Wednesday, June 17, 2026
Homeഅമേരിക്കഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27 ന്. സമ്മേളനത്തില്‍ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്‍കുന്നു.

ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27 ന്. സമ്മേളനത്തില്‍ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്‍കുന്നു.

-പി പി ചെറിയാൻ

ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27ചൊവാഴ്ച സംഘടിപ്പിക്കുന്ന 576 -ാമത് സമ്മേളനത്തില്‍ ഡോ.ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്‍കുന്നു.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൊല്ലം-കൊട്ടാരക്കര ഭദ്രാസനത്തിന്റെ ബിഷപ്പായിരുന്നു ഉമ്മൻ ജോർജ് കൊല്ലം – കൊട്ടാരക്കര ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ മുൻ വൈദിക സെക്രട്ടറിയും അസൻഷൻ ചർച്ച് കഞ്ഞിക്കുഴി വികാരിയുമായിരുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.

മെയ് 27 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ ബിഷന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടാം.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ)

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com