Wednesday, June 17, 2026
Homeഅമേരിക്കചിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയുടെ മണ്ണിൽ അനുഗ്രഹ വർഷമായി...

ചിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയുടെ മണ്ണിൽ അനുഗ്രഹ വർഷമായി “ദിവ്യകാരുണ്യ പ്രദക്ഷിണം”!

-- ഷോളി കുമ്പിളുവേലി
ചിക്കാഗോ രൂപതയിൽ ഇദപ്രധം : വിശ്വാസികളുടെ കൂട്ടായ്‌മയിൽ ഭാഗമാകാൻ സഭാ തലവൻ മേജർ ആർച് ബിഷപ്പ് മാർ റാഫേൽ തട്ടിലും !

ന്യൂ ജേഴ്‌സി : ഇൻഡ്യയ്ക്കു പുറത്തു സ്‌ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ, ചിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് മെയ് 23,24,25 തീയതികളിൽ നടന്ന “ദിവ്യ കാരുണ്യ കോൺഗ്രസും” അതിനോടനുബന്ധിച്ചു നടത്തിയ “ദിവ്യ കാരുണ്യ പ്രദക്ഷിണവും” വിശ്വാസികൾക്ക് നവ്യമായ അനുഭവമായി!!. ചിക്കാഗോ രൂപതയിൽ ആദ്യമായാണ് തെരുവുവീഥികളിലൂടെ ദിവ്യ കാരുണ്യ പ്രദക്ഷിണം നടത്തുന്നത്.

“ദിവ്യകാരുണ്യം” പ്രതിഷ്ഠിച്ച പ്രത്യേക പേടകം, രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ പന്ത്രണ്ടു വൈദികർ ചേർന്ന് വഹിച്ചു. സിറോ മലബാർ സഭയുടെ മേലധ്യക്ഷൻ മേജർ ആർച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയിലെ വിവിധ ഇടവകകളിലെ വികാരിമാർ, വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, അൾത്താര ശ്രുശ്രൂഷികൾ, ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ, കുരിശുകളും മുത്തുക്കുടകളും വഹിച്ച വിവിധ ഇടവക പ്രധിനിധികൾ തുടങ്ങിയവർ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പേടകത്തെ അനുഗമിച്ചു. ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പേടകം കടന്നുപോയ വഴിയുടെ ഇരു വശത്തുമായി നാലായിരത്തോളം വരുന്ന വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം നിലകൊണ്ടു.

ഫ്രാങ്ക്‌ളിൻ സ്കൂളിൽനിന്നുമാരംഭിച്ച പ്രദക്ഷിണം സോമർസെറ്റ് സൈന്റ്റ് തോമസ് ഫൊറോനാ ദേവാലയഅങ്കണത്തിൽ, തട്ടിൽ പിതാവിൻ്റെ ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു.

ജൂബിലി – നന്ദിയുടേയും കൃപയുടെയും ആഘോഷം : മാർ റാഫേൽ തട്ടിൽ

സിൽവർ ജൂബിലി ആഘോഷങ്ങൾ, കഴിഞ്ഞു പോയ വർഷങ്ങളെ നന്ദിപൂർവം സ്മരിക്കുവാനും, വീഴ്ചകൾ തിരുത്തുവാനും, അടുത്ത ഇരുപത്തഞ്ചു വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്ന് സിറോ മലബാർ സഭാ മേലധ്യക്ഷൻ മേജർ ആർച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ചിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് മെയ് 23,24,25 തീയതികളിൽ നടന്ന “ദിവ്യ കാരുണ്യ കോൺഗ്രസ്” ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരിരുന്നു മാർ റാഫേൽ തട്ടിൽ. അമേരിക്കയിൽ സിറോ മലബാർ സഭയുടെ വളർച്ചക്കുവേണ്ട സഹായങ്ങൾ നൽകിയ തദ്ദേശ ലത്തീൻ സഭയോട് നമ്മൾ എന്നും നന്ദിയുള്ളവരായിക്കുകയും, അവർക്കുവേണ്ടി പ്രാർഥിക്കുകയും വേണമെന്നും പിതാവ് ഓർമ്മിപ്പിച്ചു. അതുപോലെ ഒന്നും ഇല്ലായ്മയിൽ നിന്നും ഈ രൂപതയെ പടുത്തു ഉയർത്തുവാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ച എല്ലാവരെയും കൃതജ്ഞതാ പൂർവം സ്മരിക്കുവാനും, അവരേയും ചേർത്ത് നിർത്തുവാനും നമ്മുക്ക് സാധിക്കണം. അതോടൊപ്പം വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ വളർച്ചക്കും നിസ്വാർഥമായ നേതൃത്വം നൽകുകയും ചെയ്ത മാർ ജേക്കബ് അങ്ങാടിയതിനേയും മാർ തട്ടിൽ നന്ദിപൂർവം സ്മരിച്ചു. സഭ പല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ചിക്കാഗോ രൂപതയിൽ നിന്നും ധാരാളം ദൈവ വിളികൾ ഉണ്ടാകുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നതായി പിതാവ് പറഞ്ഞു. അടുത്ത തലമുറയ്ക്ക് “ബാറ്റൺ” കൈമാറാൻ നമ്മൾ ഇപ്പോഴേ ഒരുങ്ങണം. ചിക്കാഗോ രൂപതയിൽ ഉണ്ടായിരിക്കുന്ന വിശ്വാസ വളർച്ചയിൽ താൻ ഏറെ സന്തുഷ്‌ടനാണെന്നും, അതിനു നേതൃത്വവും പ്രോത്സാഹനവും നൽകിവരുന്ന രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിനെ അഭിനന്ദിക്കുന്നതായും മേജർ ആർച്‌ ബിഷപ് പറഞ്ഞു.

മൂന്നുദിവസം നീണ്ടു നിന്ന “ദിവ്യകാരുണ്യ കോൺഗ്രസിൽ” പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മലയാളത്തിലും, അമേരിക്കയിലെ പ്രശസ്ത വചന പ്രഘോഷകരായ ഡോ. സ്കോട്ട് ഹാൻ, പോൾ ജെ. കിം, അലക്സ് ഗോടൈ, ഡോ. ലോറൻസ് ഫിൻഗോൾഡ്

എന്നിവരും ചിക്കാഗോ രൂപതയുടെ ഭാഗമായ റവ. ഫാ. കെവിൻ മുണ്ടക്കൽ, സി. ആഗ്നസ് എന്നിവർ ഇംഗ്ലീഷിലും വിശുദ്ധ കുർബാനയെപ്പറ്റി പ്രഭാഷങ്ങൾ നടത്തി.

ശനിയാഴ്ച വൈകുന്നേരം അതിഥേയ ഇടവകാംഗങ്ങൾ അവതരിപ്പിച്ച “ജീവൻറെ അപ്പം” എന്ന സ്റ്റേജ്‌ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

മൂന്നുദിവസം നീണ്ടുനിന്ന ദിവ്യ കാരുണ്യ കോൺഗ്രസിനും, സമാപന ദിവസം നടന്ന “ദിവ്യകാരുണ്യ” പ്രദക്ഷിനത്തിനും ആതിഥേയത്വം നൽകിയ സോമർസെറ്റ് ഇടവകയുടെ നേതൃപാടവം ഏറെ പ്രശംസിക്കപ്പെട്ടു. “ദിവ്യകാരുണ്യ കോൺഗ്രസിന്” നേതൃത്വം നൽകിയ കോർഡിനേറ്റർ വികാരി ജനറാൾ റവ. ഫാ. തോമസ് കാടുകപ്പിള്ളിൽ, സോമർസെറ്റ് ഇടവക വികാരി റവ. ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ട്, ഇടവക കൈക്കാരമ്മാർ, പാരിഷ് കൗൺസിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ, ഇടവകയിലെ യുവജനങ്ങൾ, കൂടാതെ എല്ലാ ഇടവകാംഗങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ നന്ദി അറിയിച്ചു. വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, ചാൻസലർ റവ. ഫാ. ജോർജ് ദാനവേലിൽ, വൈസ് ചാൻസലർ റവ. ഫാ. ജോൺസൺ കോവൂർപുത്തൻപുര, പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നടുവേലിചാലുങ്കൽ എന്നിവരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ സുഗമമായ നടത്തിപ്പിനു നേതൃത്വം നൽകി. ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ, രൂപതയുടെ സിൽവർ ജൂബിലി ആ ഘോഷങ്ങളോടനുബദ്ധിച്ചു 2026 ജൂലൈ 9,10, 11,12 തീയതികളിൽ ചിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന “സിറോ മലബാർ കൺവൻഷന്റെ കിക്ക് ഓഫും നടന്നു.

— ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com