17.1 C
New York
Friday, September 17, 2021
Home Books ആത്മഹത്യയ്ക്ക് മുമ്പ് (പുസ്തക പരിചയം)

ആത്മഹത്യയ്ക്ക് മുമ്പ് (പുസ്തക പരിചയം)

✍ശാരിയദു

ലൈലാബീവി മാങ്കൊമ്പ് എന്ന സാഹിത്യകാരിയുടെ “ആത്മഹത്യയ്ക്ക് മുമ്പ്” എന്ന കഥയിലൂടെ ഇന്നത്തെ സമൂഹത്തിന്റെ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. സാധാരണ വായനക്കാരന് പോലും ഒറ്റവായനയിലൂടെ ഗ്രഹിക്കാൻ പറ്റും വിധമാണ് നോവലിന്റെ രചനാശൈലി.140 രൂപ വിലയുള്ള പുസ്തകം പബ്ലിഷ് ചെയ്തത് തുളുനാട് പബ്ലിക്കേഷൻ ആണ്.

നോവലിന്റെ ആരംഭം ആത്മാവിൽ നിന്നാണ്. തന്നിലെ കഥ എഴുത്തച്ഛൻ,കിളിയെക്കൊണ്ട് പറയിപ്പിച്ചത് പോലെ എഴുത്തുകാരി ഒരത്മാവിനെക്കൊണ്ട് പറയിപ്പിക്കുകയാണ്.ജിഷ്ണു എന്ന യുവാവിന്റെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതത്തെയാണ് നോവലായി ചിത്രീകരിച്ചിരിക്കുന്നത്. തിരക്കുപിടിച്ച നഗരത്തിൽ നിന്ന് താനൊരു ആത്മാവാണെന്ന ചിന്തയിലൂടെ കഥ ആരംഭിക്കുകയായി. ജിഷ്ണുവിന്റെ ബാല്യത്തിൽ മദ്യപിച്ചെത്തുന്ന പിതാവിൽ നിന്നാണ് തന്റെ ജീവിതത്തിന്റെ ഒഴുക്ക് മാറിത്തുടങ്ങിയത്. മൂത്ത മേസ്തിരിയായ അച്ഛനു കിട്ടുന്ന കാശൊക്കെ മദ്യത്തിനായി ചിലവഴിക്കുകയാണ് പതിവ്. ജിഷ്ണു നന്നായി പഠിക്കുന്ന ബികോം വിദ്യാർത്തിയാണ്. അനിയത്തി ശ്രീനന്ദയെയും പഠിപ്പിക്കുന്നത് ജിഷ്ണു തന്നെയാണ്.അമ്മ തങ്കം തൊഴിലുറപ്പ് പണി ചെയ്താണ് മക്കളെ വളർത്തുന്നത്.
അങ്ങനെയിരിക്കെ അതിരാവിലെ ലത്തീഫ്മാഷിന്റെ വിളി അവനെ തേടിയെത്തിയത്,പഞ്ചായത്ത് വഴിയിൽ തന്റെ അച്ഛൻ മരണപ്പെട്ടു കിടക്കുന്നെന്ന വാർത്ത അറിയിക്കാനായിരുന്നു.അതോടെ അമ്മ മൂകതയിലേക്ക് നീങ്ങി. മക്കളും അമ്മമ്മയും അമ്മയും മാത്രമായി ആ വീട്ടിൽ.കുറച്ചു ദിവസങ്ങൾക്ക് ശേഷം ലത്തീഫ് മാഷിന്റെ ഇടപെടൽ മൂലം തങ്കത്തിന് ചില സമ്പന്ന കുടുംബങ്ങളിൽ വീട്ടുവേല ലഭിച്ചു.ചിരിയും കളിയും മറന്ന് അമ്മ ഗൃഹനാഥയായി.

ഡിഗ്രിയിൽ ഉയർന്ന മാർക്കോടെ വിജയിക്കുമെന്ന ഉറപ്പിലായിരുന്നു ജിഷ്ണു. അപ്പോഴാണ് മരക്കച്ചവടക്കാരൻ ഗഫൂറുഹാജിയുടെ മകൾ കിന്നാരം ചൊല്ലിക്കൊണ്ട് അവന്റെ അടുത്തേക്ക് വന്നത്. അന്ന് അവനോട് തന്റെ പ്രണയം അവൾ തുറന്നു പറയുകയും ചെയ്തു. അവനത് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു.

അടുത്ത ദിവസം പലിശ സുലൈമാനിക്ക തങ്കത്തിനോട് താൻ കൊടുത്ത കാശ് മടക്കിത്തരണമെന്ന് ആക്രോശിക്കുന്നത്‌ കേട്ടാണ് ജിഷ്ണു അടുക്കളയിലേക്ക് വന്നത്. അമ്മയോട് അപമാര്യാദയായി സംസാരിക്കുന്നത് കേട്ട ജിഷ്ണു പിറ്റേന്ന് സുലൈമാനിക്കയുടെ വീട്ടിൽ പോയി തനിക്കു ജോലി വേണമെന്ന് തിരിച്ചു ആക്രോശിച്ചു.അങ്ങനെ പലിശ പിരിക്കാൻ സഹായിയായി സുലൈമാനിക്കായോടൊപ്പം കൂടി. ആദ്യമായി അവനെ ഏല്പിച്ച ജോലിയിൽ അവൻ നന്നായി ചെയ്തു തീർത്തെങ്കിലും പിറ്റേന്ന് താൻ ഭീഷണിപ്പെടുത്തിയവരുടെ മരണവാർത്തയാണ് അറിയാൻ സാധിച്ചത്‌ .
തുടർന്നു നാടുവിടാൻ തീരുമാനിച്ച വിഷ്ണുവിനെ തന്റെ അധ്യാപകൻ തിരികെ കൊണ്ടുവരികയും ഡിഗ്രി എക്സാമിൽ ഒന്നാം റാങ്കോടെ പാസ്സായെന്ന വിവരം അറിയിക്കുകയും ചെയ്തു.തുടർന്നു എം കോമിന് എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നു. അവിടെ തന്നെ പിന്തുടർന്ന് ഷാഹിന എത്തിയിരുന്നു.അവളുടെ യഥാർത്ഥ പ്രണയത്തിൽ അവനും താല്പര്യനായി.ജിഷ്ണുവിൽ ആദ്യമായി ഡിപ്രഷൻ ഉടലെടുത്തത് പഴയ കോളേജിലെ പ്രിൻസിപ്പൽ മരിച്ച വാർത്ത കേട്ടപ്പോഴായിരുന്നു. അന്ന് ഷാഹിനയാണ് അവനെ തന്നിലേക്ക് ചേർത്ത് നിർത്തിയത്.
നാളുകൾ കൊഴിഞ്ഞു പോകവേ തങ്കത്തിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു.ബ്ലഡ്‌ കാൻസർ ബാധിച്ചു.ശ്രീക്കുട്ടിയുടെ കാര്യങ്ങൾ അധോഗതിയായി.കൂടെയുണ്ടായിരുന്ന അമ്മമ്മ മരിച്ചു. കൂടാതെ അന്നൊരു ദിവസം റയിൽവേ ട്രാക്കിൽ ഒരുത്തൻ മരിച്ചു കിടക്കുന്നു. ആകെക്കൂടി ജിഷ്ണുവിന്റെ മനസ്സ് കലുഷിതമായി. അവൻ കോളേജിന്റെ ബിൽഡിങ്ങിൽ നിന്ന് താഴേക്ക് നോക്കിനിൽക്കുന്നതിൽ എന്തോ പന്തികേടുണ്ടെന്നു മനസിലാക്കി അവനരികിലേക്ക് ഷാഹിന എത്തിയപ്പോൾ അവനിൽ എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നതായി തോന്നി.

ഒരുദിവസം ഷാഹിന ജിഷ്ണുവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഷാഹിനയുടെ പ്രണയം വീട്ടിലാറിയനിടയായി. ഉമ്മ വലിയ ബഹളം ഉണ്ടാക്കിയെങ്കിലും ഉപ്പ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.അമ്മയുടെ കൂടെയുള്ള യാത്രയ്ക്കിടെ ഷാഹിനയുടെ സഹോദരന്മാർ ജിഷ്ണുവുമായി വഴക്കിട്ടു.അതറിഞ്ഞ ഷാഹിന ജിഷ്ണുവിന്റെ കൂടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും അവളെ വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടു. ഒടുവിൽ കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.
സക്കീന എന്ന കൂട്ടുകാരി വഴി ഷാഹിനയുടെ വിവരങ്ങൾ ജിഷ്ണു അറിഞ്ഞു. വീട്ടുകാർ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എന്ത്‌ ചെയ്യണമെന്നറിയാതെ ജിഷ്ണു അങ്കലാപ്പിലായി.ഒടുവിൽ അമ്മയുടെ മരണം അവനെ തേടിയെത്തി.
ശ്രീക്കുട്ടിയെ അമ്മാവന്റെ വീട്ടിൽ നിർത്തിയിട്ട് ജിഷ്ണു ജോലിയുടെ ഇന്റർവ്യൂവിനു പോയി. പക്ഷെ അവനെ കാത്തിരുന്നത് ആലുവയിൽ ഒരു മെന്റൽ ഹോസ്പിറ്റലിൽ അറ്റെൻഡർ ജോലിയായിരുന്നു. ആ ജോലിയിൽ ജോയിൻ ചെയ്തു ജോലി ആരംഭിച്ചു.ജിഷ്ണു ജോലിക്കിടയിൽ യാദൃശ്ചികമായി ഹോസ്പിറ്റലിൽ തന്റെ ഷാഹിനയെ കാണാനിടയായി.അവൾ അവിടുത്തെ രോഗിയായിരുന്നു.

അതിനിടയിൽ ശ്രീക്കുട്ടിയെ അമ്മാവന്റെ മകൻ രാജീവ്‌ പ്രണയം നടിച്ചു അരുതാത്തത് സംഭവിക്കാനിടയായി. രാജീവിന്റെ ചതിയിൽ കുടുങ്ങി, അവളെക്കാൾ പത്ത് മുപ്പത് വയസ്സുള്ള മറ്റൊരുത്തന്റെ താലി കഴുത്തിലണിയേണ്ടി വന്നു.

ജിഷ്ണു ഹോസ്പിറ്റൽ ജീവിച്ചുകൊണ്ടിരിക്കവേ പതിയെ ഷാഹിനയുടെ രോഗവസ്ഥ മാറുന്നു. മരുന്നുകൾ നിർത്തി സാദാരണ ജീവിതത്തിലേക്ക് കടന്നു വന്നു.അങ്ങനെ ഷാഹിന തിരിച്ചു വീട്ടിലേക്ക് പോകുന്ന നേരം തന്റെ മകളുടെ രോഗം രണ്ടാഴ്ച കൊണ്ടു മാറ്റിയ ജിഷ്ണുവിന് തന്റെ മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഷാഹിനയുടെ വീട്ടുകാർ ജിഷ്ണുവിനെ കാഫീർ എന്ന് പറഞ്ഞു അവളെ പിടിച്ചുവലിച്ചു താഴേക്ക് കൊണ്ടുപോയി. വീണ്ടും തനിച്ചാകുമെന്ന് കരുതി ജിഷ്ണു മുകളിൽ നിന്നെ താഴേക്ക് ചാടി മരിച്ചു.

അവസാനം കഥ കേട്ടിരുന്ന ആത്മാക്കളൊക്കെ ആത്മഹത്യാ കുറ്റവും പാപവുമാണെന്ന നിഗമനത്തിലെത്തി. നിസ്സാര പ്രശ്നങ്ങൾക്ക് പോലും ആത്മഹത്യയെ കൂട്ടുപിടിക്കുന്ന മനുഷ്യന്മാർക്ക് ജീവന്റെ വില എന്തെന്നറിയാത്ത അവസ്ഥയിൽ ഈ കഥ അവരുടെ ജീവിതത്തിന് ഒരു വഴിത്തിരിവാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മരിച്ചവരുടെ ഭാഷ നമുക്ക് കേൾക്കുമായിരുന്നെങ്കിൽ മരണത്തെ നാം ഗ്രഹിക്കാൻ നിൽക്കില്ലായിരുന്നു.ബുദ്ധിയും ശക്തിയുമുള്ള മനുഷ്യൻ തനതായ വഴിയിലൂടെ ജീവിതത്തിന്റെ കരടുകളെ തട്ടിത്തെറിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

✍ശാരിയദു

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com