വെളുപ്പിനെണീറ്റു
ഉലയിൽ കനൽ കൂട്ടി
ഉരുക്കു പഴുപ്പിച്ചു തല്ലുന്നു
കൊല്ലപണിക്കൻ നാരായണൻ.
പെണ്ണും ആണുമായി
അഞ്ചെട്ടു കുഞ്ഞുങ്ങൾ.
കീറിയ നിക്കറുമിട്ടു
മൂക്കളയും ചാണ്ടി
ഇറായത്തിരുപ്പൂ
കൂട്ടത്തിലൊരു ഭൂതവും.
ദോഷം പറയരുതല്ലോ
ഈ പാവമാണ് ഇവറ്റകളെ
പെറ്റിട്ടത്., ഈ പുലരിയിലെൻ്റെ
വകഅമ്മയ്ക്കൊരു വന്ദനം’
എൻറെ വീതുളി ഉലക്കനലിൽ
കിടന്നു വേവുന്നു.
മൂർച്ച കൂട്ടി തരും മുന്നേ
പണിക്കൂലി വാങ്ങി കല്ലിൽ
പൊതിഞ്ഞു കുട്ടി പട്ടാളങ്ങളുടെ
മുന്നിലേക്ക് വലിച്ചെറിഞ്ഞു.
രാവിലത്തെകാപ്പിക്കായിരുന്നു.
എട്ടു ചായയും കൊണ്ട്
മൂത്തവൻ ഏട്ടുക്ലാസ്കൾ
നിരത്തിചായ വീഴ്ത്തിയപ്പോൾ
അപ്പൻറെ ചായകപ്പ് ശൂന്യം.
അപ്പോൾ
നാരായണൻ കണ്ണുകൾ ഉരുട്ടി
ഭൂതത്തോട് വിളിച്ചുപറഞ്ഞു
നീദൈവത്തെ വിചാരിച്ചു
മക്കളെ കൊല്ലരുത് ‘
ഒരുനാൾ
പണിപ്പുര നാഥൻ
തലചുറ്റി വീണു
വലതുവശം തളർന്നു
ആ കിടപ്പിലും നാരായണൻ പറഞ്ഞു
“ഞാൻ പറഞ്ഞില്ലേ
നീ മക്കളെ കൊല്ലരുതെന്ന്



