Wednesday, May 20, 2026
Homeഅമേരിക്കവിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു

വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു

-പി പി ചെറിയാൻ

ഫ്ലോറിഡ : മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ എയർലൈൻ ജീവനക്കാരെ ആക്രമിച്ചതിനും – ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും ദമ്പതികളെ അറസ്റ്റ് ചെയ്തു. മെക്സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ് ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവർ അറസ്റ്റിലായി.

മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണു ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്നു വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു

വിമാനതാവളത്തിൽ വൈകിയെത്തിയ ശേഷം, ദമ്പതികൾ ഒരു ജീവനക്കാരനെ ആക്രമിച്ചതായി മിയാമി-ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ എതിർത്തതിനും അതിക്രമിച്ചു കയറിയതിനും സെയ്‌റാഫെ-നോവേസിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, മായയ്‌ക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com