Tuesday, June 9, 2026
Homeഅമേരിക്ക"അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!"

“അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!”

അനശ്വരം മാമ്പിള്ളി

പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ശ്രീ. ജോർജ് മണ്ണി കരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. ശ്രീ മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുംമയിരുന്ന ഒരു സാരഥിയുംമാണ്.

1998-2000, 2013-15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവും മായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി.

അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ സ്റ്റേറ്റിലും ഉള്ള എഴുത്തുകാരുമായി സംസാരിച്ചു, കത്തിടപാടുകൾ നടത്തി, അവരുടെ ഹ്രസ്വമായ ചരിത്രം സമാഹരിച്ചു, കൃതികളുടെ പേര് വിവരങ്ങൾ, ചെറിയ കുറിപ്പ് എന്നിവ തയ്യാറാക്കി ഇങ്ങനെ ഒരു പുസ്തകം സാധ്യമാക്കുന്നതിനായി ചെലവഴിച്ച സമയവും, സാമ്പത്തിക സന്നദ്ധതയും, അധ്വാനവും സമാനതകളില്ലാത്തതാണ്.ഈ കൃതി അമേരിക്കൻ മലയാളി എഴുത്തുകാർക്കിടയിൽ അവരുടെ മനസ്സുകളിൽ എന്നൊന്നും നിലനിൽക്കും.

കേരളത്തിലും അമേരിക്കയിലുമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകൻ, സംഘാടകൻ, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ എന്നീ തലങ്ങളിലും ശ്രീ ജോർജ് മണ്ണിക്കാരോട്ട് അമേരിക്കൻ മലയാളികൾക്ക് പരിചിതനാണ്.

ഇക്കഴിഞ്ഞ മാർച്ച് മാസം ആദ്യവാരം ലാന ഭാരവാഹികളും അംഗങ്ങളും ഫ്യൂസ്റ്റലിലെ വിവിധ സാഹിത്യ സമിതികളുടെ അംഗങ്ങളുമൊത്ത് ശ്രീ മണ്ണിക്കാരൊറ്റിനെ സന്ദർശിച്ച് ലാനയുടെ “അവാർഡ് ഓഫ് എക്സ്‌ലൻസ്”നൽകി ആദരിച്ചു. പ്രിയപ്പെട്ടവരുടെ സന്ദർശനത്തിൽ ഏറെ സന്തോഷിച്ച് അദ്ദേഹം കുറച്ചുനേരത്തേക്ക് തന്റെ അനാരോഗ്യം മറന്ന് വാചാലനായി. അദ്ദേഹത്തിന്റെ സൗമ്യമായ സ്വരം ഇപ്പോഴും അവരുടെ കാതുകളിലുണ്ട്. ആ കൈവിരലുകളുടെ നേരിയ വിറയൽ ഇപ്പോഴും അവരുടെ കൈത്തലങ്ങളിലുണ്ട്

ഈ അവസരത്തിൽ ശ്രീ.മണ്ണിക്കോരോട്ടി ന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉള്ള വേദനയിൽ ലാനയും പങ്കുചേരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

തന്റെ ജീവിതത്തിൽ എഴുത്തുനോടുള്ള കടപ്പാട് പൂർത്തീകരിച്ചാണ് അദ്ദേഹം യാത്രയായത് എന്ന് നമുക്ക് ആശ്വസിക്കാം. സന്തോഷിക്കാം. ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ആവുന്നത്ര അധ്വാനിച്ച് ശ്രീ ജോർജ് മണ്ണിക്കരോട്ട് അമേരിക്കൻ മലയാളികളുടെ സാഹിത്യ ചരിത്രം രേഖപ്പെടുത്തി. അത് പൂർണമാകാം, അപൂർണ്ണമാകാം പക്ഷേ അത് എഴുതപ്പെട്ടതാണ്. അത് നമ്മുടെ എഴുത്തിന്റെ ചരിത്രമാണ്. പ്രീയ കുടുംബാംഗത്തിന്, ലാനയുടെ സാരഥിക്ക്, ഹൃദയ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി, ലാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി, സെക്രട്ടറി ശ്രീമതി.നിർമ്മല ജോസഫ് അറിയിച്ചു.

വാർത്ത: അനശ്വരം മാമ്പിള്ളി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com