Tuesday, October 15, 2024
Homeഅമേരിക്കആത്മസംഗീതം; കെസ്റ്റർ - ശ്രേയാ ജയദീപ് ഗാനമേള ഡാലസിൽ ഒക്ടോബർ 6 ന്.

ആത്മസംഗീതം; കെസ്റ്റർ – ശ്രേയാ ജയദീപ് ഗാനമേള ഡാലസിൽ ഒക്ടോബർ 6 ന്.

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ നയിക്കുന്ന ഭക്തിഗാനമേളയായ ആത്മസംഗീതം മ്യൂസിക്കൽ നൈറ്റ് ഡാലസിൽ ഒക്ടോബർ 6 ന്. സിനിമ പിന്നണി ഗായികയും ശ്രോതാക്കൾക്ക് പ്രിയങ്കരിയുമായ ശ്രേയാ ജയദീപും ടീമിലുണ്ട്.

കരോൾട്ടൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 2024 ഒക്ടോബർ 6-ന് വൈകുന്നേരം 6:00 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്ററാണ് വേദി. ഇടവകയുടെ യുവജനസഖ്യം പരിപാടികൾക്കു നേതൃത്വം നൽകുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ്, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ കരോൾട്ടൺ വികാരി വെരി. റവ. ജോൺ കുന്നത്തുശ്ശേരിൽ കോർ-എപ്പിസ്കോപ്പാ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ :
https://www.eventcreate.com/e/aathmasangeetham

പരിപാടിയുടെ സ്ഥലവും തീയതിയും
Mar. Thoma Event Center
11550 Luna Rd, Farmers Branch, TX 75234

Date & Time:
October 6, 2024, 6:00 PM – 9:00 PM

കൂടുതൽ വിവരങ്ങൾക്ക്:
ജിജി പി സ്കറിയ: 469 494 1035
സനൂപ് എബ്രഹാം: 214 853 2912
പ്രിൻസ് ജോസഫ്: 915 282 1731
ടിജോ വർഗീസ്: 469 901 1182

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments