17.1 C
New York
Wednesday, November 30, 2022
Home Books ജി മലയിൽ എഴുതിയ "മരണത്തിന്റെ വിഷമുള്ള്" (പുസ്തക പരിചയം)

ജി മലയിൽ എഴുതിയ “മരണത്തിന്റെ വിഷമുള്ള്” (പുസ്തക പരിചയം)

✍ശാരിക യദു

Bootstrap Example

ജി മലയിൽ എഴുതിയ “മരണത്തിന്റെ വിഷമുള്ള്” എന്ന നോവൽ കഥ നമ്മുടെ നാട്ടിലൊക്കെ കാണുന്ന സാദാരണമായ സംഭവങ്ങളിലൂടെയാണ് നമ്മിലേക്ക്‌ ആഴ്ന്നിറങ്ങുന്നത്. വെറുമൊരു കഥയല്ല. ഒരു ഗുണപാഠം കൂടിയാണ്.

      ഭാര്യാ -ഭർതൃ ബന്ധമായിട്ടും വെറുമൊരു ഭാര്യ പദവി അലങ്കരിക്കേണ്ടി വന്ന സുഷമ. തന്റെ ഭർത്താവും പ്രൊഫസറുമായ മധുസൂദനന്റെ ലൈംഗിക ചേഷ്ടകൾ ലൂയി എന്ന വിദ്യാർത്ഥിയിൽ  സഫലമാക്കുന്നത് കണ്ടുനിന്ന സുഷമയുടെ മനോവികാരങ്ങളാണ് കഥ പറയുന്നത്.ഒരിക്കൽ പ്രസവിക്കാൻ ഭാഗ്യം കിട്ടിയ കന്യാകാത്വം നഷ്ടപ്പെട്ട കന്യക.അതായിരുന്നു സുഷമ.മധ്യവയസ്കനായ മധുസൂദനന് പെണ്ണിനേക്കാൾ സുഖം ലഭിച്ചിരുന്നത് ആണിനോടായിരുന്നു.പുരുഷന്റെ സുഖം എന്തെന്നറിയാതെ,ജീവിതത്തോട് വെറുപ്പ് തോന്നിയ അവൾ മരണപ്പെടുന്നു.

      മറ്റൊരു വ്യക്തിയായിരുന്നു കോളേജ് വളപ്പും കെട്ടിടങ്ങളും തൂത്ത് വൃത്തിയാക്കുന്ന മധ്യവയസ്കയായ അന്ന്ച്ചേടത്തി. പണത്തിനു വേണ്ടി സ്വന്തം മാനം  അടിയറവു വച്ച ഒരു സ്ത്രീയാണ് ഇത്. കൗമാരക്കാരനായ  ലൂയിക്ക് തന്റെ ശരീരം കൊടുത്ത ആവശ്യത്തിനുള്ള പൈസ ചോദിച്ചു വാങ്ങുന്നു.ലൂയിക്ക് അതോർത്ത് പശ്ചാത്താപം തോന്നിയെങ്കിലും പിന്നീട് ആ വികാരം അവനെ കീഴടക്കി. പിന്നീടും ആ സ്ത്രീയുമായി അവൻ കൂടിക്കാഴ്ച നടത്തി.ഒടുവിൽ ആ സ്ത്രീക്ക് ഗർഭമുണ്ടെന്ന് പറഞ്ഞു അതിനെ കളയാനായി അവന്റെ കയ്യിൽ നിന്ന് 5000 രൂപയും കൈക്കലാക്കി .

         അതിനിടയിലും ലൂയിക്ക് റമ്മി കളി ഒരു ഹരമായിരുന്നു. റമ്മി കളിക്കുന്നത് ആർട്സ് കോളേജ് ലക്‌ചറർ തോമസ് മാത്യുവിന്റെ വീട്ടിൽ നിന്നായിരുന്നു. അഡ്വക്കേറ്റ് രാമചന്ദ്രൻ ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ സുരേഷ്, എൻജിനീയർ കോളേജ് വിദ്യാർത്ഥി ഗീവർഗീസ് ഇടിച്ചെറിയ, എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ ലൂയി എന്നിവയൊക്കെയും തോമസ് മാത്യുവിന്റെ വാടകവീട്ടിൽ പതിവായി കളിക്കാൻ എത്താറുണ്ട്. എന്നിരുന്നാലും സുഷമ മരിച്ചതിൽ പിന്നെ പ്രൊഫസറുടെ മാനസികാവസ്ഥയെ പറ്റി ഓർത്ത് ലൂയി സങ്കടപ്പെടാറുണ്ടായിരുന്നു.

 റമ്മി കളിക്കാൻ പോയാൽ തോമസിനെ ഭാര്യ സുമയോടും താൽപര്യം തോന്നിത്തുടങ്ങിയിരുന്നു. പ്രമേഹരോഗിയായ ഭർത്താവിന്റെ തളർന്ന ശരീരത്തോടൊപ്പമാണ് സുമ ജീവിക്കുന്നത്. ഇളം പ്രായത്തിലെ പ്രസരിപ്പും ഉണർവും കരുത്തുമുള്ള ലൂയി കാണുമ്പോൾ സുമയുടെ സ്ത്രീത്വവും ഉണരാതിരുന്നില്ല.അവളും ഭർത്താവിന്റെ സാമീപ്യം കൊതിച്ചിരുന്നു. ആ സമയത്താണ് ലൂയിയുടെ നയനങ്ങളിൽലെ കൂരമ്പുകളേറ്റ് ഒരു ദിനം അവൾ അവനിൽ വഴങ്ങിയത്. ഭർത്താവില്ലാത്ത സമയം എന്തോ കാരണവും പറഞ്ഞു വന്ന ലൂയി അവളെ തെറ്റിലേക്ക് നയിച്ചു. ചെയ്തത് തെറ്റ് ആയിരുന്നെങ്കിലും ആ തെറ്റിലേക്ക് അവൾ വഴുതി വീണു കൊണ്ടിരുന്നു. തന്റെ ഭാര്യക്ക് സുഖം പകരാൻ കഴിയാത്തത് തോമസിനെ അലട്ടിക്കൊണ്ടിരുന്നു.

 അതിനിടയിൽ സുമയും ലൂയിയും തമ്മിൽ ബന്ധമുണ്ടെന്ന സംശയം റമ്മി കളിക്കാർക്കിടയിൽ രൂപപ്പെട്ടു . ലൂയിയുടെ സുഹൃത്തായ ഗീവർഗീസ് അതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ലൂയി എല്ലാ സത്യവും പറയുകയും ചെയ്തു. സുഷമ മരിച്ചതിനെ കാരണം താനാണെന്നും സുമയുമായി തനിക്ക് ബന്ധമുണ്ടെന്നും എല്ലാം തുറന്നു പറഞ്ഞു. ഗീവർഗ്ഗീസ് ലൂയിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി നേർവഴിക്ക് നടത്താൻ ശ്രമിച്ചെങ്കിലും ന്യായങ്ങൾ പറഞ്ഞ് ലൂയി ഗീവർഗീസിന്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. സ്ത്രീയും പുരുഷനും സുഖത്തിന്റെ കാര്യത്തിൽ തുല്യരാണ് അവർക്ക് വേണ്ടത് വേണ്ടപോലെ കിട്ടിയില്ലെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കുക തന്നെ ചെയ്യുമെന്ന് ലൂയി അഭിപ്രായപ്പെട്ടു.

 അങ്ങനെയിരിക്കെ ഒരു ദിവസം സുമയുടെ കോളേജിൽ ഒരു വിദ്യാർഥിയെ അധ്യാപകൻ പുറത്താക്കിയതിന്റെ പേരിൽ സമരം നടക്കാനിടയായി. അന്ന് വേഗം കോളേജ് വിട്ടതിനാൽ സുമ നേരത്തെ തന്നെ വീട്ടിലേക്ക് പോവുകയും ചെയ്തു. തോമസ് വൈകിട്ട് എത്തുകയുള്ളൂ എന്ന് അറിയിച്ചിരുന്നു. സുമ വീട്ടിലെത്തുമ്പോഴേക്കും തന്നെ കാത്ത് ലൂയി അവിടെ നിൽപ്പുണ്ടായിരുന്നു. തൊട്ടടുത്ത കോളേജിലെ വിദ്യാർഥിയായ ലൂയി സമരമാണെന്നറിഞ്ഞ് മനപ്പൂർവ്വം സുമയെ കാണാൻ വന്നതായിരുന്നു. അവർ രണ്ടുപേരും അല്ലാതെ മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. അതേസമയം രണ്ടു പേരും വികാരഭരിതരായി.

  ദിവസങ്ങൾക്ക് ശേഷം തോമസ് ക്ലാസ് കഴിഞ്ഞാൽ തന്റെ വീട്ടിലേക്ക് പോകുമെന്ന് സുമയെയും കൂട്ടുകാരെയും ധരിപ്പിച്ചു.അവസരം മുതലാക്കാൻ ലൂയി സുമയുടെ  വീട്ടിൽ എത്തുകയും ചെയ്തു  . അവരുടെ കാമകേളികൾ കയ്യോടെ പിടിക്കാനുള്ള തോമസിന്റെ അടവായിരുന്നു.തോമസിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. ലൂയിയെയും ഭാര്യയെയും കയ്യോടെ പിടി കൂടുകയും തുടർന്നുണ്ടായ ബലപരീക്ഷണത്തിൽ തോമസ് കൊല്ലപ്പെടുകയും ചെയ്തു.സുമ മോഹൽലാസ്യപ്പെട്ടു വീണതിനാൽ പിന്നീടുണ്ടായിരുന്ന ബഹളങ്ങളൊന്നും അറിഞ്ഞതുമില്ല. ബോധമുണർന്നപ്പോൾ തന്റെ ഭർത്താവ് മരണപ്പെട്ടു കിടക്കുന്നു. ലൂയിക്ക് വലിയ കുറ്റബോധം തോന്നി. തന്നോട് തന്നെ വെറുപ്പ് തോന്നിത്തുടങ്ങിയ നിമിഷം ലൂയി കഞ്ചാവിൽ അഭയം പ്രാപിച്ചു. ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പിന്നെ ഒരു സ്ത്രീശരീരം അവനു ഒഴിച്ചുകൂടാൻ പറ്റാതായി.

അങ്ങനെ ഒരു ദിവസം ആർത്തി മൂത്ത് നിൽക്കുന്ന ലൂയിക്ക് സുഖം പകരാൻ സമയമായിട്ടും പെണ്ണ് വരാത്തതിനാൽ അവൻ തന്നെ പെണ്ണിനെ തേടിയിറങ്ങി.അപ്പോഴേക്കും അവൾ വരികയും കൂട്ടുകാർ അവളെ സുഖിക്കുകയും ചെയ്തു. ജോലി ചെയ്തതിന് കൂലി പോലും നേരാംവണ്ണം കൊടുക്കാതെ അവളെ പീഡിപ്പിക്കുകയായിരുന്നു അവർ.പെണ്ണിന്റെ സുഖം തേടി പോയ ലൂയി പിന്നെ തിരികെ വന്നില്ല. ബൈക്ക് അപകടത്തിൽപ്പെട്ടു അവനു ദാരുണമായി കൊല്ലപ്പെട്ടു.അവിടെ മരണം ജയിച്ചു.

     ലൂയി നിസ്സാരമായി തള്ളിക്കളഞ്ഞ ഓരോ കാരണങ്ങളും മറ്റുള്ളവരുടെ ജീവിതമാണ് നശിപ്പിച്ചത്. നമ്മളുടെ വികാരങ്ങളുടെ കടിഞ്ഞാൺ നമ്മുടെ കയ്യിൽത്തന്നെയാണ്. സ്വന്തം സുഖം തേടിയാലയുമ്പോൾ നമ്മുടെ കുടുംബത്തെക്കൂടി ഓർക്കണം. നമ്മെ സ്നേഹിക്കുന്നവരെ ചതിച്ചു നമുക്കെന്ത് നേടാൻ സാധിക്കും….? ചീത്തപ്പേരല്ലാതെ ഒന്നുമില്ല. കൂടാതെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക.തോമസിന്റെ വീട്ടിൽ നിന്ന് റമ്മി കളിച്ചില്ലായിരുന്നുവെങ്കിൽ തോമസിന് നഷ്ടങ്ങൾ വരില്ലായിരുന്നു.

 കുടുംബ ജീവിതത്തിലായാലും സൗഹൃദത്തിലായാലും മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കുക.വിധിയുടെ മേൽ കുറ്റങ്ങൾ ചാർത്തുമ്പോൾ ഓർക്കുക ദൈവം എന്നൊരാൾ മുകളിലിരുന്ന് എല്ലാം കാണുന്നുണ്ട്. ഒരു കഥയിലൂടെ വിവിധ ജീവിതപശ്ചാത്തലങ്ങളിലൂടെ കടന്നു പോകുമ്പോൾ സാഹിത്യകാരൻ നമ്മെ ചിന്തയുടെ ഉന്നതിയിലേക്ക് ചെന്നെത്തിക്കുന്നു.

    ഇന്നത്തെ കാലത്ത് എത്രയോ അമ്മമാർ സുഖം തേടി തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഒളിച്ചോടുന്നു. ഏവരുടെയും ഹൃദയത്തിൽ തുളഞ്ഞുപോയൊരു സംഭവമാണ് ഒരമ്മ തന്റെ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്നത്. പത്തുമാസം ചുമന്നു പ്രസവിച്ചത് കുറച്ചു സമയത്തെ സുഖത്തിനു വേണ്ടിയായിരുന്നോ? നമ്മുടെ വികാരങ്ങളെ നമുക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ വിജയം നമ്മുടെ കൂടെയുണ്ടാകും. കൂടാതെ ഏതൊരു ബന്ധങ്ങളിലായാലും ഒരു പരിധിയിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കുക.            ചെറിയ കഥയിലൂടെ

വലിയൊരു ഗുണപാഠം വായനക്കാർക്ക് പകർന്ന ഗീവർഗീസ് എന്ന സാഹിത്യകാരന് ഒരായിരം നന്ദി.

✍ശാരിക യദു

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: