Friday, November 8, 2024
Homeഅമേരിക്കഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും, സംസ്കാരവും ഞായർ 2 മണിക്ക് 

ഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും, സംസ്കാരവും ഞായർ 2 മണിക്ക് 

-പി പി ചെറിയാൻ

ഡാളസ്: ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 13 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2 മുതൽ 4 വരെ Turrentine jackson morrow funeral home 9073 berkshire dr frisco വെച്ച് നടത്തപ്പെടുന്നു

1932 കോട്ടയം മൂത്തേടത്ത് ഇല്ലത്തായിരുന്നു ജനനം 1963ൽ,കപ്പൽ മാർഗ്ഗമായിരുന്നു ന്യൂയോർക്കിൽ എത്തിയത് .കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡി കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്.

നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ തേങ്ങൽ’ എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്.ലാന ,കെ എൽ എസ് തുട്ങ്ങിയ സാഹിത്യസംഘടനകളുടെ രൂപീകരണത്തിലും, ഡാളസ് കേരള
അസോസിയേഷൻ ഭാരവാഹി, ഡാളസിലെ സാമൂഹ്യ സംസ്കാര രംഗത്തെ സജ്ജീവ സാന്നിധ്യവും ആയിരുന്ന എം എസ് ടി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് രൂപീകരണത്തിന് മുൻകൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കൻ മലയാളികൾ തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന മഹൽ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സരസ്വതി നമ്പൂതിരി ഭാര്യയും ഡോക്ടർ മായ, ഇ ന്ദു എന്നിവർ മക്കളുമാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments