Saturday, October 12, 2024
Homeഅമേരിക്കഓർമാ ഇൻ്റർനാഷണൽ ഫിലി ചാപ്റ്റർ വിൻസൻ്റിനെയും പടയാറ്റിയെയും സൂര്യപടം അണിയിച്ചാദരിച്ചു.

ഓർമാ ഇൻ്റർനാഷണൽ ഫിലി ചാപ്റ്റർ വിൻസൻ്റിനെയും പടയാറ്റിയെയും സൂര്യപടം അണിയിച്ചാദരിച്ചു.

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും പൊതുക്കാര്യ പ്രസക്തനുമായ വിൻസൻ്റ് ഇമ്മാനുവലിനെയും, സംഘടനാ പ്രവർത്തന രംഗത്ത് ദീർഘ കാല സേവനചരിത്രമുള്ള ഫ്രാൻസീസ് പടയാറ്റിയേയും ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ, ” ഗ്രാൻ്റ് പേർൻ്റ്സ് ഡേ സെലിബ്രേഷണിൽ”, സൂര്യപടം അണിയിച്ചാദരിച്ചു.

സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് ഓഫ് ഫിലഡൽഫിയ വികാരിയും, ഗ്രെയ്റ്റർ ഫിലഡൽഫിയാ മലയാളി സമൂഹത്തിൻ്റെ “ഗുരു ശ്രേഷ്ഠനുമായ” ഫാ. എം.കെ കുര്യാക്കോസ്സും, ദൈവ ശാസ്ത്ര പണ്ഡിതനും ചിക്കാഗോ രൂപതാ ചാൻസിലറുമായ റവ. ഡോ. ജോർജ് ദാനവേലിലുമാണ് ആദരപ്പൊന്നാട അണിയിച്ചത്. ഓർമാ ഇൻ്റർ നാഷണൽ ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments