Wednesday, July 22, 2026
Homeഅമേരിക്കഅമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് അനുസ്മരണ സമ്മേളനം ഡാളസിൽ.

അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് അനുസ്മരണ സമ്മേളനം ഡാളസിൽ.

സാം മാത്യു, ഡാളസ്.

ഡാളസ് : മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വച്ച് ഹൃദയ സ്‌തംഭനത്തെ തുടർന്ന് അന്തരിച്ച അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിൻ്റെ വിയോഗത്തോടെ അനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഡാളസിൽ വെച്ച് നടക്കും.

മെയ് 19 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് അലൻ പട്ടണത്തിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ച് (1015 Sam Rayburn Tollway, Allen, TX 75013) ആരാധനാലയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കൻ, പാശ്ചാത്യ സംഗീത ശൈലികളുടെ സംയോജനത്തിന് ഒരു പ്രത്യേക തിളക്കം നൽകിക്കൊണ്ട് സംഗീത ലോകത്ത് അദ്ദേഹം ചെയ്ത സംഭാവനകളെ പ്രസ്തുത യോഗത്തിലുടെ സമൂഹത്തിലെ വിവിധ വ്യക്തികൾ സ്മരിക്കും.

സംഗീതാഭുരിചിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർത്തപ്പെട്ട കലാകാരൻ അമേരിക്കൻ സംഗീതത്തിന്റെയും ലോക സംഗീതത്തിന്റെയും പല വിഭാഗങ്ങളും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായി കണ്ടെത്തി. സൂപ്പർ വൈറൽ ഹിറ്റ് ആയ “ആയിരം കണ്ണുമായി” എന്ന ഒറ്റ ഗാനത്തിലൂടെയും മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്നു.

2019-ൽ “വാരിക്കുഴിയിലെ കൊലപാതകം” എന്ന മലയാള ഫീച്ചർ ചിത്രത്തിനായി പിന്നണി പാടിയിട്ടുണ്ട്. ഇത് ആദ്യമായിട്ട് ആയിരുന്നു ഒരു ഇന്ത്യക്കാരനല്ലാത്തയാൾ ഒരു ഇന്ത്യൻ സിനിമയ്ക്ക് പൂർണ്ണമായും മാതൃഭാഷയിൽ പാടിയത്. ഗ്രേഡി സ്വന്തം ശൈലിയിലുള്ള ആലാപനവും പ്രകടനവും സംഗീതത്തിലേക്ക് കൊണ്ടുവന്നിരുന്നു.

ഒന്നിലധികം വിഭാഗങ്ങളിൽ (ആർ & ബി, ഗോസ്പൽ, റോക്ക്, ഓപ്പറാറ്റിക്, പോപ്പ്, ജാസ്) പാടാനുള്ള കഴിവ്, അതുപോലെ തന്നെ നിരവധി ഭാഷകളിൽ (സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്) റെക്കോർഡ് ചെയ്യാനും അവതരിപ്പിക്കാനുമുള്ള കഴിവ് (ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) എന്നിവയിലൂടെ പ്രശസ്തനാണ് അദ്ദേഹം. കൈരളി ടിവിയുടെ ജെ ബി ജംഗ്ഷൻ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

പരമ്പരാഗത ഇന്ത്യൻ സംഗീതത്തോടുള്ള ആഴമായ ബഹുമാനവും സ്നേഹവും നിലനിർത്തിയിരുന്നു. ആലപ്പുഴ പായിപ്പാട് സ്വദേശി സുജ (പാരിസ്) ലോങ്ങ് ആണ് സഹധർമ്മിണി. ദമ്പതികൾക്ക് പ്രിയ, ജൂഡ, അശ്രിയ എന്ന മൂന്ന് മക്കൾ ഉണ്ട്.

വാർത്ത: സാം മാത്യു, ഡാളസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com