വിര്‍ജീനിയ: അമേരിക്കൻ മലയാളിയും, ചൈൽഡ് ആന്റ് അഡോളസൻ്റ് സൈക്യാട്രിസ്റ്റുമായ ഡോ. പ്രിയ പുന്നൂസ് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. വെര്‍ജീനിയ 11 ഡിസ്ട്രിക്റ്റില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ആണ് പ്രിയ മത്സരിക്കുന്നത്. ഫെയര്‍ ഫാക്‌സ് കൗണ്ടി നിവാസികളായ കോട്ടയം സ്വദേശിയും, പട്ടാശ്ശേരി കുടുംബാംഗവുമായ റോയ് പുന്നൂസിന്റെയും വാഴൂര്‍ സ്വദേശിനിയും, മണ്ണൂപ്പറമ്പിൽ കുടുംബാംഗവുമായ ലൈസാമ്മ കോശിയുടെയും മകളാണ് ഡോ. പ്രിയ പുന്നൂസ്.
അമേരിക്കൻ ഭരണകൂടം, ആരോഗ്യ സംരക്ഷണത്തിന് നേരെ നടത്തുന്ന ആക്രമണങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കും എത്രത്തോളം ദോഷകരമാണെന്ന് നേരിട്ട് അറിയാവുന്നതിനാലാണ് ഡോ. പുന്നൂസ് വിർജീനിയയിലെ 11-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ മത്സരിക്കുന്നത്. 2024-ൽ, അമേരിക്കൻ അക്കാദമി ഓഫ് ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രിയുടെ കോൺഗ്രഷണൽ ഫെലോ ആയി അവർ കാപ്പിറ്റോൾ ഹില്ലിൽ സേവനമനുഷ്ഠിച്ചു, അവിടെ കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ടുള്ള നൂതന കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ടുള്ള നൂതന നയങ്ങളെ പിന്തുണക്കുന്ന സെനറ്റര്‍ എഡ് മര്‍ക്കിയുടെ ഓഫിസിലും പ്രിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.നയങ്ങളെ പിന്തുണക്കുന്ന സെനറ്റര്‍ എഡ് മര്‍ക്കിയുടെ ഓഫിസിലും മാനസികാരോഗ്യ വികസനത്തിനും ധാരാളം സംഭാവനകൾ നൽകി.
വെര്‍ജീനിയയിലെ ചാന്റിലിയിലെ വെസ്റ്റ് ഫീല്‍ഡ്‌സ് ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അണ്ടര്‍ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ആന്റിഗുവയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടി. അമേരിക്കയിലും ഇന്ത്യയിലെ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലുമായി ക്ലിനിക്കല്‍ പഠനവും പൂര്‍ത്തിയാക്കി.
അവിശ്വസനീയമാംവിധം സങ്കീർണ്ണമായ വെല്ലുവിളികൾ തരണം ചെയ്യുന്ന കുട്ടികളുമായും കുടുംബങ്ങളുമായും അടുത്തിടപഴകി, ആവശ്യമായ സഹായങ്ങൾ നടപ്പിലാക്കുക, നമ്മുടെ ആരോഗ്യ സംരക്ഷണവും സാമൂഹിക സംവിധാനവും കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു മെച്ചപ്പെടുത്തുക എന്നീ ഉദ്ദേശങ്ങളാണ് പ്രിയയെ കോൺഗ്രസിലേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ, എല്ലാവർക്കും താങ്ങാനാകുന്ന തരത്തിലുള്ള ആരോഗ്യ സംരക്ഷണ സ്കീമുകൾ പ്രാണബല്യത്തിൽ വരുത്താൻ കഴിവിന്റെ പരമാവധി പരിശ്രമിക്കും. മെഡികെയർ, മെഡികെയ്ഡ് ആനുകൂല്യങ്ങൾ, മാനസികാരോഗ്യ നയങ്ങൾ, ശിശു സംരക്ഷണം, വിദ്യാഭ്യാസം. എന്നിവയ്ക്ക് കൂടുതൽ ഫണ്ട് ഏർപ്പാടാക്കും. എല്ലാറ്റിനുമുപരിയായി, തൻ്റെ സമയവും, വൈദഗ്ധ്യവും പൊതു സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ഡോക്ടർ പ്രിയ പുന്നൂസ് വ്യക്തമാക്കി.
തൻ്റെ പ്രചാരണത്തെ വോളണ്ടിയർ വർക്ക് ചെയ്തും, അല്ലാതെയും പിന്തുണയ്ക്കുവാനും, തനിക്ക് വോട്ട് ചെയ്ത് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാനും എല്ലാവരോടും പ്രിയ വിനീതമായി അഭ്യർത്ഥിക്കുന്നു. വോളണ്ടിയർ വർക്ക് ചെയ്യുവാനോ, ഉദാരമായ സംഭാവനകൾ നല്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി https://www.punnooseforcongress.com/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഒന്നാം തലമുറയിലെ അമേരിക്കക്കാരിയും, വടക്കൻ വിർജീനിയയുടെ അഭിമാനിയായ മകളുമായ ഡോക്ടർ പ്രിയ പുന്നൂസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.