17.1 C
New York
Saturday, January 22, 2022
Home Books ആത്മാവിന്റ ഡയറി – എന്റെ ഒരു വായനാ നുഭവം

ആത്മാവിന്റ ഡയറി – എന്റെ ഒരു വായനാ നുഭവം

ഡോ. അജയ് നാരായണൻ, Lesotho ✍

എന്റെ വായനകളിൽ ഒരു പുതിയ അനുഭവമാണ് യാഹിയാ മുഹമ്മദ്‌ന്റെ ആത്മാവിന്റെ ഡയറി എന്ന കവിതാസമാഹാരം. മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണ കാലഘട്ടമാണല്ലോ ഈ കൊറോണാകാലം. ഭാഷയുടെ ഭാവിയെക്കുറിച്ച് പലരും പല ആശങ്കകളും പങ്കു വയ്ക്കുന്ന കാലഘട്ടത്തിൽ   പുതിയ സാഹിത്യസൃഷ്ടികൾ ഉണ്ടാവുക എന്നത് ഒരാവശ്യവും അനുഗ്രഹവും ആണ്. ഈ ഒരു അവസ്ഥയിൽ യാഹിയായുടെ ആത്മാവിന്റെ ഡയറി കാഴ്ചവയ്ക്കുന്നത് പ്രതീക്ഷയും ഒരു പുതിയ ഉന്മേഷവും ആണ്. വായനക്കാരനെ അനുഭൂതിയുടെ പുതിയ തലത്തിലേക്ക് ഉയർത്തുന്നു ഈ ഡയറി.
 
സാമൂഹികമാധ്യമം ഇന്ന് കൂടുതലും ആഘോഷിക്കപ്പെടുന്നത് യുവ ഭാവനയിലൂടെയാണെന്നിരിക്കെ, എഴുത്തിന്റെ പാതയിലൂടെ യാഹിയാ കടന്നു വന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യാശയോടൊപ്പം വ്യക്തിപരമായ അഭിമാനം കൂടിയാണ്.
എന്താണ് ആത്മാവിന്റെ ഡയറിയിലൂടെ യാഹിയാ പറയുന്നത്?
“മുറിച്ചു പോയ സ്വപ്‌നങ്ങളാൽ
തുന്നിച്ചേർത്തതു കൊണ്ടാവണം
ശലഭങ്ങളുടെ ചിറകുകൾക്ക്‌
ഇത്രയും ചാരുത കൈവന്നു പോയിട്ടുണ്ടാവുക… “
ഈ വരികളിലെ ശക്തി, ഇതിലെ പ്രതീക്ഷയിലും പദഭംഗിയിലും ഒരേ പോലെ വിന്യസിച്ചിരിക്കുന്നു എഴുത്തുകാരൻ!
ഒരു കവിയെന്ന നിലയിൽ എന്താണ് ഈ യുവാവിന്റെ ആത്മാവിലൂടെ കടന്നു പോകുന്നത്? ഈ ചോദ്യങ്ങൾക്ക്‌ വ്യക്തമായ ഉത്തരം ആത്മാവിന്റെ ഡയറിയിലൂടെ ഒരു വായനക്കാരന് തീർച്ചയായും കിട്ടും എന്നത് നിസംശയം പറയാൻ എനിക്ക് സാധിക്കും.
“എന്നിട്ടും നിനക്കെന്നെ അറിയാൻ
അഗ്നിവിശുദ്ധി വരുത്തേണ്ടി വന്നവൾ
ഞാൻ, അബല!”
എന്ന് വായിക്കുമ്പോൾ തോന്നുന്ന നിസഹായത, ഒരു അറിവ് കൂടിയാണ്. അറിവ് ബലമാകുന്നു. വ്യഥ നിസംഗമാവുന്നു. യാഹിയാ എഴുത്തുകാരനെന്ന വസ്ത്രമൂരി അടുത്ത എഴുത്തിലേക്ക് പരകായപ്രവേശം ചെയ്യുന്നു.
 
അടിച്ചമർത്തപ്പെട്ടവന്റെ വ്യഥ, സംഘർഷം, ആശയ സംഘട്ടനം എന്നിവയെ തന്റെ ചിന്തയിലൂടെ, ലളിതമായ പദങ്ങളിലൂടെ, ധ്വനികളിലൂടെ യാഹിയാ അനുവാചകരുടെ ആത്മാവിലേക്ക് കടന്നു ചെല്ലുന്നു യാഹിയാ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ  ലളിതമെന്ന് തോന്നുമെങ്കിലും അനുവാചകന്റെ ആത്മാവിലേക്ക് കയറിയാൽ  അവയെല്ലാം അവരുടെ വ്യഥകളായി മാറും. ഞാൻ ഒരിക്കൽ യാഹിയായോട് ചോദിച്ചു, “എന്താണ് നിനക്ക് കവിത? “. യാഹിയാ പറഞ്ഞു, “എന്റെ ആത്മീയാംശം തന്നെയാണെന്റെ കവിതകൾ!”.
ചില പ്രയോഗങ്ങൾ നോക്കൂ…
“ ഒരു കണ്ണാടിക്കഷണത്തിൽ എന്നെത്തിരഞ്ഞു പ്രണയിനി,
മോഹങ്ങൾ അടക്കം ചെയ്ത കുഴിമാടങ്ങൾ,
കടുകുമണിയായ് പൊട്ടിത്തെറിച്ചു അച്ഛൻ,
ആരും വന്നുപോവാനില്ലാത്ത പ്രതീക്ഷകൾ… “
ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ എനിക്ക് കാണിക്കുവാൻ കഴിയും. എളുപ്പം വായനക്കാരനെ മയക്കുന്ന പ്രയോഗങ്ങൾ തന്നെ. അതിലെല്ലാം അടങ്ങിയിരിക്കുന്നു ഒരു പ്രപഞ്ചമാകെ. യാഹിയാ എഴുതുന്ന ഓരോ കവിതയിലും ആത്മാംശമുണ്ട്, പുതുജന്മത്തിന്റെ നോവുണ്ട്, പ്രതീക്ഷയുണ്ട്, വെളിച്ചമുണ്ട്. അത് വായനക്കാരിലേക്ക് കടന്നുചെല്ലുമ്പോൾ എഴുത്തുകാരനുമായി ഒരു താദാത്മ്യം പ്രാപിക്കുന്നിടത്ത് എഴുത്ത് വിജയിച്ചു.
 
ഏറെ ഉദാഹരണങ്ങൾ എനിക്ക് ചൂണ്ടി കാണിക്കാൻ കഴിയും… സ്ഥലപരിമിതി അതിന് അനുവദിക്കുന്നില്ല. കൈകാര്യം ചെയ്യുന്ന വിഷയം പ്രണയമാകട്ടെ (ഉപഗ്രഹം), സാമൂഹികമാകട്ടെ (ബിരിയാണി) രാഷ്ട്രീയമാകട്ടെ (കുപ്പായം) ആ എഴുത്തിൽ ചിന്തിക്കുവാനും ചർച്ച ചെയ്യുവാനും വളരെയധികം ബാക്കി വച്ചിട്ട് യാഹിയാ മുൻപോട്ട് നീങ്ങും, അപ്പോഴും വായനക്കാരൻ കവിതക്കുള്ളിലെ ആശയങ്ങൾക്കു ചുറ്റും ഒരഗ്നിശലാകയെ പോലെ അസ്വസ്ഥനായി കറങ്ങും.
അത്രമാത്രം സ്വാധീനം യാഹിയായുടെ എഴുത്തിൽ ഞാൻ കാണുന്നു. കാലികമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ യാഹിയാക്ക് ഒരു ആർജവം ഉണ്ട്. അവന്റെ എഴുത്ത് ഒരു മാതൃകയും പ്രചോദനവുമാവും യുവ സാഹിത്യകാരന്മാർക്ക്.  അതുകൊണ്ട് തന്നെ, യാഹിയായുടെ ഡയറി പലേ തലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഒരു കാര്യം കൂടി ഞാൻ പറഞ്ഞു വയ്ക്കുന്നു. ഈ എഴുത്തുകാരന് ഒരു പാടു ദൂരം സഞ്ചരിക്കുവാനുണ്ട്. വഴി എളുപ്പമല്ല. എങ്കിലും സ്വന്തമായ ഒരു പാത യാഹിയാ വെട്ടിത്തെളിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ യാഹിയാ, ഈ ആത്മാവിന്റെ ഡയറി ഒരു വിജയമാകട്ടെ.

ഡോ. അജയ് നാരായണൻ, Lesotho

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: