Monday, May 11, 2026
Homeഅമേരിക്കഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ 2025-2026 പ്രവർത്തന ഉദ്ഘാടനം ആർദ്രമായി!

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ 2025-2026 പ്രവർത്തന ഉദ്ഘാടനം ആർദ്രമായി!

(സാജ് കാവിന്റെ അരികത്ത്)

ഫ്ലോറിഡ: ന്യൂ പോർട്ട് റിച്ചിയിൽ ഫെബ്രുവരി 8-ന് നടന്ന INACF ഉദ്ഘാടനം ആതുര സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ നഴ്സുമാറിൽ ആവേശം ഉണർത്തി.

ചടങ്ങിൽ2023-2024 കാലയളവിലെ NAINA- പ്രസിഡന്റ് ഡോ. സുജാ തോമസ് മുഖ്യാതിഥിയായി. അവരുടെ പ്രഭാഷണം സഹപ്രവർത്തകർക്ക് പ്രചോദനമേകിയതോടൊപ്പം, ശ്രോതാക്കളെ ഏറെ സ്വാധീനിക്കുകയും ചെയ്തു. ചടങ്ങിൽ ഫാദർ ജോർജ് വർക്കി ആശീർവാദം നൽകിക്കൊണ്ട് സംസാരിച്ചു.

ഈ വർഷം വിപുലമായ കമ്മിറ്റിയോടെയാണ് INACF പ്രവർത്തനം ആരംഭിക്കുന്നത്. പ്രസിഡൻറ് ലവീണ മെരിക പ്രസംഗത്തിൽ സംഘടനയുടെ ഭാവി പദ്ധതികൾ വിശദീകരിച്ചു.

പ്രധാന പരിപാടികൾ : നഴ്സസ്’-ഡേ സെലിബ്രേഷൻ – മേയ്.
ഹെൽത്ത് ഫെയർ – സെപ്റ്റംബർ.
ഹോളിഡേ പാർട്ടി – നവംബർ

INACF ഇത്തവണയും വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു. പ്രഗ്നൻസി കെയർ ഹോം, ദരിദ്രർക്കുള്ള ഭക്ഷണ വിതരണ പദ്ധതി തുടങ്ങിയ സംരംഭങ്ങൾക്കൊപ്പം പഠന സെമിനാറുകളും സംഘടിപ്പിക്കുന്നു.

80 നേഴ്സസ് ഒത്തൊരുമിച്ച് വന്ന ചടങ്ങിൽ, അവരുടെ കുടുംബാംഗങ്ങളെ കൂടാതെ നാട്ടുകാരും ഭാഗവാക്കായി. പുതിയ തലമുറയുടെ കലാപരിപാടികളും നൃത്തരൂപങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി INACF നേഴ്സുമാരുടെ കൂട്ടായ്മ മാത്രമല്ല, മറിച്ച് ഒരു സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു കൂട്ടായ്മ കൂടിയാണെന്ന് ഈ ചടങ്ങ് വീണ്ടും തെളിയിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് – ഡോ. ലവീന മെറിഗ
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ജെസി ജോസഫ്
വൈസ് പ്രസിഡന്റ് – മെർലിൻ മെൻഡോൻസ
സെക്രട്ടറി – ഗ്രേസ് ജോസഫ്
ട്രഷറർ – സിജോ മാത്യു

കൂടാതെ, നഴ്സിംഗ് രംഗത്തെ സമ്പന്നമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങളുള്ള 12 അംഗ ജനറൽ കൗൺസിലും 3 അംഗ ഉപദേശക സമിതിയുമുണ്ട്.

(സാജ് കാവിന്റെ അരികത്ത്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com