Saturday, March 7, 2026
Homeഅമേരിക്കവർണാഭമായ ചടങ്ങുകളോടെ ബേ മലയാളിയുടെ കേരള ഹൗസ് ഉദ്ഘാടനം ചെയ്തു

വർണാഭമായ ചടങ്ങുകളോടെ ബേ മലയാളിയുടെ കേരള ഹൗസ് ഉദ്ഘാടനം ചെയ്തു

സാജൻ മൂലപ്ലാക്കൽ

ഫ്രെമോണ്ട്, കാലിഫോർണിയ : സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മലയാളായി സമൂഹം ചിരകാലമായി കാത്തിരുന്ന, ബേമലയാളിയുടെ കേരള ഹൗസിൻ്റെ ഔപചാരികമായ ഉത്ഘാടനം, ആയിരങ്ങളുടെ സാന്നിധ്യത്തിൽ , ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ഡോ: കെ. ശ്രീകാർ റെഡ്‌ഡി, ഫ്രീമോണ്ട് മേയർ ഡോ:രാജ് സൽവാൻഎന്നിവർ ചേർന്ന് നിർവഹിച്ചു.

ചെണ്ട മേളത്തിൻ്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ട്ടാതിഥികളെ സ്വീകരിച്ചു വേദിയിലേക്ക് ആനയിച്ചു. തുടർന്ന് കേരളത്തിൻ്റെ തനതായ രീതിയിൽ അണിയിച്ചൊരുക്കിയ കേരള ഹൌസ് കവാടത്തിൽ, ആയിരങ്ങളെ സാക്ഷിനിർത്തി, വിശിഷ്‌ടാഥിതികൾ നാട മുറിച്ചു ഔദ്യോഗികമായ ഉൽഘടന കർമം നിർവഹിച്ചു.

തുടർന്ന് ബേമലയാളി പ്രസിഡന്റ് ലെബോൺ മാത്യു അധ്യക്ഷൻ ആയി നടന്ന ഉൽഘടന സമ്മേളനത്തിലേക്ക് ജനറൽകൺവീനർ സജൻ മൂലപ്ലാക്കൽ വിശിഷ്ടാധികളെ സ്വാഗതം ചെയ്തു , വിശിഷ്‌ടാഥിതികൾ നിലവിളക്കിനു തിരിതെളിയിച്ചതോടെ സമ്മേളനം ആരംഭിച്ചു.

ഡോ: കെ. ശ്രീകാർ റെഡ്‌ഡി (ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സാൻ ഫ്രാൻസിസ്കോ) , ഡോ: രാജ് സൽവാൻ ( ഫ്രയിംണ്ട് മേയർ ) , ഫ്രേമുണ്ട് സ്കൂൾ ഡിസ്റ്റിക് ട്രസ്റ്റീയും മലയാളിയും ആയ മിസ്. റിനു നായർ, ശ്രീ ബാബു ശിവദാസൻ ( സി.ഇ.ഒ – ജിഫി.ai ) , ശ്രീ സണ്ണി ജോർജ് ( റീൽറ്റർ ) പ്രദീഷ് തോമസ് ( സി.ഇ.ഒ – പ്രൊഫിസിയോ തെറാപ്പി ), മാർവെൽ ഫിലിപ്പ് ( സി.ഇ.ഒ – Edtheory ) എന്നിവർ ആശംസകൾ അറിയിച്ചു .

കേരളാ ഹൌസ് എന്ന ആശയത്തിന് തുടക്കം കുറിക്കുകയും അതിൻ്റെ പൂർത്തീകരണത്തിനായി ചുക്കാൻ പിടിക്കുകയും ചെയ്ത ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യുവിനെ ബോർഡ് അംഗങ്ങളോടൊപ്പം സെക്രട്ടറി ജീൻ ജോർജ് പൊന്നട അണിയിച്ചു ആദരിച്ചു.

ബേമലയാളിയുടെ കേരളാ ഹൗസിൻ്റെ പ്രവർത്തനങ്ങൾക്ക്, ഇന്ത്യൻ കോൺസുലേറ്റിൻ്റെ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചരിത്ര പരമായ ഈ നേട്ടം മറ്റു സംഘടനകൾ മാതൃക ആകുകയും ചെയ്യണമെന്ന് ഡോ: റെഡ്‌ഡി തൻ്റെ ആശംസ പ്രസംഗത്തിൽ അറിയിച്ചു

മേയർ രാജ് സൽവാൻ ഫ്രീമോണ്ട് സിറ്റിയുടെ പ്രശംസാപത്രം സമ്മാനിക്കുകയും, കേരള ഹൌസ് ഫ്രീമോണ്ട് സിറ്റിയിൽ വന്നതു, സിറ്റി മേയർ എന്ന നിലയിൽ ഒരു അഭിമാനായി കാണുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ മലയാളി സഘടന നേതാക്കളും, അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ സംഘടനാ പ്രതിനിധികളും ബേ മലയാളിയുടെ കേരളാ ഹൌസ് സംരംഭത്തിന് എല്ലാ അസംസകൾ നേരുകയും അവരുടെ അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു .

തുടർന്ന് നടന്ന കലാ സന്ധ്യക്ക് , ട്രെഷറർ സുഭാഷ് സ്കറിയ , ഗായികയും നർത്തകിയും ആയ ദീപ്തി വെങ്കിട്ട്‍ എന്നിവർ ചുക്കാൻ പിടിച്ചു. കേരള തനിമ വിളിച്ചോതുന്ന വിവിധങ്ങളായ കലാ പ്രകടനകകൾ കാണികൾക്കു ആസ്വാദ്യകരമായി. മോഹിനിയാട്ടം ( ബിന്ദു പ്രതാപ്) , സിനിമാറ്റിക് ഡാൻസ് ( GSK ), ഗ്രൂപ്പ് ഡാൻസ് ( റാണി സുനിൽ, ഇന്ത്യൻ സ്കൂൾ ഓഫ് ഡാൻസ് ), നാടോടി നൃത്തം ( സുനിത & ടീം , മൗണ്ടൈൻ ഹൗസ്), അരികൊമ്പൻ തീം ഡാൻസ് , രാധിക ആൻഡ് ടീം, നാട്യ ദർപ്പണ സ്കൂൾ ഓഫ് ഡാൻസ് ) എന്നിവയെ തുടർന്ന് കാണികളുടെ മനം മന കവരുന്ന സംഗീതവനുമായി JAMMS , IPAC ടീമുകൾ വേദി കവർന്നു.

പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും രുചിയേറിയ അത്താഴവും ബേ മലയാളി ബേർഡ് അംഗങ്ങൾ ഒരുക്കിയിരുന്നു.

പ്രോഗ്രാം കോർഡിനേറ്റർ നൗഫൽ കപ്പാച്ചലിൽ, പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച് ബേ മലയാളിയുടെ വോളന്റീർസ് , സ്പോന്സർസ്, ഡാൻസ് ഗ്രൂപ്സ് , മ്യൂസിക് ഗ്രൂപ്സ് , പോൾസോണിക് ( സൗണ്ട് സിസ്റ്റം) , സിനോയ്സ് കിച്ചൻ ( ഡിന്നർ) , ജാക്സൺ പൂയപ്പാടം ( ഓഡിയോ & വീഡിയോ ), ഫെബി, ജേക്കബ് , ഷാജി ,ധനുഷ് , ഗൗതം ( ഫോട്ടോസ് & വീഡിയോ ) എന്നിവർക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. രാത്രി പത്തു മണിയോടെ ആഘോഷങ്ങൾക്ക് സമാപനമായി.

വാർത്ത: സാജൻ മൂലപ്ലാക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com