Saturday, December 6, 2025
Homeഅമേരിക്കനമ്മൾ വിശ്വകർമ്മർ (ലേഖനം) ✍ജയകുമാരി കൊല്ലം

നമ്മൾ വിശ്വകർമ്മർ (ലേഖനം) ✍ജയകുമാരി കൊല്ലം

ഓം ശ്രീ വിരാഡ് വിശ്വകർമ്മണേ നമഃ 🙏🏻

പ്രപഞ്ചസൃഷ്ടാവായ ശ്രീ വിശ്വകർമ്മദേവൻ, പഞ്ചഭൂതങ്ങളും സൂര്യചന്ദ്രന്മാരുമടക്കം യാതൊന്നുമില്ലാത്ത പ്രപഞ്ചത്തിൽ സ്വയംഭൂവായി അവതരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

വിശ്വകർമ്മദേവന്റെ മുഖത്തുനിന്ന് പിറവി കൊണ്ട മനു, മയ, ത്വഷ്‌ട, ശില്പി, വിശ്വജ്ഞ എന്നി പഞ്ചഋഷികൾക്ക് അദ്ദേഹം ദർശനം നൽകിയ ദിനമാണ് ഋഷിപഞ്ചമി.ഭാദ്രമാസത്തിലെ വെളുത്തപക്ഷപഞ്ചമിനാളായ ഈ ദിനത്തിൽ പഞ്ചവേദങ്ങളും പഞ്ചകർമ്മങ്ങളുമടക്കം പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാവശ്യമായ സകലകലകളും അദ്ദേഹം പുത്രന്മാർക്ക് നൽകിയനുഗ്രഹിക്കുകയും ചെയ്തു.ആയതിനാൽ ഋഷിപഞ്ചമി ജ്ഞാനപഞ്ചമിയെന്നും വിശേഷിപ്പിക്കപ്പെടുന്നു. അങ്ങനെ ജ്ഞാനവൈഭവവും കലാവൈഭവവും ശാസ്ത്രവൈഭവവും ഈശ്വരനിൽനിന്ന് അനുഗ്രഹമായി ലഭിച്ച പഞ്ചഋഷീകുലത്തിന്റെ പിന്തുടർച്ചക്കാരാണ് സകലകലാവല്ലഭരായ വിശ്വകർമ്മർ.

വിശ്വത്തിന്റെ കർമ്മത്തിനായി, വിശ്വകർമ്മദേവന്റെ അഞ്ചുമുഖങ്ങളിൽനിന്ന് അഞ്ചുഭാവത്തോടുകൂടി പിറവികൊണ്ട പഞ്ചഋഷിമാർ, മൂന്നുലോകങ്ങളുടെയും നിലനിൽപ്പിനായി ദേവഗണങ്ങളായി നിലകൊള്ളുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ലോകത്തിന്റെ നിലനിൽപ്പിനായി ഭൂജാതരായ പഞ്ചഋഷീകുലത്തിന്റെ പരമ്പരയായ വിശ്വകർമ്മകുലം ദേവകുലമെന്നും വിശേഷിപ്പിക്കപ്പെടുന്നു. കാലത്തിനുപോലും തുടച്ചു നീക്കാൻസാധിക്കാത്ത മനോഹരമായ നിർമ്മിതികളും കൃഷിമുതൽ വിവിധങ്ങളായ തൊഴിലുകളും വജ്രംപോലുള്ള അമൂല്യമായ വസ്തുക്കൾ ലോകത്തിനു കാട്ടികൊടുത്തും,ബ്രഹത്തായ ശാസ്ത്രങ്ങളും സാഹിത്യവും ഒരേപോലെ കൈകാര്യം ചെയ്തും വിശ്വകർമ്മസമൂഹം ബ്രഹ്മനിശ്ചയപ്രകാരം അന്നുമിന്നും ലോകത്തിനായി നിലകൊള്ളുന്നു.

നിസ്വാർത്ഥസേവനത്തിലൂടെ ആർഷഭാരതസംസ്കാരം കെട്ടിപ്പടുത്ത കർമ്മയോഗികളായ വിശ്വകർമ്മരാണ് ഭാരതസംസ്കാരത്തിന്റെ യഥാർത്ഥ അവകാശികളും ലോകപ്രചാരകരും ഇത്രയും ശ്രേഷ്ഠത ലോകത്തിന് സംഭാവന നൽകിയ സമൂഹം വേറെ ഏതുണ്ട്. ശ്രേഷ്ഠമായതൊക്കെ നമ്മുടെ പൂർവ്വികർക്ക് അനുഗ്രഹമായി നൽകിയ വിശ്വകർമ്മദേവനെ പൂജിചാരിക്കേണ്ട ദിനമാണ് ഋഷിപഞ്ചമി.വിശ്വകർമ്മസങ്കല്പം വെറുമൊരു ദേവതാസങ്കല്പമല്ല. വേദപുരാണങ്ങളും ഇതിഹാസങ്ങളും വാഴ്ത്തുന്ന പ്രപഞ്ചനാഥനാണ് വിശ്വകർമ്ദേവൻ.

ആയുധപൂജയും ഗുരുവന്ദനവും ചെയ്യുന്നവരെപ്പോലെ തന്നെ
ഋഷിപഞ്ചമിദിനം വിശ്വകർമ്മസ്ത്രീകൾക്കും പ്രധാനപ്പെട്ടതാണ്. വിശ്വകർമ്മദേവന്റെ അഞ്ചുശക്തികളുടെയും സമന്വയഭാവത്തിൽ നിന്നുത്ഭവിച്ച അഞ്ചുമുഖങ്ങൾ ലോകത്തിന്റെ നന്മയ്ക്കായി അഞ്ചു മൂർത്തികളായി നിലനിൽക്കുന്നത്, പരാശക്തിയുടെ വൈഭവത്താലാണ്. പരാശക്തി വിശ്വകർമ്മദേവന്റെ അംശാവതാരമാണ്. പരാശക്തിയുടെ പ്രതീകമായ സ്ത്രീയിലൂടെ തന്നെയാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് സാധ്യമാകുന്നത്. ആയതിനാൽ, കർമ്മദോഷങ്ങളും കുടുംബദോഷങ്ങളും ഒഴിവാക്കുന്നതിനും ദുരിതമോചനത്തിനും ഐശ്വര്യപൂർണമായ കുടുംബജീവിതത്തിനും സ്ത്രീകൾ ഋഷിപഞ്ചമിവ്രതം അനുഷ്‌ടിക്കുന്നത് ഉത്തമമെന്ന് പുരാണങ്ങൾ പറയുന്നു.

2025ലെ ഋഷിപഞ്ചമി ഓഗസ്റ്റ് ഇരുപത്തിട്ട് വ്യാഴാഴ്ചയാണ് അന്നേദിവസം വിശ്വകർമ്മജർ ഏവരും വ്രതനിഷ്‌ടയോടെ ഋഷിപഞ്ചമി അനുഷ്‌ടിക്കുക. വീടുകളിൽ വിശ്വകർമ്മദേവന്റെ ചിത്രത്തിനുമുന്നിൽ അഞ്ചുതിരിയിട്ട നിലവിളക്ക് സുവർണ്ണശോഭയോടെ പ്രകാശിക്കട്ടെ വിശ്വകർമ്മനാമജപത്താൽ മുഖരിതമായ ഭവനങ്ങൾ ഐശ്വര്യപൂർണമാകട്ടെ.

സന്തോഷപൂർണമായ കുടുംബങ്ങളുടെ നിലനിൽപ്പിലൂടെ വിശ്വകർമ്മസമൂഹം ലോകത്തിൽ ശ്രേഷ്ഠയോടെ നിലനിൽക്കട്ടെ ഏവർക്കും ഐശ്വര്യപൂർണമായ ഋഷി പഞ്ചമി ആശംസകൾ നേരുന്നു.

ജയകുമാരി കൊല്ലം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com