ഫിലഡൽഫിയ: ഇന്ത്യയുടെ റിപ്പബ്ലിക് ഡേയുടെ ഭാഗമായി ഇന്ത്യൻ ഓവേഴ്സീസ് കോൺഗ്രസ്സ് (പെൻസിൽവാനിയ കേരള ചാപ്റ്റർ) ജനുവരി 25 ശനിയാഴ്ച ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 4 മണിക്ക് പമ്പ കമ്മ്യൂണിറ്റി സെന്ററാണു (9726 Bustleton Ave #1, Philadelphia, PA 19115) പരിപാടിക്ക് വേദിയാവുന്നത്.
പ്രൊഫ. സാം പനങ്കുന്നേൽ (റിട്ട. പ്രിൻസിപ്പൽ & മലയാള വിഭാഗം മേധാവി, സെന്റ് ജോൺസ് കോളേജ്, അഞ്ചൽ) റിപ്പബ്ലിക് ദിന സന്ദേശം നൽകും.
പരിപാടിയിൽ പാട്ടുകൾ, നൃത്തങ്ങൾ, സ്മരണകളും ഉൾപ്പെട്ട വിവിധ സാംസ്‌കാരിക ആകർഷണങ്ങൾ ഉണ്ടാകും. എല്ലാ മലയാളി സമൂഹാംഗങ്ങളേയും കുടുംബസമേതം ഈ ചടങ്ങിൽ സജീവമായി പങ്കുചേരുവാൻ സംഘാടകർ ഹാർദ്ദമായി ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ ( ചെയർമാൻ)-267980 7923 ഡോ .ഈപ്പൻ ദാനിയേൽ (പ്രെസിഡന്റ്) 215-262- 0709 , സുമോദ് തോമസ് നെല്ലിക്കാല (സെക്രട്ടറി)-267-322-8527 ഫിലിപ്പോസ് ചെറിയാൻ (ട്രെഷറർ)215-605-7310.
സുമോദ് തോമസ് നെല്ലിക്കാല