Sunday, May 24, 2026
Homeഅമേരിക്കപോർട്ട് ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

പോർട്ട് ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

-ഉമ്മൻ കാപ്പിൽ

പോർട്ട് ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് പോർട്ട് ചെസ്റ്റർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിൽ ഡിസംബർ 2 ഞായറാഴ്ച മികച്ച തുടക്കമായി. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഇടവക സന്ദർശിച്ചു.

ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ഡോ. ഷെറിൻ ഏബ്രഹാം (ജോയിൻ്റ് സെക്രട്ടറി), മാത്യു വർഗീസ് (ഫിനാൻസ്), ജേക്കബ് എബ്രഹാം (ഫിനാൻസ് & പ്രൊസഷൻ), തോമസ് ഏബ്രഹാം (രജിസ്‌ട്രേഷൻ), കെസിയ ഏബ്രഹാം (മീഡിയ & എൻ്റർടൈൻമെൻ്റ് ), ലീലാമ്മ ഏബ്രഹാം (ഫിനാൻസ്), അഖിൽ തരൻസൺ (മീഡിയ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.

ഇടവക വികാരി ഫാ. ഡോ. ജോർജ് കോശിയുടെ അഭാവത്തിൽ ഫാ. പോൾ ചെറിയാൻ (അസി. വികാരി) കമ്മിറ്റി അംഗങ്ങൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ഡോ. ഷെറിൻ ഏബ്രഹാം കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി.

കോൺഫറൻസിൻ്റെ സ്ഥലം, തീയതി, പ്രാസംഗികർ തുടങ്ങിയ വിശദ വിവരങ്ങൾ ജെയ്‌സൺ തോമസ് പങ്കുവച്ചു. കോൺഫറൻസിൽ തൻ്റെ കഴിഞ്ഞ വർഷത്തെ അനുഭവം അദ്ദേഹം വിശദീകരിച്ചു, ഒരു മികച്ച അനുഭവത്തിനായി വന്നു പങ്കെടുക്കാൻ എല്ലാവരേയും പ്രത്യേകിച്ച് യുവതീയുവാക്കളെ അദ്ദേഹം ക്ഷണിച്ചു.

മാത്യു വർഗീസ് രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകുകയും പങ്കാളിത്തം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരവധി ആനുകൂല്യങ്ങളുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് ഡോ. ഷെറിൻ ഏബ്രഹാം സംസാരിച്ചു. നമ്മുടെ ഹൃദയവും മനസ്സും പണവും നമ്മൾ എവിടെ വയ്ക്കുന്നോ, അവിടെയാണ് നമ്മുടെ കുട്ടികളും നിക്ഷേപിക്കാൻ പോകുന്നതെന്ന് ഡോ. ഏബ്രഹാം ഓർമ്മിപ്പിച്ചു.

കോൺഫറൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങൾ തോമസ് ഏബ്രഹാം അറിയിച്ചു. കെസിയ ഏബ്രഹാം എൻ്റർടൈൻമെൻ്റ് നൈറ്റിൽ പങ്കെടുക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വർഷത്തെ കോൺഫറൻസിലെ തൻ്റെ അനുഭവം പങ്കുവെച്ച അഖിൽ തരൻസൺ കോൺഫറൻസിലൂടെ വിപുലമായ സൗഹൃദം സ്ഥാപിച്ചത് സ്മരിച്ചു. ബോൺഫയർ, എൻ്റർടൈൻമെൻ്റ് നൈറ്റ് തുടങ്ങിയവ കഴിഞ്ഞ വർഷം എത്രമാത്രം ആസ്വദിച്ചുവെന്നും ഈ വർഷം എങ്ങനെ പൂർവ്വാധികം മെച്ചമാക്കാൻ പ്രവർത്തിക്കുന്നുവെന്നും അഖിൽ വിശദീകരിച്ചു.

ഫാ. പോൾ ചെറിയാൻ രജിസ്റ്റർ ചെയ്യാനും പിന്തുണയ്ക്കാനും ഇടവകാംഗങ്ങളോട് അഭ്യർത്ഥിച്ചു. ഭദ്രാസനത്തിന്റെ ഏറ്റം വലിയ ആത്മീയ കൂട്ടായ്മയായ ഫാമിലി & യൂത്ത് കോൺഫറൻസിന് ഇടവകയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. രജിസ്ട്രേഷനുകളിലൂടെയും വ്യക്തിഗത പരസ്യങ്ങളിലൂടെയും ഇടവകയിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു.

2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ) , റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. “നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

FYC/Registration link: www.fycnead.org

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com