Wednesday, June 17, 2026
Homeഅമേരിക്കഗർഭച്ഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റം: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഒക്ലഹോമ ഗവർണർ

ഗർഭച്ഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റം: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഒക്ലഹോമ ഗവർണർ

-പി പി ചെറിയാൻ

ഒക്ലഹോമ സിറ്റി: ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന വിവാദ നിയമത്തിൽ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവെച്ചു. ഇതോടെ അമേരിക്കൻ സംസ്ഥാനമായ ഒക്ലഹോമയിൽ ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി.

ഗർഭച്ഛിദ്രം ലക്ഷ്യമിട്ട് മിസോപ്രോസ്റ്റോൾ , മെത്തോട്രെക്സേറ്റ് തുടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്നത് ഇനി മുതൽ ഫെലണി ആയി കണക്കാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവോ, ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗർഭധാരണം , സ്വാഭാവികമായ ഗർഭമലസൽ (miscarriage) എന്നിവയുടെ ചികിത്സയ്ക്കായി മരുന്നുകൾ ഉപയോഗിക്കുന്നതിന് ഈ നിയമം തടസ്സമാകില്ല.

നിയമസഭാ സമ്മേളനം അവസാനിച്ച് 90 ദിവസത്തിനുള്ളിൽ പുതിയ നിയമം നിലവിൽ വരും.

പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ‘സെന്റർ ഫോർ റീപ്രൊഡക്റ്റീവ് റൈറ്റ്‌സ്’ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി. ഗർഭച്ഛിദ്രത്തിനായി സ്വന്തം മകളെ സഹായിക്കുന്ന മാതാപിതാക്കൾ പോലും ജയിലിലാകാൻ ഈ നിയമം കാരണമാകുമെന്ന് സംഘടനയുടെ സീനിയർ കൗൺസൽ നിമ്ര ചൗധരി പറഞ്ഞു. ജനങ്ങളെയും ഡോക്ടർമാരെയും ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും അവർ ആരോപിച്ചു.

ഒക്ലഹോമയിൽ നിലവിൽ തന്നെ ഗർഭച്ഛിദ്രത്തിന് ഏതാണ്ട് പൂർണ്ണമായ നിരോധനമുണ്ട് (അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലൊഴികെ). പുതിയ നിയമം വെറും രാഷ്ട്രീയ നാടകമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണ തന്ത്രമാണെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com