Saturday, March 22, 2025
Homeഅമേരിക്കകേരളാ അസ്സോസിയേഷൻ ഓഫ് ഡാളസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി പ്രേം പ്രകാശിനെ ആദരിച്ചു

കേരളാ അസ്സോസിയേഷൻ ഓഫ് ഡാളസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി പ്രേം പ്രകാശിനെ ആദരിച്ചു

-പി പി ചെറിയാൻ

ഡാളസ്: ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻ്ററും , കേരളാ അസ്സോസിയേഷൻ ഓഫ് ഡാളസും ചേർന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ പ്രേം പ്രകാശിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് പുരസ്കാരം നൽകി ആദരിച്ചു.

ഡാളസിൽ നടന്ന കേരളാ അസ്സോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ വേദിയിൽ വെച്ചു പ്രേംപ്രകാശ് അവാർഡ് ഏറ്റുവാങ്ങിയത് ഡാളസിലെ മലയാളി സമൂഹം നിറ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

മലയാള സിനിമ സീരിയൽ രംഗത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രേം പ്രകാശിന് പുരസ്കാരം നൽകിയതെന്ന് ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ പ്രസിഡൻ്റ് ഷിജു ഏബ്രഹാമും , ഡാളസ് കേരളാ അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗലൂലിലും പറഞ്ഞു. ഇരുവരും ചേർന്നാണ് അദ്ദേഹത്തിന് പുരസ്കാരവും , പ്രശസ്തിപത്രവും, ക്യാഷ് അവാർഡും നൽകിയത്.

ഗായകൻ , നടൻ, ചലച്ചിത്ര , ടെലിവിഷൻ സീരിയൽ നിർമ്മാതാവ് , സംരംഭകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ് പ്രേം പ്രകാശിന്റേതെന്നു ഐ സി ഇ സി പ്രസിഡണ്ട് ഷിജു എബ്രഹാം അഭിപ്രായപ്പെട്ടു . അരനൂറ്റാണ്ടിലേറെയായി സിനിമ മേഖലയുടെ അഭിമാനകരമായ വളർച്ചയ്ക്ക് മികച്ച സംഭാവനകൾ നൽകിയും, സിനിമകളുടെ നിർമ്മാതാവായും, നടനായും ഇന്ത്യൻ സിനിമ മേഖലയിലും , ടെലിവിഷൻ മേഖലയിലും തൻ്റെ സാന്നിദ്ധ്യമറിയിച്ച പ്രേം പ്രകാശിനെ ആദരിക്കാൻ കഴിഞ്ഞതിൽ കേരള അസോസിയേഷൻ അഭിമാനിക്കുന്നതായി ഡാളസ് കേരളാ അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗലൂലിൽ പറഞ്ഞു. സെക്രട്ടറി മൻജിത് കൈനിക്കര ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments