Saturday, December 7, 2024
Homeഅമേരിക്കഅന്താരാഷ്ട്ര ഇന്റര്‍നെറ്റ് (ഇണയദളം) ദിനം✍️അഫ്സൽ ബഷീർ തൃക്കോമല

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് (ഇണയദളം) ദിനം✍️അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

ഒക്ടോബര്‍ 29 അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി 2005 മുതലാണ് ആചരിക്കാന്‍ തുടങ്ങിയത്.1969-ലാണ് ആദ്യത്തെ ഇലക്ട്രോണിക് സന്ദേശം ഒരു കമ്പ്യൂട്ടറില്‍ മറ്റൊരു കമ്പ്യൂട്ടറിലേക്ക് കൈമാറിയത് .അതിന്റെ ഓർമ്മ പുതുക്കല് കൂടിയാണ് ലോകമെങ്ങും അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനം ആചരിക്കുന്നത്.

ലോകത്തുള്ള കോടിക്കണക്കിനു കമ്പ്യൂട്ടര്‍ ശൃംഖലകൾ പരസ്പരം ബന്ധിപ്പിക്കുന്ന മഹാശൃഖലകൾ നല്‍കുന്ന വിവിധ സേവനങ്ങളെ പൊതുവില്‍ ഇന്റര്‍നെറ്റ് എന്ന് പറയുന്നു  ഇതിനെ മലയാളത്തിൽ ജാലീശൃംഖല അഥവാ ഇണയദളം എന്നു വിളിക്കുന്നു. വിവരസാങ്കേതിക വിദ്യ സേവനങ്ങളായ വേൾഡ്‌ വൈഡ്‌ വെബ്‌, പിയർ-റ്റു-പിയർ,നെറ്റ്വർക്ക്, ചാറ്റ്, ഇലക്ട്രോണിക്-മെയിൽ, ഓൺ‌ലൈൻ ഗെയിമിങ്, വാർത്താ വിവരങ്ങൾ ,ഇതിനോടനുബന്ധമായ നിരവധി സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്ന ജാലീശൃംഖലയെ പൊതുവെ ജാലി (നെറ്റ്)
എന്നും വിളിക്കുന്നു .

ഇൻറർനെറ്റിന്റെ പിതാക്കന്മാർ ശ്രവണ വൈകല്യമുള്ള വിന്റൺ ജി സെർഫും ടിസിപി/ഐപി ഡെവലപ്പറായ ബോബ് കാനുമാണ് 1992 ൽ, അവരും സഹ പ്രവർത്തകരും കൂടി ഇൻറർനെറ്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം, നയം, മാനദണ്ഡങ്ങൾ എന്നിവയിൽ നേതൃത്വം നൽകുന്നതിന് ഇന്റർനെറ്റ് സൊസൈറ്റി (ISOC) സ്ഥാപിച്ചു.

2005 നവംബറില്‍ ടുണീഷ്യയില്‍ ചേര്‍ന്ന വിവര വിജ്ഞാന സമിതിയുടെ യോഗം ഒക്ടോബര്‍ 29 വിവരവിജ്ഞാന സമിതിയുടെ ആഗോള വ്യാപക ദിനമായി ആചരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. അതിനു മുൻപേ തന്നെ
ഈ ദിനം ആചരിച്ചു തുടങ്ങിയിരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ നൂതന വശങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ദിനം മുൻപോട്ടു വെക്കുന്നത് .

1957 ൽ റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ അമേരിക്കയിൽ ഉണ്ടായ വെല്ലുവിളികളെ മറികടക്കാൻ 1969ല്‍ അര്‍പനെറ്റ് എന്ന നെറ്റ്‌വര്‍ക്കിന് രൂപം കൊടുത്തത് മുതലാണ് ഈ രംഗം ഇത്രയധികം വികസിച്ചത് .വി​ദ്യാ​ഭ്യാ​സം,വാ​ർ​ത്താ​വി​നി​മ​യം,വാ​ണി​ജ്യം,ശാസ്ത്ര സാങ്കേതികം, ആരോഗ്യം, സാമൂഹികം, സാംസ്കാരികം, കല ,സാഹിത്യം എന്ന് വേണ്ട ഇന്ന് സമസ്ത മേഖലയിലും വ​ലി​യ സേ​വ​ന​ങ്ങ​ൾ മ​നു​ഷ്യ​നു നൽകി കൊണ്ടിരിക്കുന്ന അ​ദ്ഭുത​ക​ര​മാ​യ കം​പ്യൂ​ട്ട​ർ ശൃം​ഖ​ല​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റ്. ലോ​ക​ത്താ​ക​മാ​ന​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു കം​പ്യൂ​ട്ട​റു​ക​ളെ ഒ​രു മാ​ധ്യ​മ​ത്തി​ൽ കൂ​ട്ടി​ യോ​ജി​പ്പി​ച്ച് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യെ ഇ​ന്‍റ​ർ​നെ​റ്റെ​ന്ന് പ​രി​ഷ്ക​രി​ച്ച് വി​ശേ​ഷി​പ്പി​ക്കാം ആഗോളവത്കരണ കാലത്തു പറഞ്ഞു കൊണ്ടിരുന്ന “ലോ​കം ഒരു ഗ്രാ​മ​മാ​യി മാറുന്നു” എന്ന പ്രയോഗം ഇന്റർനെറ്റിന്റെ വ്യാപക ഉപയോഗത്തിലൂടെ അക്ഷരാർത്ഥത്തിൽ സത്യമായി എന്ന് പറയാതിരിക്കാനാകില്ല .‘മേ​ശ​പ്പു​റ​ത്തെ എ​ഴു​ത്തു പെ​ട്ടി’ എന്നറിയപ്പെടുന്ന ഇ-​മെ​യി​ലാ​ണ് ഈ രംഗത്തെ പകരം വെക്കാനില്ലാത്ത സാന്നിധ്യം.

ടിം ബ​ർ​ണേ​സ് ലീ​ വികസിപ്പിച്ചെടുത്ത ‘വേ​ൾ​ഡ് വൈ​ഡ് വെ​ബ്’ ( www ) വി​ജ്ഞാ​ന​ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും ആഗോള കം​പ്യൂ​ട്ട​ർ ശൃഖലകളെ കോർത്തിണക്കി വി​വ​ര​ങ്ങ​ളെ പ​ര​സ്പ​രം ല​ഭ്യ​മാ​ക്കു​ന്നു . ന​മു​ക്കാ​വ​ശ്യ​മാ​യ ഏ​തു വി​വ​ര​വും ഇ​ന്‍റ​ർ​നെ​റ്റി​ലെ വി​വി​ധ സൈ​റ്റു​ക​ൾ​വ​ഴി വെ​ബ് ബ്രൗ​സിം​ഗ് എന്ന പ്രക്രിയയിലൂടെ നമുക്ക് ലഭിക്കുന്നു. എന്നത് കൊണ്ട് തന്നെ അത് കൈകാര്യം ചെയ്യുന്നവർ ഫലത്തിൽ സർവ്വ വിജ്ഞാന കോശമായി മാറുന്നു. അതിൽ ഗൂഗിൾ ഒഴിച്ച് നിർത്തി ഇന്റർനെറ്റ് സംവിധാനങ്ങൾ ഇല്ല .ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ  ഗൂഗിൾ  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശാലമായതുമായ  ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ്. വലുതെന്നോ ചെറുതെന്നോ ഇല്ലാതെ സകല അറിവുകളും ശേഖരിച്ച് ആഗോള വ്യാപകമായി ജനങ്ങളിലെത്തിക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ സാധ്യതകളിലൂടെ പ്രതിദിനം ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് നടക്കുന്നത് . വെബ് സെർച്ച് ആയി തുടക്കം കുറിച്ച ഗൂഗിളിൽ ഇന്ന് ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ പര്യായമായി മാറി കഴിഞ്ഞിരിക്കുന്നു 2005 ൽ 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ ക്രമപ്പെടുത്തിയിരുന്നങ്കിൽ ഇന്നതത്രെയെന്നു കണക്കാക്കുക
അസാധ്യമായിരുന്നു . ഇ​ന്‍റ​ർ​നെ​റ്റ് വി​പ്ല​വം സൃഷ്‌ടിച്ച സമൂഹ മാധ്യമ ശൃംഖലകളും അതിന്റെ ഘടകങ്ങളും വരുത്തിയ ജീവിത ക്രമം സാധാരണക്കാരിൽ പോലും കൈയിലിരിക്കുന്ന സ്വയം ചര യന്ത്ര ഫോണിൽ ലോകത്തെ മുഴുവനായി വീക്ഷിക്കുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. വ്യ​ക്തി​ത്വ​ ഹാ​നി​ക​ര​മാ​യ കാര്യങ്ങളും വ്യാജ വാർത്തകൾ , പെട്ടന്ന് തനിക്കു ലോകത്തെ അറിയിക്കണം എന്ന തോന്നലുകൾ, പരസ്പരം അറിയാത്ത സൗഹൃദങ്ങളും എന്തും എഴുതാനും പ്രദർശിപ്പിക്കാനും കഴിയുന്ന 2004ൽ ആരംഭിച്ച 200 കോടിക്ക് മുകളിൽ ഉപയോക്താക്കളുള്ള ഫേസ്ബുക് വാട്സ്ആപ് ഉൾപ്പടെയുള്ള സമൂഹ മാധ്യമ ത്വരയും അതിനൊക്കെ അപ്പുറം മൗസ് പൊട്ടാറ്റോ എന്ന കമ്പ്യൂട്ടർ അടിമയിൽ നിന്ന് മൊബൈൽ ഫോൺ അടിമയിലേക്കു മാറിയ ഒരു തലമുറ ബന്ധങ്ങളെയും സ്നേഹത്തെയും കൂടിച്ചേരലുകളെയും ഒക്കെ ഇല്ലാതാക്കിയിരിക്കുന്നു എന്നത് വിസ്മരിക്കാനാകില്ല. കുട്ടികളെ അടക്കിയിരുത്താൻ മാതാപിതാക്കൾക്ക് ലഭിച്ച കുറുക്കു വഴിയാണ് മൊബൈൽ ഫോണും ഇന്റര്നെറ്റുമെന്നു പരിഹസിക്കുമ്പോഴും അതിന്റെ ദൂഷ്യങ്ങളിൽ രക്ഷകർത്താക്കൾ വിവേകമില്ലാത്തവരായി മാറുന്നു . ഇന്റർനെറ്റ് അടിമകളായ കൗമാരക്കാരിൽ വിഷാദരോഗം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അക്രമസ്വഭാവം, വിട്ടുമാറാത്ത തലവേദന, ക്ഷീണം, ദുർമേദസ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു . ഓൺലൈൻ ഗെയിംലൂടെ ലക്ഷങ്ങൾ നഷ്ടപെട്ട രക്ഷകർത്താക്കളും, മാനഹാനി നേരിട്ടവരും ,സ്വബോധം പോലും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്നവരും, കാഴ്ച ശക്തി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരും ഉൾപ്പടെ ഇന്റർനെറ്റിന്റെ വരവിൽ ജീവിക്കുന്ന രക്തസാക്ഷികൾ വരെ ഉണ്ടെന്നുള്ളത് ഈ ദിവസം പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട് .

പ്രശസ്ത അമേരിക്കന്‍ ഡോക്ടറായ കിംബര്‍ലിയാണ് ഇന്റര്‍നെറ്റ്ന് അടിമപെട്ടവരെ കുറിച്ച് ആദ്യമായി പഠനം തുടങ്ങിയത് 1996-ല്‍ ടൊറന്റോയില്‍ നടന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ ”ഇന്റര്‍നെറ്റ് അഡിക്ഷന്‍: ദി എമര്‍ജെന്‍സ് ഓഫ് എ ന്യൂ ഡിസോര്‍ഡര്‍” എന്ന ആദ്യ പ്രബന്ധവും അദ്ദേഹം അവതരിപ്പിച്ചു. സ്ഥിരം ഉപയോക്താക്കളില്‍ 5 മുതൽ 10 ശതമാനം വരെ ഇന്റര്‍ നെറ്റ് അടിമകളാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട് . വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ക്കല്ലാതെ ആഴ്ചയില്‍ ശരാശരി 38 മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് വലിയ സാമൂഹിക പ്രശ്നങ്ങളുണ്ടാക്കുന്നു വിദ്യാർത്ഥികളുടെ പഠനനിലവാരത്തെയും ദാമ്പത്യജീവിതത്തിലെ ഐക്യത്തെയും, ജോലിയിലെ കാര്യക്ഷമതയെയും മാത്രമല്ല ഇന്റര്‍നെറ്റ് അടിമകളില്‍ അമ്പതു ശതമാനത്തിലധികം മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, അമിത ഭക്ഷണശീലം എന്നിങ്ങനെ നീളുന്നു. അങ്ങനെ നോക്കുമ്പോൾ ഇന്റർനെറ്റ് ലഹരി ആയിരിക്കും വരും കാലങ്ങളിൽ നമ്മുടെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ പോകുന്നതെന്ന് കണക്കാക്കേണ്ടി വരും .

നമുക്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനികള്‍ മുതല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയർ, ആപ്പുകള്‍ ഉൾപ്പടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നുണ്ടന്നുള്ള ബോധം ഓരോരുത്തരിലും ഉണ്ടാകണം സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുടെ പാസ്‌വേഡുകളും മറ്റും ഹാക്കു ചെയ്യപ്പെട്ടാല്‍ വിലപ്പെട്ട ഡിജിറ്റല്‍ ഫയലുകളും രേഖകളും മറ്റും ദുരുപയോഗം ചെയ്യപ്പെടാനും നമ്മുടെ സ്വകാര്യ വിവരങ്ങൾ പോലും ചോർത്തപ്പെടാനും സാധ്യതയുണ്ട് .

എന്തൊക്കെ ആയാലും ചാൾസ് ബാബേേേജ് മുതൽ കോഹെൻബിറ്റ് ടോറന്റ് വരെ നീണ്ടു കിടക്കുന്ന മഹാരഥന്മാരുടെ സംഭാവനയാണ് ഇന്ന് കാണുന്ന കമ്പ്യൂട്ടറും ഇന്റർനെറ്റും അനുബന്ധ സംവിധാനങ്ങളും. വർത്തമാനകാലം ഇന്റർനെറ്റ് യുഗമെന്നു പറയുന്നത് ഈ സംവിധാനമില്ലാതെ ജീവിതം മുൻപോട്ടു പോകില്ലന്ന അവസ്ഥയിലേക്ക് മാനവരാശി മാറിയതുകൊണ്ടാണ് .

ഇണയദള ദിനാശംസകൾ …

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments