Monday, October 12, 2026
Homeഅമേരിക്കവാഷിംഗ്‌ടൺ ലാന കൺവൻഷനിൽ സക്കറിയയും, വിജെ ജെയിംസും മുഖ്യാതിഥികളായി പങ്കെടുക്കും

വാഷിംഗ്‌ടൺ ലാന കൺവൻഷനിൽ സക്കറിയയും, വിജെ ജെയിംസും മുഖ്യാതിഥികളായി പങ്കെടുക്കും

ജോസ് കാടാപുറം

ജോസ് കാടാപുറം

വാഷിംഗ്‌ടൺ : അമേരിക്കൻ തലസ്ഥാന മേഖലയായ വാഷിംഗ്‌ടണിൽ  ആദ്യമായി LANA പ്രാദേശിക കൺവൻഷൻ; 2026 സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കുബോൾ പ്രിയ സാഹ്യത്യ സ്നേഹികളെ ക്ഷണിക്കുന്നു

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ വിർജീനിയയിലെ ലീഡ്സ്ബർഗിൽ നടക്കും. LANA യുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കൺവൻഷൻ സംഘടിപ്പിക്കുന്നത്.
നിലവിലെ LANA പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സിക്രട്ടറി നിർമല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവെൻഷൻ കമ്മിറ്റി ഇതിനകം തന്നെ ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന കേരളീയ വംശജരായ എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത 501(c)(3) സംഘടനയാണ് Literary Association of North America (LANA). മലയാള സാഹിത്യത്തെ ആഗോളതലത്തിൽ കൂടുതൽ ശക്തമായി പരിചയപ്പെടുത്തുന്നതിനൊപ്പം മതനിരപേക്ഷ മൂല്യങ്ങൾ, ലിംഗസമത്വം, സ്വതന്ത്രചിന്ത, സാംസ്കാരിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

വിവിധ സാഹിത്യ-സാംസ്കാരിക പരിപാടികളാണ് കൺവൻഷനിൽ ഒരുക്കുന്നത്. സാഹിത്യചർച്ചകൾ, സെമിനാറുകൾ, കലാപരിപാടികൾ, സംവേദനാത്മക സദസ്സുകൾ തുടങ്ങി സാഹിത്യം കരുണയും സാമൂഹിക ഉത്തരവാദിത്വബോധവും വിവേകവും ഉള്ള വ്യക്തിത്വങ്ങളുടെ വളർച്ചയിൽ വഹിക്കുന്ന പങ്കിനെ ആസ്പദമാക്കിയുള്ള നിരവധി പരിപാടികൾ കൺവൻഷന്റെ ഭാഗമായി നടക്കും.

ഇത്തവണത്തെ കൺവൻഷനിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ രണ്ടാം തലമുറയിലെ യുവാക്കൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. മലയാളമോ ഇംഗ്ലീഷോ ഏതെങ്കിലും ഭാഷയിലായാലും വായനയിലേക്കും എഴുത്തിലേക്കും യുവതലമുറയെ കൂടുതൽ സജീവമായി ആകർഷിക്കുകയാണ് ലക്ഷ്യം. യുവാക്കളെ സാഹിത്യവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി പ്രശസ്ത എഴുത്തുകാരി അനിത നഹാലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സാഹിത്യ ശിൽപ്പശാലയും സംഘടിപ്പിക്കും.

മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ തലമുറയിലേക്കുള്ള സഞ്ചാരത്തിന് പുതുവഴികൾ തുറക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കൺവൻഷനിലേക്ക് എല്ലാവരെയും LANA സ്വാഗതം ചെയ്യുന്നു. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ കൺവൻഷൻ വിജയകരവും ശ്രദ്ധേയവുമായ ഒരു സാഹിത്യ-സാംസ്കാരിക സംഗമമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ലീസ്ബർഗിലെ Silk Hospitality LLC Conference Hall (George Mannikkarottu Nagar), 1500 E. Market Street, Leesburg, VA 20176 ആണ് കൺവൻഷന്റെ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

കൺവെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും കൺവെൻഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ബന്ധപെടുക:

വേണുഗോപാലൻ കോക്കോടൻ: +1 850-339-7104
ഷിനോ കുര്യൻ: +1 540-692-2300
സാമുവൽ യോഹന്നാൻ: +1 214-435-0124
നിർമല ജോസഫ്: +1 347-204-0062

വാർത്ത: ജോസ് കാടാപുറം

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ