Thursday, March 20, 2025
Homeഅമേരിക്കസംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും അമേരിക്കയിലേക്ക്

സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും അമേരിക്കയിലേക്ക്

സന്തോഷ് എബ്രഹാം

സംഗീത സംവിധായകൻ ഷാൻ റഹ്മാൻ്റെ നേതൃത്വത്തിൽ യുവ ഗായകരും വാദ്യകാരന്മാരും അമേരിക്കയിയിൽ എത്തുന്നു. ഫിലഡൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന JCS പ്രോഡക്ഷൻസ് ആണ് ഷാൻ റഹ്മാനെയും സംഘത്തെയും അമേരിക്കയിൽ കൊണ്ടുവരുന്നത്.

യുവ ഗായകരായ KS ഹരിശങ്കർ സയനോര നിത്യ മാമ്മൻ മിഥുൻ ജയരാജ് നിരഞ്ജ് സുരേഷ് എന്നിവർക്കൊപ്പം ആകാശ് മേനോൻ അരുൺ തോമസ് മെൽവിൻ ടി ജോസ് നഖീബ് നെവിൽ, ജോർജ് ജെറി ബെൻസിയർ എന്നിവരും ഉൾപ്പെടെ 12 അംഗ സംഘം ആണ് ഏപ്രിൽ മെയ് മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഗീത പരിപാടിക്കായി എത്തുന്നത്. ഹരിശങ്കർ നിത്യ മാമ്മൻ എന്നിവരും ഓർക്കസ്ട്രാ അംഗങ്ങളും ആദ്യമായാണ് അമേരിക്കയിൽ സ്റ്റേജ് ഷോ പരിപാടിക്കായി എത്തുന്നത്. ഈ വർഷം ആദ്യമായി പെർഫോർമൻസ് (P3) വിസ ലഭിക്കുന്ന ഗ്രൂപ്പ് ആണ് ഷാൻ റഹ്മാൻ മ്യൂസിക് ടീം.

സന്തോഷ് എബ്രഹാം (215 605 6914) മിലി ഫിലിപ്പ് (215 620 6209) മഞ്ജു എൽദോ (484 639 2232) എന്നിവരാണ് സ്പോൺസർ കമ്പനി JCS പ്രൊഡക്ഷൻ ഭാരവാഹികൾ

സന്തോഷ് എബ്രഹാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments