Sunday, July 12, 2026
Homeഅമേരിക്കകോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങി മുഖ്യമന്ത്രി പദത്തിലേക്ക്. പടവുകൾ താണ്ടി വി ഡി സതീശൻ്റെ...

കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങി മുഖ്യമന്ത്രി പദത്തിലേക്ക്. പടവുകൾ താണ്ടി വി ഡി സതീശൻ്റെ മുന്നേറ്റം.

കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങി മുഖ്യമന്ത്രി പദത്തിലേക്ക്. പടവുകൾ താണ്ടി വി ഡി സതീശൻ്റെ മുന്നേറ്റം. എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം.

നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, ഹൈ സ്ക്കൂൾ പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. വി ഡി സതീശൻ്റെ തുടക്കം ഇങ്ങനെയായിരുന്നു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട് .നിയമ ബിരുദധാരിയാണ്.

1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി

2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എൽ ഏ മാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖനാണ് വിഡി . എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി.
2021 മേയ് 22-ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വി. ഡി. സതീശനെ 15-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

രണ്ടാം പിണറായി സർക്കാരിനെതിരെ അതിശക്തമായ പോരാട്ടങ്ങൾ നിയമസഭയിലും പുറത്തും അദ്ദേഹം കാഴ്ചവച്ചു. ടീം യുഡിഎഫിനെ നയിച്ച് 102 സീറ്റ് നേടി വൻ ഭൂരിപക്ഷത്തിൽ മുന്നണിയെ നയിക്കാൻ കഴിഞ്ഞു.
2026 ഏപ്രിൽ 9 ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് 20600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം എൽ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു . 2026 മെയ് 13 ന് അദ്ദേഹത്തെ ഹൈക്കമാൻ്റ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഇനിയുള്ള നാളുകൾ വിഡിയുടെ ആണ്. മൂന്നര കോടി ജനങ്ങളുടെ വിവിധ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്ന വലിയ ദൗത്യമാണ് ചുമലിൽ വഹിക്കേണ്ടി വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com