Sunday, September 15, 2024
Homeഅമേരിക്കവിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ആഘോഷിക്കുന്നു.

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ആഘോഷിക്കുന്നു.

ജോർജ് അമ്പാട്ട്

ചിക്കാഗോ:- ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ കത്തിഡ്രലിൽ കുടു:ബ പ്രേക്ഷിതയായ വി. മറിയം ത്രേസ്യായുടെ തിരുന്നാൾ ഭകതിആഡംബര പൂർവം ജൂൺ മാസം 9-ാം തിയതി ഞായറഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബാനയോടെ ആചരിക്കുന്നു. തൃശൂർ രൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് ടോണി നീലങ്കാവ് മുഖ്യ കാർമികനായ ദിവ്യബലിക്ക് കത്തീഡ്രൽ വികാരിയും വികാരി ജനറലുമായ ഫാ: തോമസ് കടുകപ്പിള്ളി , വികാരി ജനറൽ ഫാ: ജോൺ മേലേപ്പുറം , അസി. വികാരി ഫാ: ജോയൽ പയസ് എന്നിവർ സഹകാർമികാരായിരിയ്ക്കും.

1876 ഏപ്രിൽ 26-ാം തിയതി പുത്തൻചിറയിൽ ജനിച്ച വിശുദ്ധ മറിയം ത്രേസ്യാ ഹോളി ഫാമിലി എന്ന സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു. 1926 ജൂൺ 8ന് കാലം ചെയ്ത വിശുദ്ധയെ വി.ജോൺ പോൾ മാർപ്പാപ്പ 2000 എപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2019 ഒക്ടോബർ 13ാം തിയതി ഫ്രാൻസിസ് മാർപ്പാപ്പ വാഴത്തപ്പെട്ട മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

ദിവ്യബലിയ്ക്ക് ശേഷം ചെണ്ട മേളങ്ങളും , മൂത്തുകുടകളുമേന്തി വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. പ്രദക്ഷിണത്തിനു ശേഷം എല്ലാവർക്കും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് തിരുന്നാൾ കോർഡ്രിനേറ്റർന്മാരായ ഡേവിസ് കൈതാരത്ത് , മില്ലീ തിരുത്തിക്കര , സാൻജോ തുളുവത്ത് എന്നിവർ അറിയിച്ചു.

എല്ലാ ദൈവമക്കളും ഈ തിരുന്നാളിൽ ഭക്തിപൂർവം പങ്കെടുത്ത് വിശുദ്ധയുടെ അനുഗ്രഹങ്ങൾ പ്രാപിക്കണമെന്ന് വികാരി ഫാ:തോമസ് കടുകപ്പിള്ളിയും , അസി. വികാരി ഫാ: ജോയൽ പയസും അഭ്യർത്ഥിക്കുന്നു.

ജോർജ് അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments