17.1 C
New York
Saturday, December 4, 2021
Home Books കർമ്മഭൂമി (പുസ്തകആസ്വാദനം) രചന:കെ. ടി. ഉണ്ണികൃഷ്ണൻ ഗുരുവായൂർ

കർമ്മഭൂമി (പുസ്തകആസ്വാദനം) രചന:കെ. ടി. ഉണ്ണികൃഷ്ണൻ ഗുരുവായൂർ

ആസ്വാദനം: വൈക

എല്ലാ പുസ്തകങ്ങളും വായനയെ സ്നേഹിക്കുന്നവരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുമെങ്കിലും ചില പുസ്തകങ്ങൾ ആദ്യ കാഴ്ചയിൽ അത്ര പ്രിയപ്പെട്ടതായി തോന്നില്ല, പക്ഷെ ആ പുസ്തകങ്ങൾ വായനയുടെ ലോകം തുറന്ന് മെല്ലെ ഉള്ളിലേക്ക് വിളിക്കുമ്പോൾ, മെല്ലെ മെല്ലെ ആ പുസ്തകത്തെ അടുത്തറിയുമ്പോൾ.. വായിക്കാനുള്ള ഉത്സുകത, ആഗ്രഹം എന്നിവ മനസ്സിൽ മല പോലെ വളരും.വായിച്ചു കഴിഞ്ഞിട്ടേ അത്തരം പുസ്തകങ്ങൾ അനുവാചകർ പിന്നെ താഴെ വെക്കുകയുള്ളൂ. അതിനു ശേഷവും ആ പുസ്തകത്തിന്റെ ഓറ.. ഒരു പ്രത്യേക വലയം വായനക്കാരെ ചുറ്റി നിൽക്കും. ഹൃദയഭിത്തിയിലെ ആദ്യ നിരയിൽ തന്നെ എന്നെന്നേക്കുമായി ഇടം നേടുകയും ചെയ്യും.

ശ്രീ. കെ. ടി. ഉണ്ണികൃഷ്ണൻ, ഗുരുവായൂരിന്റെ കർമ്മഭൂമി എന്ന നോവൽ ഈ കൂട്ടത്തിൽ പെട്ട ഒരു കൃതിയാണ്. ആദ്യം കയ്യിൽ കിട്ടിയപ്പോൾ പിന്നെ വായിക്കാം എന്ന് കരുതി മാറ്റി വെച്ച, പിന്നീട് വായിച്ചു തുടങ്ങിയപ്പോൾ മനം കവർന്ന മനോഹരമായ ഒരു രചന. ജീവിതഗന്ധിയായ കർമ്മഭൂമിയിലെ മാലതിയും, ഭാഗീരഥിഅമ്മയും, ഗോപാലൻ നായരും, കാര്യസ്ഥൻ ചന്ദ്രനുമൊക്കെ ജീവിതപാതയിൽ എവിടെയൊക്കെയോ നാം കണ്ടിട്ടുള്ളവർ ആണല്ലോ എന്ന് ഒരോ അനുവാചകർക്കും തോന്നുമെന്നത് നിശ്ചയം. ഇന്നിന്റെ കണ്ണാടി പോലെ കർമ്മഭൂമിയുടെ കഥാതന്തു തെളിഞ്ഞു നിൽക്കുമ്പോൾ ഒരു സിനിമ കാണുന്ന പ്രതീതി ഒരോ വായനക്കാരനുമുണ്ടാകുന്നു, അത് തന്നെയാണ് നോവലിസ്റ്റിന്റെ വിജയവും. കളം പാട്ടും, നാഗദേവതകളും കർമ്മഭൂമിയിലൂടെ വന്ന് ഗതകാലസ്മരണകളുടെ ഒരു ഘോഷയാത്ര മനസ്സിൽ നടത്തുമ്പോൾ, മനുഷ്യ മനസ്സിലെ വിചാരങ്ങളുടെയും, വികാരങ്ങളുടെയും വേലിയേറ്റങ്ങൾ അക്ഷരമുത്തുകളായി തിളങ്ങുക തന്നെ ചെയ്യുന്നു.

കാര്യസ്ഥൻ ചന്ദ്രനിലൂടെ നോവലിസ്റ്റ് ഇന്നിന്റെ കപടതയുടെ മുഖം വരച്ചു കാണിക്കുമ്പോൾ, നിസ്സഹായതയുടെ തനിപകർപ്പാകുന്നു ഗോപാലൻ നായർ. ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയാണ് നോവലെങ്കിലും, അന്തർഗർത്തങ്ങളിലെ വിസ്‌ഫോടനങ്ങൾ ചാരുതയോടെ എഴുതിയിരിക്കുന്നു ശ്രീ. കെ. ടി. ഉണ്ണികൃഷ്ണൻ. ശുഭപര്യവസാനവും ഒരുപാടു നല്ല സന്ദേശങ്ങളും നോവലിനെ കൂടുതൽ മികച്ചതാക്കുന്നു. അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ നിന്നും ഇനിയും ഒരുപാടു നല്ല രചനകൾ പിറക്കട്ടെ എന്നാശംസിക്കുന്നു.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: