Sunday, December 7, 2025
Homeഅമേരിക്കഹെവൻലി ട്രമ്പറ്റ് 2025 - നവംബർ 29ന് ഫിലഡൽഫിയയിൽ

ഹെവൻലി ട്രമ്പറ്റ് 2025 – നവംബർ 29ന് ഫിലഡൽഫിയയിൽ

സന്തോഷ് എബ്രഹാം

ഫിലഡൽഫിയ – മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡി എസ് എം സി യും സംയുക്തമായി നേതൃത്വം നൽകുന്ന ഹെവൻലി ട്രമ്പറ്റ് 2025 നവംബർ മാസം 29 ആം തീയതി ശനിയാഴ്ച 4:00 മുതൽ 7 30 വരെ പെൻസിൽവേനിയയിലെ മെല്‍റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന OLD GRATZ കോളേജ് ഓഡിറ്റോറിയത്തിൽ ( 7605 old York Rd., Melrose Park, PA-19027) വച്ച് നടത്തപ്പെടുന്നു.

ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിനൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്സ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. Rev. Dr. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.

ക്രിസ്മസ് സന്ദേശം നൽകുന്നത് ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്സിലറി ബിഷപ്പായ കെിത് ജെയിംസ് ച്യ്ലിന്ന്സ്കി (Keith James Chylinski).
ഏകദേശം നൂറോളം ഗായകസംഘാംഗങള്‍ ഒരേ സ്വരത്തിലും ഒരേ ഈണത്തിലും പാടി ക്രിസ്തുവിൻറെ തിരുപ്പിറവിയെ വരവേൽക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 16 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനിൽ നിന്നുമുള്ള അംഗങ്ങളാണ് പാട്ടു പരിശീലനം നടത്തുന്നത്. മുന്‍ ഡി എസ് എം സി ഡയറക്ടറും ബോസ്റ്റൺ കാർമേൽ മാർത്തോമ്മാ ഇടവക വികാരിയുമായ റെവ. ആശിഷ് തോമസ് ജോർജ് ഗായക സംഘത്തെ പരിശീലിപ്പിക്കുന്നു. അച്ഛൻ മികച്ച ഗായകനും, ഗാനരചയിതാവും, ഗാനപരിശീലനകനും ആണ്. സംഗീതം ജീവിേതാഉപാസനയായി സ്വീകരിച്ചിരിക്കുന്ന അച്ചൻ ബോസ്റ്റണിൽ നിന്നും അനേക കാതം സഞ്ചരിച്ചാണ് എല്ലാ ആഴ്ചയിലും ഫിലഡൽഫിയയിലും ന്യൂജേഴ്സിലും എത്തി ഗാന പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

അസൻഷൻ മാർത്തോമ ഇടവക വികാരി റെവ. ജോജി എം ജോർജ് വൈസ് പ്രസിഡണ്ട് ആയും അനു സ്കറിയ സെക്രട്ടറിയായും ഉള്ള സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മറ്റി വിജയകരമായാ നടത്തിപ്പിനായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.

മറ്റ് കമ്മിറ്റി അംഗങ്ങൾ- ട്രസ്റ്റി – ബൈജു വർഗീസ്, അക്കൗണ്ടൻറ് – പി .ജി തോമസ് ,
ബോർഡ് മെമ്പേഴ്സ് – ബിൻസി ജോൺ, ഡോക്ടർ ഏലിയാസ് എബ്രഹാം, ഡോക്ടർ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാൻ.

വാർത്ത – സന്തോഷ് എബ്രഹാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com