17.1 C
New York
Saturday, August 13, 2022
Home Books "കുരുന്നുകൾക്കായി ഒരു നുറുങ്ങു വെട്ടം". (പുസ്തക പരിചയം)

“കുരുന്നുകൾക്കായി ഒരു നുറുങ്ങു വെട്ടം”. (പുസ്തക പരിചയം)

ശാരി യദു ✍

ഭാഷാ ബുക്സ് പബ്ളിക്കേഷൻസിന്റെ 82 രൂപ വിലയുള്ള ഗീത ഓണക്കൂറിന്റെ തൂലികയിൽ നിന്നും പിറന്നുവീണ അക്ഷരങ്ങൾ ചേർത്ത് രൂപപ്പെട്ട പുസ്തകമാണ് കുരുന്നുകൾക്കായി ഒരു നുറുങ്ങു വെട്ടം.

എറണാകുളം ജില്ലയിലെ ഓണക്കൂർ എന്ന കൊച്ചുഗ്രാമത്തിൽ ചേന്നാട്ടുമഠം വാസുദേവൻ എമ്പ്രാന്തിരിയുടെയും പാർവതി അന്തർജ്ജനത്തിന്റെയും മകളായി ജനനം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് കാർത്തല എൽ.പി സ്കൂളിൽ അധ്യാപികയാണ്.

കുരുന്നുകൾക്കായി ഒരു നുറുങ്ങുവെട്ടം എന്ന പുസ്തകം 140 ഹൈക്കു കവിതകളുടെ ഒരു സമാഹാരം. ആദ്യവരിയിലും അവസാനവരിയിലും 5 അക്ഷരങ്ങൾ, നടുവിലെ വരിയിൽ 7അക്ഷരം എന്നിങ്ങനെ അക്ഷര നിയമങ്ങൾ പാലിച്ച് എഴുതിയതാണ് ഇതിലെ കവിതകൾ. തന്റെ കുട്ടികളോട് പറയാനുള്ള കാര്യങ്ങളാണ് ഓരോ കവിതയിലൂടെയും ഇവിടെ വരച്ചുകാട്ടിയത്. മുതിർന്നവരുടെ സഹായത്തോടെ ഓരോ വരികളും കുട്ടികൾക്ക് ചൊല്ലിക്കൊടുത്താൽ അവരുടെ വളർച്ചയിൽ ഏറെ സഹായകരമാകും. വളരെ ലളിതമായ ഭാഷയിലാണ് കവിതകൾ അവതരിപ്പിച്ചത്.

ആദ്യത്തെ കവിത തന്നെ ഒരു പ്രാർത്ഥനയോടെയാണ് കവി തുടങ്ങിയിരിക്കുന്നത്. വരികൾ ഇങ്ങനെയാണ്

 • പ്രാർത്ഥനയോടെ
  എല്ലാം തുടങ്ങീടുക
  കന്മണികളെ. പ്രാർത്ഥനയിലൂടെ ഓരോ കുരന്നുകളും അവരുടെ ദിവസങ്ങൾ തുടന്നുന്നത് ഒരു ഐശ്വര്യം തന്നെയാണ്. ജീവിതം പ്രാർത്ഥനയിലൂടെ നന്മകൾ കൈവരിക്കാൻ ശ്രമിക്കുക. *കാണുന്നതെല്ലാം
  പുറംകാഴ്ചകളാകാം
  ശ്രദ്ധിച്ചിടണെ. ഏറെ ലളിതമായ വരികൾ ആണിത്. കാണുന്ന കാഴ്ചകളിലൊക്കെ കണ്ണു മഞ്ഞളിക്കാതെ നന്മയും തിന്മയും, സത്യവും മിഥ്യയും വേർതിരിച്ചറിയാൻ സാധിക്കണം. അക്കരപ്പച്ച കൾ തേടിയുള്ള യാത്രകൾ പഴഞ്ചൊല്ല് പോലെ സത്യമാകണമെന്നില്ല എന്നും കവി സൂചിപ്പിക്കുന്നു. *എല്ലാം പറയാം
  മാതാപിതാക്കളോട്
  അറിഞ്ഞിടട്ടെ. ഈ പുസ്തകവായനയിൽ കണ്ണിലുടക്കി നിന്ന വരികളാണിത്. ഒരു മൊബൈൽ ഫോണും കയ്യിൽ പിടിച്ചിരിക്കുന്ന കുട്ടിക്ക് ചിലപ്പോഴൊക്കെ അച്ഛനും അമ്മയും സഹോദരങ്ങളും അടുത്തുണ്ടായിട്ടും അടുത്തില്ലാത്ത പോലെ ഒരുതരം അവസ്ഥയായിരിക്കും. കാരണം മാതാപിതാക്കൾ ജോലിത്തിരക്കിലായിരിക്കും. കൂട്ടുകുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്ക് പറിച്ചുനട്ട ജീവിതങ്ങൾ ചിലപ്പോഴൊക്കെ അനാഥത്വം സഹിക്കുന്നവരായിരിക്കും. കൂടെയുണ്ടെങ്കിലും ഓരോരുത്തരും അവരുടേതായ ജീവിതങ്ങളിൽ ജീവിച്ചു തീർക്കുന്നവരായിരിക്കും. *അവകാശികൾ
  ജീവികളെല്ലാമാണെ
  പ്രപഞ്ചസത്യം. ഈ വരികളിലൂടെ എവിടെയൊക്കെയോ ബഷീറിനെ ഓർമിപ്പിക്കുന്നു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ ഭൂമിയിലെ അവകാശി മനുഷ്യർ മാത്രമല്ല ഓരോ മൃഗങ്ങളും പക്ഷികളും സസ്യങ്ങളും തുല്യരാണ് എന്ന് പറഞ്ഞതുപോലെ ജീവനുള്ളവ എല്ലാം തന്നെ അവകാശികളാണ് എന്ന് കവി ഇവിടെ സൂചിപ്പിക്കുന്നു. *കറുപ്പഴക്
  മനസ്സിനു വെളുപ്പ്
  വേണ്ടതതല്ലേ. കുറച്ചു മാസങ്ങൾക്കു മുന്നേ ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചഒരു അവസ്ഥയുണ്ടായിരുന്നു. തൊലിയിലെ കറുപ്പും വെളുപ്പും വെറുമൊരു നിറം മാത്രമാണെന്ന് നാം ഓർക്കുക. കറുത്തവനും വെളുത്തവനുമെന്നല്ല. മനുഷ്യൻ എന്നു പറഞ്ഞു പഠിക്കുക. നിറങ്ങളൊക്കെ വെറും ഒരു വർണ്ണ വസ്തുക്കൾ മാത്രമാണ്. നിറം പൂശേണ്ടത് മനസിനാണ് എന്ന് കവിതയിൽ പറയുന്നു.

*നേതാവാകണം
നേരിൻവഴിയിലൂടെ
നേതൃത്വഗുണം.
നേതാവെന്നത് വെറുമൊരു സ്ഥാനമല്ല. ഒത്തിരിപ്പേരെ മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ളവനാകണം. തന്റെ കൂടെയുള്ളവരോട് കൂറുള്ളവനാകണം. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴക്കും ശിഷ്യന്. പണ്ടത്തെ ഈ വരികളോർത്താൽ നന്ന്.

*മുട്ടിനോക്കണം
സഹായം ലഭിച്ചീടാം
ശ്രമിച്ചിടേണം.
ക്രിസ്തു വചനത്തിലെ മുട്ടുവിൻ തുറക്കപ്പെടും എന്ന പോലെ അതുമല്ലെങ്കിൽ കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന പോലെ നമുക്ക് ഒരു സഹായം ആവശ്യമെങ്കിൽ ചോദിക്കുക തന്നെ വേണം. നന്നായി പരിശ്രമിച്ചാൽ ലഭിക്കാത്തതെന്തുണ്ട്.

ഹൈക്കുകളോരോന്നും വ്യത്യസ്തത പുലർത്തുന്നതും ചിന്തയോദ്ദീപകവുമായ വരികളാണ്. കുഞ്ഞുണ്ണിമാഷെ പോലെ പ്രിയപ്പെട്ട ടീച്ചർ ചെറിയ വലിയ എഴുത്തുകാരിയാകട്ടെ എന്നാശംസിക്കുന്നു.

ശാരി യദു ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: