Wednesday, October 9, 2024
Homeഅമേരിക്കറ്റി കെ എഫ് ഓണം മുഖ്യാതിഥി സിനിമാ താരം ശ്വേതാ മേനോനു ന്യൂയോർക്കിൽ സ്വീകരണം നൽകി

റ്റി കെ എഫ് ഓണം മുഖ്യാതിഥി സിനിമാ താരം ശ്വേതാ മേനോനു ന്യൂയോർക്കിൽ സ്വീകരണം നൽകി

പി ആർ ഓ: സുമോദ് റ്റി നെല്ലികാല

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കുന്ന ഓണാഘോഷ പരിപാടികൾക്കെത്തിച്ചേർന്ന സുപ്രസിദ്ധ സിനിമാ താരം ശ്വേതാ മേനോനെ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഓണം പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, ഷാജി മയൂര എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) നടക്കുന്ന റ്റി കെ എഫ് ഓണാഘോഷ പരിപാടിയിൽ ശ്വേതാ മേനോനെ കൂടാതെ സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്‍ണനും പങ്കെടുക്കുന്നു.

ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മയൂര റെസ്റ്റോറൻറ്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികൾക്ക് കൊടിയേറുക. പഞ്ചാരി മേളത്തിൻറ്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാ സന്ധ്യ, എന്നിവ പരിപാടിയോടനുബന്ധിച്ചു അരങ്ങേറും.

പി ആർ ഓ: സുമോദ് റ്റി നെല്ലികാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments