ഞാൻ ഇന്ന് പരിചയപ്പെടുത്തുന്ന വിഭവം എല്ലാവരും ഉണ്ടാക്കുന്ന ‘നൂൽ പുട്ട് ‘ അഥവാ ‘ഇടിയപ്പം’ ആണ്. പക്ഷേ അത് അരിപ്പൊടി ഉപേയാഗിച്ചല്ല. ആട്ട (ഗോതമ്പ് പൊടി) ഉപയോഗിച്ചാണ്. ഇന്ന് പലരും അരിയാഹാരം രാത്രിയിൽ കഴിക്കാറില്ല. അവർക്ക് വേണ്ടി ഉള്ളതാണ് ഇത്. ചപ്പാത്തി കഴിച്ച് മടുത്തവർ ഇടയ്ക്ക് ഇതുകൂടി ഉണ്ടാക്കി കഴിച്ചോളൂ. അതിന്റെ റെസിപ്പി ആണ് ഇത്. എന്നാപ്പിന്നെ ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🥥🍚🥛🫗🧂🥣🥣🧂🫗🥛🍚🥥
🍚 ആട്ടപൊടി – രണ്ട് കപ്പ്
🥥 തേങ്ങ ചിരകിയത് – അര കപ്പ്
🧂 ഉപ്പ് – പാകത്തിന്
🫗 വെള്ളം – ആവശ്യത്തിന്
🥛 നെയ്യ് – ഒന്നര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
🫕🧉♨️♨️🧉🫕🫕🧉🫕
🍚ഒരു പാത്രത്തിൽ കുറച്ചു വെള്ളം നന്നായി തിളപ്പിച്ച് ആട്ടപൊടിയിൽ ഉപ്പും, നെയ്യും ചേർത്ത് ഇളക്കിയതിനു ശേഷം ഒഴിച്ചുകൊടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിലും കുറച്ചു കൂടി ലൂസാക്കി നന്നായി കുഴച്ചു മാറ്റി വെയ്ക്കുക.
⚪ അപ്പച്ചെമ്പിൽ വെള്ളം ഒഴിച്ച് അടുപ്പിൽ തിളപ്പിക്കാൻ വെയ്ക്കുക. ആ സമയം കൊണ്ട് സേവാനാഴിയിൽ മാവ് നിറച്ച് ഇഡ്ഡലി തട്ടിൽ അല്പം എണ്ണ തടവി കുറച്ചു തേങ്ങ ഇട്ട് അതിനു മുകളിൽ സേവാനാഴിയിൽ നിന്നും മാവ് പിഴിഞ്ഞു കൊടുത്ത് അപ്പച്ചെമ്പിൽ ആവിയിൽ വേവിക്കുക.
⚪ചൂടോടുകൂടി അനുയോജ്യമായ കറികൂട്ടി കഴിച്ചു നോക്കി അഭിപ്രായം പറയണേ. ലൈക്കും, ഷെയറും ചെയ്യാൻ മറക്കല്ലേ.
❤️👍🙏
Thanks 🙏
Yummy😋
Thanks 🙏
Sooper
Thanks 🙏
നല്ല ഇടിയപ്പം എന്ന് മനസ്സിലായി ട്ടോ ശ്രമിക്കാം
Thanks 🙏
അരിച്ച നേർത്ത അരിപ്പൊടി കൊണ്ടു മാത്രമേ ഇടിയപ്പം ഉണ്ടാക്കി പരിചയമുള്ളു. ആദ്യമായാണ് ആട്ടപ്പൊടി കൊണ്ട് ഇടിയപ്പം ഉണ്ടാക്കുമെന്ന് അറിയുന്നത്.. നന്നായിട്ടുണ്ട്
Thanks 🙏
Super🌹
Thanks 🙏
ആട്ട കൊണ്ട് ഇടിയപ്പം ഉണ്ടാക്കിയിട്ടില്ല. ഇനിയൊന്ന് try ചെയ്യാം.😄
Thanks🙏