17.1 C
New York
Thursday, June 30, 2022
Home Books കാണാക്കിനാവ് (പുസ്തകപരിചയം)

കാണാക്കിനാവ് (പുസ്തകപരിചയം)

അവതരണം: വൈക

     പുസ്തകപരിചയം

കൃതി: കാണാക്കിനാവ്
രചന: ഷീന ബി പുന്നല
അവതരണം: വൈക

മനസ്സിന്റെ കോണിൽ ഉറങ്ങിക്കിടക്കുന്ന ഭാവനയെയും, താളബോധത്തെയും ഉണർത്താൻ കഴിവുള്ള സാഹിത്യവിഭാഗമാണ് കവിതകൾ. നല്ലകവിതകൾ ഹൃദയത്തിലൊരു കുഞ്ഞു നക്ഷത്രം പോലെ തങ്ങി നിൽക്കും. ശ്രീമതി. ഷീന ബി പുന്നലയുടെ കാണാക്കിനാവ് എന്ന കവിതാസമാഹാരത്തിലെ കവിതകൾ ഈ കൂട്ടത്തിൽ പെട്ടവയാണ്.

പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു പിടി നല്ല കവിതകളാണ് ഈ കൃതിയിലെ അന്തേവാസികൾ. ആദ്യ കവിതയായ പാഴ്മരങ്ങൾ ശ്രീമതി. ഷീനയുടെ പ്രകൃതിസ്നേഹത്തിന്റെ വക്താവാകുന്നതിനോടൊപ്പം അനുവാചകർക്കും ശക്തമായ സന്ദേശമാണ് നൽകുന്നത്. മരങ്ങൾ നമ്മുടെ നിലനിൽപ്പിന്റെ ജീവനാഡികൾ തന്നെയാണ്, അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശം അനുവാചകരിലെത്തിക്കുന്നതിൽ കവയിത്രി വിജയിച്ചിരിക്കുന്നു. ഭൂതകാലത്തിലെ നല്ലോർമ്മകളെയോർമ്മിപ്പിക്കുന്ന ബാല്യമെന്ന കവിത ബാല്യമേ.. നീ ഒരാവർത്തി കൂടി തിരിച്ചുവരുമോ എന്ന ചോദ്യം വായനക്കാരുടെ മനസ്സിലും ജനിപ്പിക്കുന്നു.കാലികപ്രസക്തങ്ങളായ കവിതകളായ പൊയ്മുഖങ്ങൾ, ആഴി, എഞ്ചിനീയർ ചങ്ങാതി എന്നിവയും മികച്ച രചനകളാണ്. പ്രിയതമന്റെ വിരഹത്തിന്റെ മണമുള്ള വരികളുള്ള മനോഹരി, ഒരു പുഞ്ചിരി മതി പലർക്കും ഊർജ്ജമേകാൻ എന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്ന പുഞ്ചിരി, അന്നദാനത്തിന്റെ മഹത്വം എടുത്തു പറയുന്ന, വിശപ്പിന്റെ വിളിയുടെ,എരിയുന്ന വയറിന്റെ ഗന്ധത്തെക്കുറിച്ച് വായനക്കാരോട് പറയുന്ന വിശപ്പ് എന്നിങ്ങനെ ഒരോ കവിതകളും ഒരോ അടയാളപ്പെടുത്തലാകുമ്പോൾ ഷീനയെന്ന നവാഗത എഴുത്തുകാരി വായനക്കാരുടെ മനസ്സിൽ ഇടം നേടുന്നു.

നല്ല സന്ദേശം സമൂഹത്തിനു നൽകുന്ന ലഹരി, യഥാർത്ഥ ബന്ധങ്ങളുടെ കഥ പറയുന്ന ബന്ധു, ശക്തമായ വരികളുള്ള ജ്വാല എല്ലാം തന്നെ വയനാസുഖം നൽകുന്ന നല്ല കവിതകളാണ്. ശ്രീമതി ഷീനയുടെ തൂലികയിൽ നിന്നും ഇനിയും ഒരുപാടു നല്ല രചനകൾ പിറക്കട്ടെ എന്നാശംസിക്കുന്നു.

തയ്യാറാക്കിയത് : വൈക

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: