Saturday, October 5, 2024
Homeഅമേരിക്കസിറ്റി കമ്മിഷണർ ആയി മത്സരിക്കുന്ന സാജൻ കുര്യനു മലയാളി സമൂഹത്തിന്റെ വൻ പിന്തുണ

സിറ്റി കമ്മിഷണർ ആയി മത്സരിക്കുന്ന സാജൻ കുര്യനു മലയാളി സമൂഹത്തിന്റെ വൻ പിന്തുണ

ജോർജി വർഗീസ്

ഡേവിസ്, ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡാ മലയാളകളുടെ ഇടയിൽ പ്രമുഖനായ ഡോ. സാജൻ കുര്യൻ പാമ്പനോ ബീച് സിറ്റി കമ്മിഷണറായി മത്സരിക്കുന്നു. നവംബർ 5-നുള്ള പൊതു തെരഞ്ഞെടുപ്പിലാണ് സാജൻ മറ്റു രണ്ടു സ്ഥാനാർഥികളോടൊപ്പം വാശിയേരിയ ഈ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്.

സൗത്ത് ഫ്ലോറിഡായിലെ എല്ലാ മലയാളി സംഘടനകളുമായും നല്ല ബന്ധം പുലർത്തുന്ന സാജൻ എല്ലാ പരിപാടികളിലെയും സജീവ സാന്നിധ്യമാണ്. ഒരൂ മലയാളി ആദ്യമായാണ് സൗത്ത് ഫ്ലോറിഡായിൽ അമേരിക്കൻ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരിക്കുന്ന സീറ്റ്‌ നോൺ പാർട്ടിസൺ ആയതിനാൽ ഒരൂ പാർട്ടിയുടെയും ഔദ്യോഗിക ലേബലിലല്ല സാജൻ മത്സരത്തിനിറങ്ങുന്നത്. എന്നിരുന്നാലും മേജർ പാർട്ടിയുടെ അനുഗ്രഹം സാജന് ലഭിക്കും എന്നത് വിജയ സാധ്യത ഉറപ്പാക്കും.

സാജന് പിന്നിൽ മലയാളി സമൂഹം ഒന്നിച്ചു അണി നിരക്കുന്നതിന്റെ സൂചനയായി ഓഗസ്റ് 25 നു 6 മണിക്ക് ഡേവിയിലുള്ള ഗാന്ധി സ്ക്യോയർ ഹാളിൽ വച്ചു സ്വീകരണ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സാജന്റെ സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന ഈ മീറ്റ്-ആൻഡ്-ഗ്രീറ് പ്രോഗ്രാമിലേക്ക്‌ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

ജോർജി വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments