Sunday, March 15, 2026
Homeഅമേരിക്കആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധനേടി എകെഎംജി കണ്‍വന്‍ഷന്‍

ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധനേടി എകെഎംജി കണ്‍വന്‍ഷന്‍

പി. ശ്രീകുമാര്‍

സാന്‍ ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) 45 ാം വാര്‍ഷിക സമ്മേളനം അതുല്ല്യമായ അനുഭവം നല്‍കിയാണ് സാന്‍ ഡിയാഗോയില്‍ അരങ്ങേറിയത്. മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങള്‍, മികവാര്‍ന്ന അവതരണം. എല്ലാ അര്‍ത്ഥത്തിലും കണ്‍വന്‍ഷന്‍ സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതതായി. അമേരിക്കയിലും കാനഡയില്‍നിന്നുമായി 500ല്‍ അധികം ഡോക്ടര്‍മാരാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നത്.
പ്രസിഡന്റ് ഡോ സിന്ധു പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവിരാഘവന്‍, സാന്‍ ഡിയാഗോ ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍, മുന്‍ സാരഥികളായിരുന്ന ഡോ.രാധാ മേനോന്‍, ഡോ.ജോര്‍ജ്ജ് തോമസ്, ഡോ.ഇനാസ് ഇനാസ്, ഡോ.രവീന്ദ്ര നാഥന്‍, ഡോ.റാം തിനക്കല്‍, ഡോ.വെങ്കിട് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ തുടങ്ങിയത്.

ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നര്‍, ഓണസദ്യ, യോഗ സെഷനുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങള്‍, ബിസിനസ് സംവാദങ്ങള്‍, സാഹിത്യ ഫോറങ്ങള്‍, ചിത്രപ്രദര്‍ശനം, ചുവര്‍ചിത്ര ശില്പശാല, ഫാഷന്‍ ഷോ, കാമ്പസ് ടാലന്റ് നൈറ്റ്, കലാവിരുന്ന്..കണ്‍വന്‍ഷനെ വിജയിപ്പിക്കുന്ന എല്ലാ ഘടകങ്ങളും പാകത്തില്‍ സമന്യയിപ്പിക്കാന്‍ സംഘാടകര്‍ക്കായി. ആരോഗ്യപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ നൈപുണ്യങ്ങള്‍ മികവുറ്റ രീതിയില്‍ വികസിപ്പിക്കാനുള്ള സെഷനില്‍ അതത് മേഖലയിലെ മുന്‍ നിരക്കാരെ തന്നെ എത്തിക്കാനായി.

ഡോ.ഹരി പരമേശ്വരന്‍, ഡോ. നിഗില്‍ ഹാറൂണ്‍, ഡോ. വെങ്കിട് എസ്. അയ്യര്‍, സുബ്രഹ്മണ്യ ഭട്ട്, വിനോദ് എ. പുല്ലാര്‍ക്കട്ട്, ഡോ. ആശാ കരിപ്പോട്ട്, ഡോ. നജീബ് മൊഹിദീന്‍, പ്രമോദ് പിള്ള, ഡോ. ഇനാസ് ഇനാസ്, അക്ഷത് ജെയിന്‍, ഡോ. അംബിക അഷ്‌റഫ്, ഹര്‍ഷ് ഡി. ത്രിവേദി, ഡോ.നിഷ നിഗില്‍ ഹാറൂണ്‍ എന്നിവര്‍ ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍, ചികിത്സാ രീതികള്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍, മികച്ച പ്രാക്ടീസ് മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള പുതിയ അറിവുകളും പരിചയങ്ങളും പങ്കുവെച്ചു.

കണ്‍വന്‍ഷന്‍ സുവനീര്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവി രാഘവനില്‍ നിന്ന് സ്വീകരിച്ച് ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍ പ്രകാശനം ചെയ്തു.
ക്യാന്‍സര്‍ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ എം വി പിള്ളയക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചത് വലിയൊരു ഗുരു ദക്ഷിണ അര്‍പ്പിക്കലായി.അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി. പിള്ള ലോകാരോഗ്യ സംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റാണ്. ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഡോ.എം.വി. പിള്ള
നിറവാര്‍ന്നതായിരുന്നു സാംസ്‌കാരിക പരിപാടികള്‍ . തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയും സമന്വയിപ്പിച്ചുള്ള നൃത്തശില്പം, മനോജ് കെ ജയന്‍, മഞ്ജരി, ഹാസ്യനടന്‍ രാമേഷ് പിഷാരടി , സംവിധായിക മീരാ മേനോന്‍ , യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ചാന്‍സലര്‍ പ്രദീപ്കുമാര്‍ ഖോസ്‌ല തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഗ്രാന്റ് ഫിനാലയ്ക്ക് പ്രൗഡികൂട്ടി..

രഞ്ജിത് പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ് തിരക്കഥ എഴുതി സന്തോഷ് വര്‍മ്മ സംഗീതം നല്‍കി ദിവ്യാ ഉണ്ണിയും സംഘവും അവതരിപ്പിച്ച ‘യെവ്വാ’ എന്ന വിസ്മയ ഷോ ആയിരുന്നു പരിപാടികളുടെ തിലകക്കുറി. ഡോക്ടര്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച യെവ്വ എകെഎംജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേറിട്ട കലാവിരുന്നായിരുന്നു. കണ്‍വന്‍ഷന്‍ മികവാര്‍ന്ന നിലയില്‍ സംഘടിപ്പിക്കനായത് സഹപ്രവര്‍ത്തകരുടെ കൂട്ടായ പിന്തുണ കൊണ്ടുമാത്രമാണെന്നും ഓരോരുത്തരോടും നന്ദി അറിയിക്കുന്നതായും ഡോ സിന്ധു പിള്ള പറഞ്ഞു. എകെഎംജിയുടെ 39ാമത് പ്രസിഡന്റായിരുന്നു ഡോ. സിന്ധു പിള്ള.

ഡോ എം വി പിള്ളയ്ക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്


സാന്‍ ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ക്യാന്‍സര്‍ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ എം വി പിള്ളയ്ക്ക് സമ്മാനിച്ചു. സാന്‍ ഡിയാഗോയില്‍ നടന്ന 45 ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ഡോ സിന്ധുപിളള പുരസക്കാരം കൈമാറി. അവാര്‍ഡല്ല ഗുരദക്ഷിണ അര്‍പ്പിക്കലാണെന്ന് ഡോ സിന്ധു പറഞ്ഞു.
അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി. പിള്ള ലോകാരോഗ്യ സംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റാണ്. ഇന്റര്‍ നാഷണല്‍ ഫോര്‍ കാന്‍സര്‍ ട്രീറ്റ് മെന്റ് ആന്‍ഡ് റിസേര്‍ച്ച് പ്രസിഡന്റ് , ഗ്ലോബല്‍ വൈവസ് നെറ്റ് വര്‍ക്കിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് , കേരളത്തില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ തലവന്‍, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബ്രസ്റ്റ് കാന്‍സര്‍ ഇന്‍ഷ്യേറ്റീവ് കണ്‍സള്‍ട്ടന്റ് , ചെങ്ങന്നൂര്‍ കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ , തിരുവനന്തപുരം ആര്‍. സി. സി ഗവേണിംഗ് കൗണ്‍സില്‍ അംഗം തുടങ്ങി അനുഷ്ടിക്കാത്ത പദവികള്‍ ചുരുക്കം.

ആതുര സേവന രംഗത്തും , സാഹിത്യ രംഗത്തും ഒരു പോലെ പ്രശോഭിക്കുന്ന ഡോ . എം. വി. പിള്ളയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. .നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും നെഞ്ചോട് ചേര്‍ക്കുന്ന അദ്ദേഹം, സ്വതസിദ്ധമായ നര്‍മ്മം കൊണ്ട് രോഗികള്‍ക്കും ഉറ്റവര്‍ക്കും പകരുന്ന സാന്ത്വനം ചികിത്സാവൈദഗ്ധ്യം പോലെ തന്നെ പേരുകേട്ടതാണ്

പി. ശ്രീകുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com