കൽപ്പറ്റ: ഭൂമി, സൂര്യൻ ആനുകാലിക സംഭവങ്ങൾ പ്രകൃതി, പ്രണയം ദുഃഖം എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരിയും കവയത്രിയുമായ ശ്രീമതി അനിത സനൽകുമാർ എഴുതിയ 79 കവിതകളുടെ സമാഹാരമായ “തരിവളക്കിലുക്കം” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 2021 മാർച്ച് 14 ന് ഞായറാഴ്ച രാവിലെ (നാളെ) 10 :30 ന് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെടും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോക്ടർ ജിനേഷ് കുമാർ എരമം, കൽപ്പറ്റ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. പി.കെ. സുധീർ ന് ആദ്യ പ്രതി നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിക്കുന്നത്. പ്രസ്തുത കവിതാ സമാഹാര പുസ്തകത്തിലെ ഉൾക്കാമ്പുകളെ സദസ്സിനു വിശകലനം ചെയ്തുകൊണ്ട് ശ്രീമതി ഉഷ പുസ്തക പരിചയം നടത്തും.
വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെയും, പുരോഗമന കലാസാഹിത്യ സംഘം കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അരങ്ങേറുന്ന മഹനീയ ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംസ്ഥാന കമ്മറ്റിയംഗം ശ്രീ എ.കെ. രാജേഷ്, ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ശ്രീ. ഇ.കെ. ബിജു ജെൻ, ശ്രീ. നന്ദകുമാർ പി.എം. എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും. തുടർന്ന്, ചടങ്ങിൽ വന്നുചേർന്ന ഏവർക്കും നന്ദിയർപ്പിച്ചുകൊണ്ട് ശ്രീമതി അനിത സനൽകുമാർ മറുപടി പ്രസംഗം നടത്തും.
.
പുരോഗമന കലാസാഹിത്യ സംഘം കൽപ്പറ്റ മേഖല സെക്രട്ടറി ശ്രീ. പി.കെ. ജയചന്ദ്രൻ സ്വാഗതവും, പ്രസിഡന്റ് ശ്രീമതി വിശാലാക്ഷി പ്രഭാകരൻ നന്ദിയും അർപ്പിക്കും.

അഭിനന്ദനങ്ങൾ. പ്രിയ സഹോദരി.
ആശംസകൾ 💐💐❤❤