Monday, December 9, 2024
Homeഅമേരിക്കഹൂസ്റ്റണിൽ വീടാക്രമണത്തിനിടെ 3 പേർ വെടിയേറ്റു കൊല്ലപ്പെട്ടു

ഹൂസ്റ്റണിൽ വീടാക്രമണത്തിനിടെ 3 പേർ വെടിയേറ്റു കൊല്ലപ്പെട്ടു

-പി പി ചെറിയാൻ

ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഹൂസ്റ്റൺ പോലീസ് റിപ്പോർട്ട് ചെയ്തു.

10500 ബ്ലോക്കിലെ ഹാമർലി ബൊളിവാർഡിൽ പുലർച്ചെ 3:10 ഓടെ വീടാക്രമണത്തിനിടെ രണ്ട് സ്ത്രീകൾക്കും പുരുഷനും വെടിയേറ്റു കൊല്ലപ്പെട്ട തായി പോലീസ് പറഞ്ഞു

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ പ്രാഥമിക വിശദാംശങ്ങൾ ഹൂസ്റ്റൺ പോലീസ് പുറത്തു വിട്ടു. 65 വയസ്സുള്ള അമ്മ ലിയോണർ ഹെർണാണ്ടസ്, സഹോദരി കാരെൻ ഹെരേര, 43, ഭാര്യാസഹോദരൻ തോമസ് കുപ്രിയക്കോവ്, 38 എന്നിവരെ ബ്രയാൻ ജെ. ഫെർണാണ്ടസ്, 27, കൊലപ്പെടുത്തിയതിന് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

സംഭവം അറിയിച്ചതിനെ തുടർന്ന് ഹൂസ്റ്റൺ പോലീസിനെ വിളിച്ച വീട്ടുടമസ്ഥനാണ് മൂന്ന് പേരെ വെടിവെച്ചത്. സ്വയരക്ഷയ്ക്കായാണ് മൂന്നുപേരെയും വെടിവെച്ചതെന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്.

ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചതായി അറിയിച്ചു. എച്ച്പിഡി അധികൃതർ സംഭവസ്ഥലത്ത് സജീവമായി അന്വേഷണം നടത്തിവരികയാണ്. മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ നൽകിയിട്ടില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments