17.1 C
New York
Monday, September 27, 2021
Home Books ഡാർവിൻ പിറവം എഴുതിയ "ചെരുപ്പിൻ്റെ വാറ്" എന്ന എന്ന കവിതാ സമാഹാരത്തിലൂടെ ഒരു യാത്ര.

ഡാർവിൻ പിറവം എഴുതിയ “ചെരുപ്പിൻ്റെ വാറ്” എന്ന എന്ന കവിതാ സമാഹാരത്തിലൂടെ ഒരു യാത്ര.

✍തയ്യാറാക്കിയത്: മിനി സജി

” കൃഷ്ണനെ യേശുവേ നന്മതൻ നബിയെയും പരിചിതമല്ലിവർ പറയുന്ന മാത്രയിൽ പ്രവർത്തന പരമ്പര ഒന്നായ് നിനക്കുകിൽ ഒരുവനുമില്ലില്ല ഒരു ദൈവമുലകത്തിൽ ” വറ്റിയ നന്മകൾ വീണ്ടെടുക്കാനാകുമോ .. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ചെരുപ്പിൻ്റെ വാറ് എന്ന കവിതാ സമാഹാരത്തിലൂടെ.

സമകാലീന ജീവിതത്തിൽ യാഥാർത്ഥ്യങ്ങളിൽ ആണിയടിക്കപ്പെടുന്ന ജീവിത നന്മകൾ .ആ നന്മകളെ ചെരുപ്പിൻ്റെ വാറഴിക്കാൻ പോലും യോഗ്യരല്ലാത്ത മനുഷ്യസമൂഹം വീണ്ടെടുക്കുമോ ? എങ്കിൽ ഇതിൽ ഈ കവിതകൾക്കുത്തരം അവൻ സ്വയം ചോദിക്കണം കണ്ടെത്തണം. ആയിരിക്കുന്നിടത്തു നിന്ന് ആവേണ്ടതിലേക്കുള്ള പ്രയാണമാണ് ചെരുപ്പിൻ്റെ വാറെന്ന് ഡാർവിൻ പിറവം പറയുന്നു.

ചെകുത്താൻ കോട്ടയിലെ ചിലന്തിവലകളാണ് ആദ്യ പുസ്തകം. ഈ നോവലിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുകയും ചെയ്തിട്ടുണ്ട് . ചെരുപ്പിൻ്റെ വാറ് എന്ന കവിതാസമാഹാരം ഇന്നിൻ്റെ നേർക്കാഴ്ചയാണ്.

കാമപ്രപഞ്ചമെന്ന കവിതയിൽ പെണ്ണും പ്രകൃതിയും ചന്ദ്രനും ഒരു പോലെ തിളങ്ങുന്നത് സ്രഷ്ടാ വിൻ്റെ വരമാണെന്ന് കവി പറയുന്നു. കരുണയെന്ന കവിത ഇന്നിൻ്റെ നേർക്കാഴ്ച്ചയാണ്. കൺമുന്നിൽ കണ്ട വേദനയുടെ കഥ കവിതയായ് നമ്മുടെ മുന്നിലെത്തിക്കുമ്പോൾ വൃദ്ധൻ്റെ കൈയ്യൊടിഞ്ഞ രംഗം മനസിൽ വേദന ഉണർത്തുന്നു. കണക്കില്ലാക്കണക്ക് എന്ന കവിതയിൽ പത്തു മാസം ചുമന്നതും ,ഓടിയ കാലവും, താണ്ടിയ ദൂരവും കൊഴിഞ്ഞ ഒറ്റപ്പെടലുകളും ഒഴുക്കിയ ചോരയും വായനക്കാരനെ വേദനിപ്പിക്കുന്നു.

പ്രണയത്തോട് കവി പറയുന്നത് നീയൊരു ശിലയായി മാറണമെന്നും കൊടുങ്കാറ്റടിച്ചാലുമടരരുതൂഴിയിലെന്നാണ്. ലഹരി ഉപയോഗിച്ച് ജീവിതം നശിപ്പിക്കുന്ന ന്യൂജെൻ ബ്രോകളോട് ദോഷവശങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്. താഴ് എന്ന കവിതയിൽ താഴിൻ്റെ മഹിമയും ഒപ്പം താഴ്മയാണ് ഉയരത്തിലേക്കുള്ള ചവിട്ടുപടിയെന്നും പറയാൻ മടിക്കുന്നില്ല. ഓണക്കാലം ,കേരളം, പ്രേതത്തിൻ്റെ താഴ് വര, , മാലഖമാർ’ മെഴുകുതിരിനാളം, ബാങ്ക്ബലി , മാമലക്കെടുതി സ്വാർത്ഥത ,
കാവ്യസൂര്യൻ ,അമ്മ ,പുഞ്ചിരി ,പുത്രകൃതാർത്ഥ, വിഷുപ്പക്ഷി ,ദളിതർ തുടങ്ങിയ കവിതയിലെല്ലാം കവിക്കു പറയാനുള്ള കാര്യങ്ങൾ മുഖം നോക്കാതെ എഴുതുകയാണ്.കവിതകൾ മുഴുവനും യാഥാർത്ഥ്യത്തോടെ തന്മയത്വത്തോടെ രചിച്ച് സാധാരണക്കാരോട് ‘ പാവപ്പെട്ടവരോട് വേദനകളോട് പൂർണ്ണമായും നീതി പുലർത്തുന്നുണ്ട് .

ഒരുപിടി വറ്റ് എന്ന കവിത വിശപ്പിൻ്റെ വിളിയാണ്. അമ്മയുടെയും കുഞ്ഞിൻ്റെയും ചിത്രം അമ്പിളിമാമനോടൊപ്പം നമ്മുക്ക് കാട്ടിത്തരുന്നു. മരിച്ചു ജീവിക്കുന്നവർ എന്ന കവിത സാക്ഷ്യപത്രങ്ങളുടെ ഓർമ്മപ്പെടുത്തലാണ് .ജനനം ജോലി ,തിരഞ്ഞെടുപ്പ് ,കല്യാണം ,മരണം ഇങ്ങനെ എല്ലാ മേഖലയിലും സാക്ഷിപത്രം വേണമെന്നും ഇതൊന്നുമില്ലാത്ത തെരുവിൻ്റെ ,കാടിൻ്റെ മക്കൾ സ്വതന്ത്രരാണെന്നും കവി പറയുന്നു. വിദ്വാന്മാർ ,പാർട്ടി, കർഷകൻ , നഗരത്തിലേക്കുള്ള വഴി ഇങ്ങനെ കവിതകളുടെ പേരിൽ തന്നെ സാധാരണക്കാരൻ്റെ ജീവിതവഴികളാണ്. കർഷക ജീവിത പ്രശ്നങ്ങളെ നമ്മളുടെതായി കാണാൻ ഓർമ്മപ്പെടുത്തുകയാണ്. നേരിൻ്റെ തത്വശാസ്ത്രം വിജയിക്കുമെന്നും പാർട്ടിക്കും എൻ്റെ ഞരമ്പിലൂടെ ഒഴുകുന്ന ചോരക്കും ചെമപ്പു നിറമാണെന്നും ഓർമ്മപ്പെടുത്തുന്നു.

കവിതകളിലൂടെ കടന്നുപോകുമ്പോൾ സമൂഹത്തിൻ്റെ നേർക്കാഴ്ചകൾ ക്കെതിരെ മണിയടിക്കുന്ന നന്മകളെ പിഴുതെറിയുന്ന സമൂഹത്തോട് ഒരു നിമിഷം ചിന്തിക്കാൻ ചെരുപ്പിൻ്റെ വാറ് നമ്മളോട് പറയുകയാണ് . ആവനാഴി നിറയെ തിന്മകളുടെ അമ്പുകൾ നിറച്ചു കൊണ്ടിരിക്കുന്ന മനുഷ്യവർഗ്ഗത്തോട് ലക്ഷ്യം കണ്ടുവെന്ന് ചിന്തിക്കുന്നത് താൽക്കാലികമായ ആശ്വാസം മാത്രമാണെ ന്ന് കവി പറയുന്നു. മനനം ചെയ്യുന്നവനാണ് മനുഷ്യൻ .

പുതുതലമുറകൾ ഗർവ്വോടെ അഹങ്കാരത്തോടെ സ്വന്തം രക്തബന്ധങ്ങളെ, സമൂഹത്തെ പോലും മറന്ന് മതിലുകൾ കെട്ടിത്തിരിച്ച് ജീവിക്കുകയാണ്. കവാടങ്ങളെ കാരാഗൃഹങ്ങളാക്കി സൗഹൃദങ്ങൾ മറക്കുകയാണ്. സ്വാർത്ഥത ഖനനം ചെയ്തെടുത്ത ബന്ധങ്ങളെയും സമൂഹത്തെയും മറന്നു ഒറ്റപ്പെടലിൽ മറ്റുള്ളവരെ വെറുപ്പിൻ്റെ പാതയിലൂടെ വിലയിരുത്തുന്ന വിചിത്രമായ കാഴ്ചകളാണ് മനുഷ്യരിൽ കാണുന്നതെന്നും കവി പറയുന്നു. മലയാളി സമൂഹത്തിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന ഭാഷയാണ് കവിതയിൽ ഉപയോഗിച്ചിരിക്കുന്നത്.

ചിന്തകളും ആശയങ്ങളും കവിതകളായി കോറിയിട്ടുകൊണ്ട് ഡാർവിൻ പിറവം പറയുകയാണ്. കവിതകൾ വായിക്കുമ്പോൾ ഞാൻ എന്താണ് എഴുതിയത് എന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിച്ചാൽ വിജയം കണ്ടുവെന്ന് മനസിലാക്കാമെന്ന്. കവിതയിലെല്ലാം അക്ഷരങ്ങൾക്ക് ജീവൻ നൽകി ഒരു മാറ്റത്തിനായി സമൂഹത്തിന് ചിന്തകളിലേക്ക് അമ്പുകൾ ചെയ്യാൻ ശ്രമിക്കുകയാണ് ഇവിടെ .

കവിത മനസിലാക്കുകയെന്നാൽ കലയുടെ വിജയ കാലം ആയിരിക്കുമെന്നും കവി ഓർമ്മപ്പെടുത്തുന്നു . ഓരോ കവിതകളും നമുക്ക് മനസിലായ അർത്ഥത്തിൽ വിലയിരുത്തി കൊള്ളാൻ ആവശ്യപ്പെടുകയാണ്. ജീവിത പ്രശ്നങ്ങൾക്ക് സാഹിത്യ വിഷയങ്ങളെ ക്കാൾ പ്രാധാന്യം നൽകുന്നു . ജീവിതത്തിന് അർത്ഥ മുള്ളതുപോലെയാണ് ഓരോ കവിതകളും വായിക്കുമ്പോൾ നമുക്ക് തോന്നുന്നത് അത് സർഗ്ഗാത്മകതയുടെ പരിപോഷണമാണ് ജനങ്ങളാണ് ഓരോ കവിതകളും.

ഓരോരുത്തരും ഉന്നതപദവിയിൽ ആണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴും അതെല്ലാം നാട്യത്തിൽ അഭിരമിക്കുകയാണ്. പച്ചമനുഷ്യൻ്റെ നന്മയ്ക്കുനേരെ
കാതുകൊടുക്കാൻ തയ്യാറാകണമെന്നും കവിതകളിലൂടെ നമ്മോട് ആവശ്യപ്പെടുന്നു . ഒഴുക്കിയ ചോരയുടെ നിറങ്ങളെയും അനുഭവിച്ച വേദനകളെയും കവിതയാക്കി കുറിക്കുവാൻ കവി മറന്നു പോകുന്നില്ല.
നേർക്കാഴ്ചയായ് പുനർജനിക്കുന്നു കവിതകൾ .

വർഷങ്ങളായ് നന്മ കൊണ്ട് വളർന്നു വന്ന സ്നേഹവീട് കേരളയെന്ന സാഹിത്യ സാംസ്ക്കാരിക സംഘടനയുടെ മുഖ്യ കൂട്ടാളിയും കലാസാംസ്ക്കാരിക മേഖലകളിൽ അറിയപ്പെടുന്ന വ്യക്തി യുമാണ് ഡാർവിൻ പിറവം. സമൂഹത്തിൽ നില നിൽക്കുന്ന തിന്മകളെയും സ്വാർത്ഥതകളെയും സർഗ്ഗാത്മക രചനകളിലൂടെ തിരശ്ശീലയ്ക്ക് വെളിയിൽ കൊണ്ടുവരികയും അവയെ ഉന്മൂലനാശം വരുത്തുവാനുള്ള പ്രേരണ നൽകുകയുമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യവും സ്വയമായ് ഉൾക്കൊള്ളുന്ന നന്മയും.

തയ്യാറാക്കിയത്: മിനി സജി

COMMENTS

4 COMMENTS

 1. വളരെ മനോഹരമായി തയ്യാറാക്കിയ ഒരു ഗ്രന്ഥ ഗഹന യാത്ര. 👏👏അഭിനന്ദനങ്ങൾ കവിക്കും അവതാരികയ്ക്കും 🌹🌹

 2. ശ്രീമതി മിനി സാജിക്കും
  ശ്രീ ഡാർപിറവത്തിനും
  സ്നേഹം നിറഞ്ഞ ആശംസകൾ.

 3. ശ്രീമതി മിനി സാജിയുടെ പുസ്തകാവലോകനം വളരെ നന്നായിട്ടുണ്ട്
  കവിത വായിക്കാൻ പ്രേരിപ്പിക്കുന്ന മാസ്മരികതയുടെ തലോടൽ എഴുത്തിൽ കാണുന്നു
  കവിക്കും ശ്രീമതി മിനി സാജിക്കും ആശംസകൾ നേരുന്നു.

 4. കവിതകൾ വായിച്ച് നല്ല അവലോകനമാണ് എഴുതിയിരിക്കുന്നത് മിനി സജി. കവിക്കും ശ്രീമതി മിനിസജിക്കും ആശംസകൾ ! ഇനിയും ആ തൂലികയിൽ നിന്നും നല്ല കവിതകൾ വിരിയട്ടെ എന്നാശംസിക്കുന്നു.
  ഞാനും ഇപ്പോൾ അങ്ങനെ ഒരു തിരക്കിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...
WP2Social Auto Publish Powered By : XYZScripts.com
error: