17.1 C
New York
Saturday, January 22, 2022
Home Books ഒറ്റമുറിയുടെ താക്കോൽ തേടുന്ന സീനത്ത് (അവലോകനം)

ഒറ്റമുറിയുടെ താക്കോൽ തേടുന്ന സീനത്ത് (അവലോകനം)

ഡോ. അജയ് നാരായണൻ

നീറുന്ന ചിന്തകളിൽ നിന്നും മുറിഞ്ഞുവീഴുന്ന വാക്കുകളിലുറവയെടുത്ത കാവ്യഭാവങ്ങളെ അനുവാചകനു മുന്നിൽ തെളിദീപമായും തണുസ്പർശമായും അവതരിപ്പിക്കുന്ന ഒരു കൊച്ചു സമാഹാരമാണ് സീനത്ത് അലിയുടെ “ഒറ്റ മുറിയുടെ താക്കോൽ”.
 
ഈ താക്കോൽ തൊടുവാനും മുറി തുറക്കുവാനും ഒരവസരം കിട്ടി. എന്താണീ മുറിയിലുണ്ടാവുക എന്ന കൗതുകത്തിൽ നോക്കി. 59 കവിതകളിലായി കല്പനകളുടെ, നോവുകളുടെ, പ്രതീക്ഷകളുടെ മായാജാലം കാട്ടിത്തരുന്നു സീനത്ത്. ലളിതവും സുഭഗവുമായ പദങ്ങളുടെ കേദാരം. തെളിമയുള്ള ആശയങ്ങൾ, സന്ദേശങ്ങൾ. ഒരു തുടക്കക്കാരിയുടെ ലജ്ജയോടെ മന്ദം മന്ദം സാഹിത്യലോകത്തേക്ക് കടന്നുവരുന്ന ഭാവം, ഇതെല്ലാമാണ് ഒറ്റമുറിയുടെ ഉടമയിൽ ഞാൻ കണ്ടത്.
സീനത്തിന് കവിത പ്രകാശമാണ്, നീഹാരമാണ്, മഴവില്ലാണ്. അതോടൊപ്പം ചുറ്റിലുമുള്ള മനുഷ്യരുടെ നോവിന്റെ അനുരണനങ്ങളുമാണ്.

“ചുറ്റും കിടങ്ങുകൾക്കുള്ളിൽ ഭൂപടവും ഭരണഘടനയുമില്ലാത്ത അതിപുരാതനനാട്ടിലാണ് ഞാൻ” (മണ്ണു തിന്നുന്ന വയൽപക്ഷികൾ) എന്നു കേഴുന്ന കവി “ഈ ദുരിതകാലം തിരിച്ചറിവിന്റെ കാലം” (മഹാവ്യാധിക്കാലം) എന്നും കാണുന്നു.

കാഴ്ചപ്പാടുകളിൽനിന്നും കാഴ്ചയുടെ സംഗീതത്തിലേക്കും കടക്കുന്നുണ്ട് കവി.  ഒറ്റപ്പെട്ട മഴയുടെ സംഗീതമെഴുതിയവൾ പെരുമഴയുടെ തണുപ്പിൽ ആടിയുലയുമ്പോൾ ആശ്രയത്തിനായി പ്രണയം തിരയുന്നുമുണ്ട്. രാധാമാധവത്തിൽ “ഇറ്റുവീഴാൻ തുടങ്ങിയ നീർമഴത്തുള്ളിയിൽ നിന്നെ മാത്രം ആവാഹിച്ചു ചുണ്ടിൽ കൃഷ്ണമന്ത്രവുമായി വരുന്ന പുലരി കാണിക്കാണുന്ന” രാധയിലും മഴയുടെ സാന്ദ്രസംഗീതമുണ്ട്.

തേഞ്ഞ പെൻസിലുകളിലോ “പെയ്തുതോരാത്ത കുരുന്നുമുഖം മഴക്കാറുപോലെ തേഞ്ഞ പെനിസിലിൻ കൂർപ്പുപോലെ…”കാണുന്നു ഭിന്നശേഷിപ്പിന്റെ ശോഷിക്കാത്ത മനോനൈർമ്മല്യങ്ങൾ. ത്രിവർണ്ണത്തിലെത്തുമ്പോൾ, ഇനിയും പിന്നിപ്പോകാത്ത മതേതരത്വത്തെ” അടിവരയിട്ടുറപ്പിക്കുന്ന കവിയെയും കാണാം.

ഇനിയുമുണ്ട് ഒറ്റമുറിയിലെ കാഴ്ചകൾ. ഘടികാരത്തിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്ന സൂചികളിലൂടെ മനുഷ്യന്റെ ജീവിതത്തിന്റെ ചാക്രികസ്വഭാവം കാണിക്കുന്ന കവി ഒരു ദാർശനീകഭാവത്തിൽ അലയുന്നു.

സീനത്തിന്റെ പ്രണയഭാവത്തിൽ, കാൽപനീക ശൈലിയിൽ ഋതുഭേദങ്ങൾ മാറിവരുന്നു. പ്രണയം അകലങ്ങളിലും അരികെയുണ്ടല്ലോ, “എത്രയൂറ്റികുടിച്ചു നാം ചവർപ്പിലും മധുരികുമീ ജീവിതചഷകത്തെ..”.
 
ഇനിയുമുണ്ടാകും പറയാനേറെ. വായനക്കാർ അനുഭവിച്ചറിയട്ടെ. ഭാഷയുടെ, സാഹിത്യത്തിന്റെ ആധുനിക സഞ്ചാരത്തിൽ സീനത്തും ചെറിയ ഒരു കാൽവെപ്പാണ് നടത്തിയിരിക്കുന്നത്, ഈ കാവ്യവഴിയിലൂടെ. ഏറെ നടക്കുവാനുണ്ട്. കയ്യിലുള്ള മൺചെരാതിലെ എണ്ണ വറ്റാതെ, തിരി കെടാതെ സീനത്ത് ഇനിയും മുന്നോട്ടു പോവുക. ആശംസകൾ…

 
ഡോ. അജയ് നാരായണൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: