Thursday, February 13, 2025
Homeഅമേരിക്കഹൂസ്റ്റണിൽ "ആത്മസംഗീതം" സംഗീത പരിപാടി ശ്രുതി മധുരമായി 

ഹൂസ്റ്റണിൽ “ആത്മസംഗീതം” സംഗീത പരിപാടി ശ്രുതി മധുരമായി 

ജീമോൻ റാന്നി
ഹൂസ്റ്റൺ: പ്രശസ്ത ക്രിസ്തീയ ഭക്തി ഗായകരായ കെസ്റ്ററും ശ്രീയ ജയദീപും, നയിച്ച “ആത്മസംഗീതം”  ക്രിസ്ത്യൻ ലൈവ് സംഗീത  സന്ധ്യ ശ്രുതി മധുരമായ നിരവധി ഗാനങ്ങളുടെ ആലാപനം കൊണ്ട്  ശ്രദ്ധേയമായി.
ഇന്ത്യൻ ക്രിസ്ത്യൻഎക്യൂമിനിക്കൽ കമ്മ്യൂണിറ്റിയുടെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ അംഗത്വമുള്ള 20 ഇടവകകളുടെ സഹകരണത്തിൽ ഹുസ്റ്റൻ സെന്റ്  തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ വെച്ചു ഒക്ടോബർ 12 ന് വൈകിട്ടു 6 മണിക്ക് നടത്തിയ ആത്മസംഗീതം  സംഗീത  പരിപാടി തികച്ചും ആസ്വാദ്യകരമായി.
കെസ്റ്ററും, ശ്രേയ ജയ്ദ്വീപും ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ സദസ്സിനെ ഹർഷ ഭരിതരാക്കി. ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ. ഡോ.ഐസക് . ബി. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് അഭിവന്ദ്യ ജോഷ്വ മാർ
ഇഗ്നെഷ്യസ് ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജോണികുട്ടി പുലിശ്ശേരി പ്രാരംഭ പ്രാത്ഥന നടത്തി.

റവ. ഫാ. മാമ്മൻ മാത്യു കോർ എപ്പിസ്കോപ്പ , റവ.ഫാ ജോൺസൻ പുഞ്ചക്കോണം , റവ.എബ്രഹാം സക്കറി യ ,റവ.ഫാ.ബിന്നി ഫിലിപ്പ്,റവ.ഫാ.ക്രിസ്റ്റോഫർ മാത്യു  റവ. ഫാ പൗലോസ് പീറ്റർ , സ്റ്റാഫോർഡ് സിറ്റി മേയർ ശ്രീ. കെൻ മാത്യു തുടങ്ങിയവർ  സന്നിഹിതരായിരുന്നു. ട്രഷറർ രാജൻ അങ്ങാടിയിൽ , പ്രോഗ്രാം കോർഡിനേറ്റർ മിസിസ് സിമി തോമസ് , ജോൺസൻ വറുഗീസ് , റെജി കോട്ടയം , ബിജു ചാലക്കൽ , ഐസിഇസിഎച് പിആർഓ  ജോൺസൻ ഉമ്മൻ  നൈനാൻ വീട്ടിനാൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. ഈ സംഗീത പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും  സെക്രട്ടറി റെജി ജോർജ് നന്ദി പ്രകാശിപ്പിച്ചു.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments