അമേരിക്ക വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ ശക്തി പ്രകടിപ്പിക്കാനായി വിക്ഷേപിച്ചതെന്നാണ് വിവരം. ഏകദേശം 900 കിലോമീറ്റർദൂരംസഞ്ചരിച്ച ഈ ബാലിസ്റ്റിക് മിസൈലുകൾ കൊറിയൻ ഉപ ദ്വീപിനും ജപ്പാനും ഇടയിൽ സമുദ്ര ഭാഗത്തായി പതിച്ചു.
മിസൈലുകൾ 900 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യവും രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാനും സ്ഥിരീകരിച്ചു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ
വിക്ഷേപണത്തിൽ ദക്ഷിണ കൊറിയയും ജപ്പാനും ശക്തമായ പ്രതിഷേധമറിയിച്ചു.
വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ മിസൈൽവിക്ഷേപണം എന്നതു ശ്രദ്ധേയമാണ്.
ഉത്തര കൊറിയയുടെ സഖ്യ കക്ഷിയാണ് വെനസ്വേല. മിസൈൽ വിക്ഷേപണത്തിലൂടെ തങ്ങൾ വെനസ്വേലയിൽ നിന്ന് തീർത്തും വ്യത്യസ്തരാണെന്ന സന്ദേശം നൽകാനാണ് ഉത്തര കൊറിയ ആഗ്രഹിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.



