17.1 C
New York
Thursday, October 28, 2021
Home Books ഓ. കെ. ശൈലജ രചിച്ച "നിറച്ചാർത്തുകൾ" എന്ന കവിതാസമാഹാരത്തിന് വൈക തയ്യാറാക്കിയ കവിതാസ്വാദനം:

ഓ. കെ. ശൈലജ രചിച്ച “നിറച്ചാർത്തുകൾ” എന്ന കവിതാസമാഹാരത്തിന് വൈക തയ്യാറാക്കിയ കവിതാസ്വാദനം:

✍വൈക❤

മുഖപുസ്തകത്തിലെ സാഹിത്യക്കൂട്ടായ്മകളിൽ സജീവമായതിനു ശേഷം എല്ലാ ആഴ്ച്ചയും ഒരു പുസ്തകമെങ്കിലും പോസ്റ്റ്മാൻ കൊണ്ടുവന്നു തരാറുണ്ട്. കൂടെയുള്ള നല്ല എഴുത്തുകാരുടെ കൃതികൾ ഓർഡർ ചെയ്തതിനു ശേഷം അവ കയ്യിൽ കിട്ടുമ്പോൾ ഒരു സമ്മാനം കിട്ടുന്ന പ്രതീതിയാണ്. എന്റെ നാടിന്റെ മണമുള്ള, എന്റെ അക്ഷരങ്ങൾ അന്തേവാസികളായുള്ള പുസ്തകസമ്മാനങ്ങൾ. ഈ ആഴ്ച കിട്ടിയ സമ്മാനം ശ്രീമതി. ഒ. കെ. ശൈലജ എഴുതിയ നിറച്ചാർത്തുകൾ എന്ന കവിതാസമാഹാരമാണ്.

ശ്രീ. വിശ്വനാഥൻ സർ അവതാരികയിൽ പറയുന്നപോലെ നിഷ്‌ക്കളങ്കതയുടെ സൗന്ദര്യം തന്നെയാണ് ഈ കൃതി. നിറച്ചാർത്തിലെ മുപ്പത്തിഒൻപത് നല്ല കവിതകളും അനുവാചകഹൃദയങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല. കൊറോണയും പേമാരിയും തർക്കാൻ ശ്രമിച്ച മലയാളമണ്ണിന് പ്രത്യാശയുടെ കിരണങ്ങൾ നൽകുന്ന ചിങ്ങനിലാവ്, പ്രതീക്ഷയുടെ സ്നേഹത്തലോടലായി വരുന്ന ഇളം തെന്നലിനെക്കുറിച്ച് പറയുന്ന മുകുളങ്ങൾ, ഒരോ രാത്രിക്കും ഒരു പകലുണ്ടെന്ന നിത്യസത്യത്തെയോർമ്മിപ്പിക്കുന്ന ഒരു ദിനം എന്നീ കവിതകളെല്ലാം കവയിത്രിയുടെ മനസ്സിലെ ശുഭാപ്തിവിശ്വാസത്തിന്റെ വേരിടങ്ങൾ വായനക്കാർക്ക് കാണിച്ചു തരുന്നു.

കണ്മണിയെന്ന കവിത ഹൃദയഭിത്തികളിൽ മാതൃസ്നേഹത്തിന്റെ മാറ്റൊലിയാകുമ്പോൾ പ്രകൃതിയെന്ന രചന കേരളമണ്ണിന്റെ സൗന്ദര്യത്തെക്കുറിച്ച് ചന്തത്തിൽ എഴുതിയ ഒന്ന് തന്നെയാകുന്നു. ബാല്യവും, സൗഹൃദവും, പ്രണയവുമൊക്കെ നല്ലവരികളായി നിറം ചാർത്തുന്ന നിറച്ചാർത്തുകൾ എന്ന ഈ കൃതി കവിതയെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ ഇടം നേടുമെന്നതിൽ സംശയമില്ല.

ഇനിയും ഒരുപാടു നല്ല കൃതികൾ ആ അനുഗ്രഹീത തൂലികയിലൂടെ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു.
അഭിനന്ദനങ്ങൾ 💐

വൈക❤

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: