Monday, October 14, 2024
Homeഅമേരിക്കകുവൈറ്റ് ദുരന്തം :-യൂസഫലിയും രവി പിള്ളയും സഹായധനം പ്രഖ്യാപിച്ചു

കുവൈറ്റ് ദുരന്തം :-യൂസഫലിയും രവി പിള്ളയും സഹായധനം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വ്യവസായ പ്രമുഖരായ എം എ യൂസഫലിയും രവി പിള്ളയും സഹായധനം പ്രഖ്യാപിച്ചു.

നോര്‍ക്ക വഴി അഞ്ചു ലക്ഷം രൂപ വീതം ആശ്വാസ ധനം നല്‍കുമെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായും നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അറിയിച്ചു. ദുരന്തത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തേ കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം വീതവും സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments