Wednesday, October 9, 2024
Homeഅമേരിക്കചരിത്രവിജയം വരിച്ച  ഫൊക്കാനയുടെ പുതിയ നേതൃത്വത്തിന് സ്വീകരണവും അധികാര കൈമാറ്റവും  ആഗസ്ത് 18 ന്  ചുമതലയേറ്റെടുക്കും

ചരിത്രവിജയം വരിച്ച  ഫൊക്കാനയുടെ പുതിയ നേതൃത്വത്തിന് സ്വീകരണവും അധികാര കൈമാറ്റവും  ആഗസ്ത് 18 ന്  ചുമതലയേറ്റെടുക്കും

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2024 -26  വർഷത്തേക്കുള്ള  പുതിയ ഭാരവാഹികൾ ഈമാസം18  ന് ചുമതലയേൽക്കും. ഡോ . സജിമോൻ ആന്റണി പ്രസിഡന്റും  ശ്രീകുമാർ ഉണ്ണിത്താൻ  സെക്രട്ടറിയും  ജോയി ചക്കപ്പൻ  ട്രഷറും ആയ  പുതിയ ഭരണസമിതി ജൂലൈമാസം വാഷിംഗ്‌ടൺ ഡിസി യിൽ  നടന്ന ഫൊക്കാന ദേശീയ കൺവെൻഷനിൽ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു സജിമോൻ ആന്റണിയുടെ  നേതൃത്വത്തിൽ ഉള്ള ടീം  തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബാബു സ്റ്റീഫനിൽ  നിന്നും അടുത്ത രണ്ടുവർഷത്തെ അധ്യക്ഷന്റെ ചുമതലകൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്  സജിമോൻ ആന്റണി  ഏറ്റെടുക്കും.

ഈ പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരിക്കുന്നത് സജിമോന്റെ മാതൃസംഘടനയായ മഞ്ചും ന്യൂ ജേഴ്സിയിൽ നിന്നുള്ള ഫ്രണ്ട്സും ആയ ഡോ . ഷൈനി രാജു , ഷാജി വർഗീസ് , ഉമ്മൻ ചാക്കോ , ഷിബുമോൻ മാത്യു , അനീഷ് ജോൺസ്‌ , രഞ്ജിത് പിള്ളൈ , ഷിജിമോൻ മാത്യു , മനോജ് വട്ടപ്പള്ളിൽ , ആന്റണി കല്ലുകാവുങ്കൽ , ലിൻഡോ  മാത്യു എന്നിവരാണ്.

ന്യൂ ജേഴ്സിയിലെ പ്രസിദ്ധമായ റോയൽ ആൽബർട്ട് പാലസിൽ വെച്ച് നടക്കുന്ന  നടക്കുന്ന ചരിത്രപരമായ ചടങ്ങിൽ മുൻഭാരവാഹികൾ, നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടക്കും. ഫൊക്കാന വിമൺസ് ഫോറം ഭാരവാഹികൾ, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാർ, റിജിയണൽ വൈസ് പ്രസിഡന്റുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം ബോർഡ് ഓഫ് ട്രസ്റ്റീസും ചുമതലയേൽക്കുന്നുണ്ട്.

പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി   ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ  ജോയി ചക്കപ്പൻ , എക്സി . വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്   വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന  , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , വൈസ് ചെയർ സതീശൻ നായർ ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ എന്നിവരുടെ നേതൃത്വത്തിൽ ആണ്  പുതിയ കമ്മിറ്റി  ചുമതലകൾ  ഏറ്റെടുക്കുന്നത് .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments