കെഎസ്‍യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ചതിനെതിരെ കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രവര്‍ത്തകര്‍ തിരിച്ചെറിഞ്ഞു.
ഭ്രാന്തിളകിയത്...
ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ നടപടി. പരീക്ഷയ്‌ക്കിടെ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് ഇഫ്തിഖർ മോശമായി പെരുമാറിയെന്നാണ് പരാതി. കൂടാതെ എംഎ...
കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ട്ടിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനാല്‍ അന്വേഷണ സംഘം മാര്‍ട്ടിനായി...
കോട്ടയം കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
പാമ്പാടി പൊന്നപ്പൻ സിറ്റി സ്വദേശി ജെസ് വിൻ റോയിയാണ് മരിച്ചത്.
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ജെസ് വിൻ ഒഴുക്കിൽപ്പെട്ടത്. ചെക്ക് ഡാമിന് കുറുകെ നീന്തുന്നതിനിടെ ഒഴുക്കിൽ...
ഉയര്‍ന്ന ശമ്പളത്തില്‍ വിദേശത്ത് ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്. സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. എല്ലാ...
ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ ഒരു തലമുറ മാറ്റത്തിലേക്കാണ് പോകുന്നത്. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി ട്വന്റി ടീമിൽ നിന്ന് ഏറെക്കുറെ ഒഴിവാക്കപെട്ടു കഴിഞ്ഞു. ടെസ്റ്റ് ടീമിൽ ഇരുവരും...
മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് രാവിലെ പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന്...
മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ.
കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതി സർക്കാർ അംഗീകരിച്ചു.
മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ...
പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ അത് ഭേദമാകുന്നതുവരെ പൂർണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സർക്കാർ കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം...
പത്തനംതിട്ട --ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍
ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള 'ഉണര്‍വ് 2023' സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ...
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ...
ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നിമ്രോദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന...
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാലസ്): താങ്ക്സ് ഗിവിംഗിന് പിറ്റേന്ന് ഫാർമേഴ്‌സ് ബ്രാഞ്ച് ഹോമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല
ഡാലസ്...