വെനിസ്വേലയിലെ ഏറ്റവുംസുരക്ഷിതമായ വസതിയിൽനിന്ന് പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയഫ്ലോറസിനെയും യു.എസ് സൈന്യം പിടികൂടിയത് ഇരുട്ടിന്റെ മറവിൽ നടത്തിയ അപൂർവ സൈനിക നീക്കത്തിലൂടെ. ഇരട്ടുമൂടിയതും മാരകവും എന്നാണ് സൈനിക നീക്കത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
എന്നാൽ, ഏറെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് സൈന്യത്തിൻ്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായ ജനറൽ ഡാൻ കെയ്ൻ യു.എസ് ഓപറേഷനെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കക്ക് മാത്രം ചെയ്യാൻ കഴിയുന്ന ധീരമായപ്രവൃത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.മാസങ്ങളോളംനീണ്ടപഠനത്തിനും പരിശീലനത്തിനും ശേഷമാണ് യു.എസ് സൈന്യവുംരഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തത്.
ജനുവരി ഒന്ന് രാത്രി 10.46ന് സൈനിക നീക്കത്തിന് ട്രംപ് അനുമതി നൽകി. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. അമേരിക്കൻ ചരിത്രത്തിൽ തന്നെ അപൂർവമായി മാത്രമേ ഇത്ര ഇങ്ങനെ ഒരു നീക്കം ഉണ്ടായിട്ടുള്ളൂ.



