെ ഏത് കോണിലിരുന്നും തൻ്റെ ഗ്രാമത്തിൻ്റെ ഓർമ്മകളും മുളകുവട കഴിക്കുന്നതുമെല്ലാം കഴിഞ്ഞ
നിമിഷമെന്നപോലെ ചേർത്തുപിടിക്കുന്ന അനുഭവമാണ് നിഫിയുടെ എഴുത്തുകൾ. നിറയെ നിറമുള്ള കുറെ ഓർമ്മകൾ, ജീവിതത്തിൻ്റെ ചില ധന്യനിമിഷങ്ങൾ എന്നിവ സാക്ഷ്യപ്പെടുത്താൻ ശ്രമിക്കുന്നു. ഒറ്റ വായനയിൽതന്നെ ഓർമ്മകൾക്ക് സുഗന്ധമുണ്ടെന്ന് തോന്നും. ജീവിതത്തിൻ്റെ നിനവും നനവും എഴുത്തിൽ നിറയുന്നു. ചില അനുഭവങ്ങൾ നിസ്സാരമെന്ന് തോന്നുമെങ്കിലും അവയിൽ ആഴത്തിലുള്ള അടയാളപ്പെടുത്തലുണ്ട് . ഓരോ മനുഷ്യനും ജീവിതന്വോഷണത്തിൽ അവനവൻ്റെതായ വഴികളുണ്ട്. ഓരോ വഴികളും വേറിട്ടതാണ്. കുട്ടിക്കാലത്തെ പല അറിവുകളും മുതൽകൂട്ടുകളാണ്. അവയെല്ലാം ജീവിതത്തിൻ്റെ ഭാവതലങ്ങളെ തൊട്ടുണർത്തുന്ന രചനകളും. ഇങ്ങനെയെല്ലാം കൂട്ടിച്ചേർത്ത് മധുരനാരങ്ങാപോലെ വായനക്കാർക്ക് നൽകുന്ന പുസ്തകമാണ് *ഞങ്ങളിങ്ങനാണ് ഭായ്.

ഗ്രാമീണ നന്മകളെ ചിന്തകളിൽ ചാലിച്ച് നൈർമ്മല്യം ചേർത്ത് കാത്തു വെയ്ക്കുകയാണിവിടെ. കൗമാരജീവിതത്തിൻ്റെയും കലാലയ നിറവിൻ്റെയും ഭംഗിചോർന്നു പോകാതെ കുസൃതിയും നർമ്മവും ചാലിച്ച് തൂലികയിൽ പകർത്തുകയാണ് നിഫി.

പെൺമനസ്സുകളുടെ ഓർമ്മപ്പെടുത്തലുകളിൽ ഉറവയെടുത്ത കണ്ണീരണിയുന്ന എഴുത്തുകൾക്കപ്പുറം അവഗണനകൾ
തെല്ലും താൻ രുചിച്ചിട്ടില്ലന്ന് ലോകത്തോടുറക്കെപ്പറയുന്ന ശക്തമായ സ്ത്രീ സാന്നിധ്യംകൂടിയായിത്തീരുകയാണ് എഴുത്തുകാരി.

കുട്ടിക്കാലത്തെ ഓർമ്മകളെ തുറന്നെഴുതി പിതാവും ഭർത്തൃപിതാവും തമ്മിലുള്ള ദൂരം കുറവാണെന്ന് മധുരമായി പറയുകയാണിവിടെ. എൻ്റെ ബാപ്പച്ചിയും ഉപ്പയും ഞാനും വലിയൊരു ചിന്തയിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. സൗഹൃദം വളർന്ന് പന്തലിച്ച് ചൂടും തണുപ്പും സുരക്ഷയും നൽകുന്നതാണെന്ന് അഡ്വ.സഫിയ സുധീർ അവതാരികയിൽ പറയുന്നു .

പരിപക്വമായ ശൈലിയിൽ ജീവിതാവസ്ഥകളെ അനുഭവത്തിൻ്റെ വാറോലകളോരോന്നിലും സരസമായ്
കൂട്ടികെട്ടി ഹൃദയംകൊണ്ട് സ്വീകരിക്കാവുന്ന കൃതിയാക്കിമാറ്റിയിട്ടുണ്ട്. താളവും രാഗവും ശ്രുതിയും ചേർത്ത് മനസിനെ തഴുകിത്തലോടുന്ന , മഴവില്ലിൻ്റ നിറവും ശൈശവകോമളതയും കോർത്തുകെട്ടി സുഖമായ അനുഭൂതി പകരുകയാണ് ഞങ്ങളിങ്ങനാണ് ഭായ്.

മണ്ണപ്പംചുട്ടുകളിച്ചും, സാറ്റുകളിച്ചും ,ബലൂൺ പൊട്ടിച്ചും ഓർമ്മകളെ തിരികെ നടത്തുകയാണ്. മഞ്ഞുതുള്ളിപോലുള്ള പ്രണയവും ,നഴ്സിംഗ് അനുഭവങ്ങളും, വിഷുക്കണിയും നീന്തലിൻ്റെ ഓർമ്മകളും ഏപ്രിൽ ഫൂളിൻ്റെയും, ക്രസ്തുമസിൻ്റെയും ഓർമ്മകളും പങ്കുവെയ്ക്കുന്നു. സുഹൃത്തുകൾ എന്നും ശക്തിയും ബലവുമാണെന്നും പറയുന്നു. മരിയയുടെ ഉയർത്തെഴുന്നേൽപ്പ് വായനക്കാരൻ്റെതു കൂടിയാണ്. കണ്ണിമാങ്ങ എറിഞ്ഞു പറിച്ച് ,സ്നേഹ നക്ഷത്രങ്ങളെണ്ണി ,
വിരിയാത്ത പ്രണയത്തിലൂടെ യാത്രചെയ്ത്, അടുത്ത ബെല്ലോടു കൂടി രൂപാന്തരം പ്രാപിച്ച് ഞങ്ങളിങ്ങനാണ് ഭായ് എന്ന് നിഫി റഷീദ് എഴുതുകയാണ്.

ആദ്യ വായനയിൽ തന്നെ കപ്പയും കാന്താരിയും പോലെ രുചിച്ച ഈ പുസ്തകം വായനക്കാർക്കായി സമർപ്പിക്കുകയാണ് ഞാൻ .

തയ്യാറാക്കിയത് : മിനി സജി, കൂരാച്ചുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: