‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇൻ്റർനാഷണൽ (ഫൊക്കാന ഇന്റർനാഷണൽ) എന്ന സംഘടനയുടെ പ്രസിഡൻ്റ് പദവിയിൽ നിന്നും സണ്ണി മറ്റമന രാജിവെച്ചു.
അദ്ദേഹത്തോടൊപ്പം ട്രഷറർ ഏബ്രഹാം കളത്തിൽ, ഫ്ളോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് സുരേഷ് മഠത്തിൽ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ആയ റെജി മാത്യു, ബിജോയ് ജോസഫ്, സുരേഷ് നായർ, ഏബ്രഹാം ജോർജ്, ജീമോൻ ജോസഫ്, സജി ചെറിയാൻ, ഷിബു ജോർജ് തുടങ്ങിയവരും ഈ സംഘടനയിൽ നിന്നു വിട്ടുപോരുന്നവരിൽ ഉൾപ്പെടുന്നു.
വ്യക്തമായ ലക്ഷ്യബോധവും, ജനാധിപത്യ ഭരണസംവിധാനവും, സാമൂഹിക പ്രസക്തിയും നഷ്ടമായതിനാലാണ് സംഘടനയുമായി ചേർന്നു തുടർന്ന് പ്രവർത്തിക്കാനുള്ള താത്പര്യം ഇല്ലാതായതെന്ന് മുൻ ഭാരവാഹികൾ പ്രസ്താവിച്ചു.



