Sunday, February 8, 2026
Homeഅമേരിക്കഡാളസ്സിൽ ഡ്രൈവറെ വെടിവെച്ച് കൊലപെടുത്തി ട്രക്ക് മോഷ്ടിച്ച 2 പേർ അറസ്റ്റിൽ

ഡാളസ്സിൽ ഡ്രൈവറെ വെടിവെച്ച് കൊലപെടുത്തി ട്രക്ക് മോഷ്ടിച്ച 2 പേർ അറസ്റ്റിൽ

-പി പി ചെറിയാൻ

റോക്ക്‌വാൾ(ഡാളസ്): 34 കാരനായ ജീൻ കാർലോസ് ഇറാഹെറ്റയെ വ്യാഴാഴ്ച രാവിലെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പുലർച്ചെ 1 മണിക്ക് ശേഷം സമ്മർ ലീ ഡ്രൈവിലെ ഒരു ഷോപ്പിംഗ് മാളിൻ്റെ പാർക്കിംഗ് സ്ഥലത്തായിരുന്നു സംഭവം . തുടർന്ന് റോക്ക്‌വാൾ പോലീസ് സംഭവസ്ഥലത്തെത്തി.

ഉദ്യോഗസ്ഥരും ഇഎംഎസും ഇറാഹെത വെടിയേറ്റ് മരിച്ചതായും അദ്ദേഹത്തിൻ്റെ ട്രക്ക് മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. ഇയാളെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അന്നു രാവിലെ, ഇരാഹെറ്റയുടെ പിക്കപ്പ് അടുത്തുള്ള ഒരു നഗരത്തിൽ കാണുകയും വെടിവയ്പ്പിലും മോഷണത്തിലും സംശയിക്കപ്പെടുന്ന ആളിലേക്ക് അന്വേഷകർ എത്തിച്ചേർന്നു . പോലീസ് പറയുന്നതനുസരിച്ച് അടുത്തുള്ള ഒരു കൗണ്ടിയിൽ നിന്ന് പിക്കപ്പ് കണ്ടെത്തി, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു.

റോക്ക്‌വാൾ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിലാണ് 32 കാരനായ അബിഗെയ്ൽ ചാപ്പാറോയും 29 കാരിയായ ടെറി ലാസിയും കഴിയുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com