Saturday, December 7, 2024
Homeഅമേരിക്കക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ 1 , 2...

ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ 1 , 2 (വെള്ളി ശനി ) ദിവസങ്ങളിൽ.

ജോസഫ് ഇടിക്കുള

ന്യൂ യോർക്ക്: ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു,

പരിശുദ്ധ പരുമലതിരുമേനിയുടെ 122 മത് ഓർമ്മപെരുന്നാൾ നവംബർ 1 , 2 (വെള്ളി ശനി ) ദിവസങ്ങളിൽ അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ നടത്തപ്പെടുന്നു .

ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്കു കാർമികത്വം വഹിക്കുന്നതാണ് .നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും .

ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പ്രഭാതനമസ്കാരവും അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഭക്തിനിർഭരമായ പെരുന്നാൾ റാസയും ശ്ലൈഹിക വാഴ്‌വും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ:ഫാ:ജെറി വർഗീസ് (വികാരി -516 503 1947) സജി കോശി (സെക്രട്ടറി) :631 514 5946) ജോസഫ് പാപ്പൻ (ട്രഷറർ) :917 853 7281)

Address: 987 Elmont Rd North Valley stream, NY 11580

ജോസഫ് ഇടിക്കുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments